Friday, December 11, 2015

സി.ഡി.

എന്തൊരു കാത്തിരിപ്പായിരുന്നു. ഉച്ചയക്ക് 3 മണി മുതൽ രാത്രി  11 മണി വരെ. ഊണും ഉറക്കവും ഉപേക്ഷിച്ച്. എന്ന് പറയാൻ കഴിയില്ല. ഊണും ഉറക്കവും ഒക്കെ ടി.വി. യ്ക്ക് മുൻപിലാക്കി എന്ന് പറയുന്നതാകും സത്യം. ഇടയ്ക്ക് പരസ്യം വരുമ്പോഴാണ് മൂത്രമൊഴിക്കാൻ പോലും ഓടി പ്പോകുന്നത്.

അവസാനം അത് സംഭവിച്ചു. സി.ഡി. ഇല്ല.  "എല്ലാവരും കൂടി വന്നാൽ സി.ഡി. കിട്ടില്ല  എന്ന് അപ്പഴേ ഞാൻ പറഞ്ഞില്ലേ?"- ബിജു രാധാകൃഷ്ണൻ.   ആകെ കിട്ടിയത് ഒരു കായ സഞ്ചി.  ആ കായസഞ്ചിയിൽ പഴയ കുറെ സിം കാർഡും കുറെ വിസിറ്റിംഗ് കാർഡും. ശ്ശെ. കാത്തിരുന്നത് വെറുതെയായി. സി.ഡി. കാണാൻ പറ്റിയില്ലെങ്കിലും കിട്ടി എന്ന് അറിഞ്ഞാൽ മതിയായിരുന്നു. അത്രയെങ്കിലും മനസമാധാനമായെനെ. 

എറണാകുളത്ത് നിന്നും തിരിച്ചപ്പോൾ മുതൽ ചാനലുകാർ  കൂടെയുണ്ട്.

"ഇതാ ആലുവാ കഴിഞ്ഞു,ഇതാ തൃശ്ശൂർ,, പാലക്കാട് അവിടെ നിന്നും ഒരു പോലീസ് സംഘം കൂടി, അതിർത്തി കടന്നു.. നേരെ കോയമ്പത്തൂരിലേക്ക് തന്നെ. ഇതാ സെൽവിയുടെ വീട്ടിൽ..ഇതാ ചന്ദ്രൻ."  അങ്ങിനെ റന്നിംഗ് കമന്ററി തുടർന്നു കൊണ്ടേ ഇരുന്നു.

ഇത്രയൊക്കെ ആയിട്ടും ഒരു കാര്യം മനസ്സിലാകുന്നില്ല. ഇത്രയും ഗുരുതരമായ ഒരു ആരോപണം ( കൈക്കൂലിയും ലൈഗികവും) ഒരു സംസ്ഥാനത്തെ മുഖ്യ മന്ത്രിക്കും മന്ത്രിമാർക്കും എം.പി. എം.എൽ.എ മാർക്കും എങ്ങിനെ ഉണ്ടാകുന്നു എന്ന്. ഇതൊക്കെ ഉണ്ടായിട്ടും..  അവരുടെ നാണവും മാനവും ഒക്കെ പോയോ? അതോ അങ്ങിനെ ഒന്നില്ലേ? അതോ എങ്ങിനെയെങ്കിലും ഭരണത്തിൽ തൂങ്ങി കിടന്നാൽ മതിയെന്നാണോ? അതോ ഇങ്ങിനെ ഒരു സി.ഡി. നശിപ്പിച്ചു കളഞ്ഞു എന്ന് പൂർണ ബോധ്യമുള്ളതു കൊണ്ടാണോ?

