2015, ഡിസംബർ 9, ബുധനാഴ്‌ച

നാഷണൽ ഹെറാൾഡ്‌ കേസ്







മദാമ്മയും മകനും ഇപ്പോൾ പെട്ടു എന്ന് തന്നെ പറയാം. സോണിയ ഗാന്ധിയും മകൻ രാഹുലും ഡൽഹി മെട്രോപൊലിറ്റൻ കോടതിയിൽ നേരിട്ട് ഹാജരാകണം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. നേരിട്ട് ഹാജരാകാൻ മെട്രോപൊലിറ്റൻ കോടതി രണ്ടു പേർക്കും സമൻസ് അയച്ചിരുന്നു. ആ  സമൻസ്  റദ്ദാക്കണം എന്ന് പറഞ്ഞാണ് ആണ് അവർ ഹൈക്കോടതിയിൽ പോയത്. അവരുടെ  ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി കോടതിയിൽ ഹാജരാകുക തന്നെ വേണം എന്ന്  പറഞ്ഞത്. ഇന്നലെ ആയിരുന്നു ഹാജരാകേണ്ടി  ഇരുന്നത്. അവരുടെ അസൌകര്യ പ്രകാരം അത് ഈ മാസം 19 ലേക്ക് മാറ്റിയിട്ടുണ്ട്. ഹൈക്കോടതി വിധിയ്ക്കു എതിരെ സുപ്രീം കോടതിയിൽ പോകും എന്നും പറയുന്നു. ഏതായാലും അവരുടെ വക്കീൽ കബിൽ സിബൽ 19 നു രണ്ടു പേരും  ഹാജരാകും എന്ന് കോടതിയിൽ   ഉറപ്പു നൽകിയിട്ടുണ്ട്.

 ഒരു പണ തട്ടിപ്പ്, വിശ്വാസ വഞ്ചന  കേസ് ആണ് അവർ ഉൾപ്പെട്ടിട്ടുള്ളത്. നാഷണൽ ഹെറാൾഡ്‌ കേസ്.   ഇന്ന് 2000 കോടി രൂപ വില വരുന്ന ന്യൂ ഡൽഹിയിലെ സ്വത്ത് തട്ടിയെടുത്തു എന്ന കേസ്. (ഇന്നതിനു 5000 കോടി വില വരും)   

 നാഷണൽ ഹെറാൾഡ്‌ പത്രം ജവഹർലാൽ നെഹ്‌റു 1938 ൽ തുടങ്ങിയതാണ്‌. 2008ൽ ആ പത്രം പൂട്ടി. പത്രത്തിന് ഡൽഹി ബഹദുർഷാ സഫർ മാർഗിൽ  ഹെറാൾഡ്‌ ഭവൻ എന്ന കെട്ടിടവും സ്വത്തുക്കളും സ്വന്തമായി ഉണ്ട്. സോണിയയും മകനും ചേർന്ന് "യങ്ങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ്" എന്ന ഒരു കമ്പനി രൂപീകരിക്കുന്നു. അതിന്റെ 76 ശതമാനം ഓഹരികൾ അമ്മയും മകനും. ബാക്കി 26 ശതമാനം മോട്ടിലാൽ വോറ,ഓസ്കാർ ഫെർണാണ്ടസ് , സുമൻ ദുബേ, സാം പിട്രോട എന്ന കോണ്‍ഗ്രസ്സ് കാർക്ക്.

ഇനിയാണ് യഥാർത്ഥ തട്ടിപ്പിൻറെ വഴി. നാഷണൽ ഹെറാൾഡ്‌ കമ്പനി പത്രം തുടങ്ങാൻ വേണ്ടി കോണ്‍ഗ്രസ്സ് പാർട്ടിയിൽ നിന്നും  പണ്