മറ്റൊരു കാര്യം ശ്രദ്ധിച്ചോ? ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് തീർത്തു പറയാൻ ആരും ധൈര്യപ്പെട്ടു കണ്ടില്ല. ഇല്ല  ഇല്ല എന്ന് പറയുന്നു എന്നത് ശരി. ഇതല്ലെങ്കിൽ മറ്റൊരാളുമായുള്ള  മറ്റൊരു സി.ഡി. ഉണ്ടാകാം എന്നിവർ പേടിക്കുന്നു. അതാണ്‌ തെളിവ് വരട്ടെ എന്നിവർ പറയുന്നത്. വന്നാൽ അടുത്ത് പറയുന്നത് ഇത് ഒറിജിനൽ അല്ല എന്നായിരിക്കും ഇത് നമ്മൾ കുറെ കണ്ടതാണല്ലോ. അതുമല്ലെങ്കിൽ ഇതല്ലാതെ മറ്റെന്തെങ്കിലും തെളിവ് പുറത്തു വരുമോ എന്നും ഇവർ പേടിക്കുന്നു. 

ഉമ്മൻ ചാണ്ടി പറയുന്നത് ഇനി ഈ 73 ആം വയസ്സിലാണോ എന്ന്. ഇവരുടെ മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് സുഖ് രാം, വയസ്സ് 87, ഒരു സി..ഡി.  ക്കാര്യം നമ്മൾ മറന്നിട്ടില്ല.

ഏതായാലും ബിജു രാധാകൃഷ്ണൻ തന്നെ നമ്മുടെ ആശ്രയം. സി.ഡി. ഉണ്ട് എന്ന് തന്നെയാണ് അയാള് പറയുന്നത്. ഇനി വിദേശത്തേക്കായിരിക്കുമോ അടുത്ത സി.,ഡി. തേടി ബിജു പോകുന്നത്? ചാനലുകാരും? കാത്തിരിക്കാം.

" ഇത് കേരളത്തിനാകെ നാണക്കേടാണ്, തമിഴർ  മലയാളികളെ കുറിച്ച് എന്ത് ചിന്തിക്കും, മോശം" 


നാണത്തെ കുറിച്ച് പറഞ്ഞത് ആരാണെന്നോ?  കേരള സർക്കാരിന്റെ നാണത്തിന്റെ ബ്രാൻഡ് അംബാസഡർ സരിത. 



6 comments:

 1. ഹാ ഹാ ഹാ.സ്ക്രാച്ച്‌ വീണ സീഡി ആയാലുംക്‌ ഇട്ടിയാൽ മത്യാരുന്നു...

  ReplyDelete
  Replies
  1. പ്രതീക്ഷ കംപ്ലീറ്റ്‌ വിടണ്ട സുധീ. അടുത്ത സിട്ടിങ്ങിനു കൊടുക്കാം എന്ന് ബിജു പറയുന്നുണ്ട്.

   Delete
 2. നമ്മുടെ ഇന്ത്യയിൽ ഇന്ന് വരെ ഒരു രാഷ്ട്രീയ നേതാവും ഒരു സിഡിയുടെ തെളിവിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപെട്ടിട്ടില്ല എന്ന വസ്തുതയാകും പലർക്കും ആശ്വാസം . എങ്കിലും , നമ്മുടെ മാധ്യമങ്ങൾ പൂർണമായും പാപ്പരാസി മാധ്യമ സംസ്കാരത്തിലേക്ക് മാറുന്നത് ഒരു അധപധനം തന്നെയാണെന്ന് തോന്നുന്നു ... !

  ReplyDelete
  Replies
  1. അത് ശരിയാണ് ഷഹീം. പക്ഷെ ഈ കലാപരിപാടിയിൽ പണ്ട് പലരും പിടി യിലായിട്ടുണ്ട്. പത്രക്കാർക്ക് എന്ത് ധർമം? രാഷ്ട്രീയക്കാരെ പ്പോലെ തന്നെ. കാശുണ്ടാക്കണം.

   Delete
 3. കാള പെറുന്നത് ആഘോഷമാക്കുന്നവർ...

  ReplyDelete
  Replies
  1. വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും വീണു കിട്ടണം എന്ന് ആശിക്കന്നവർ മുരളീ. വിരസമായ ജിവിതത്തിൽ എന്തെങ്കിലും ഒരു സന്തോഷം.

   Delete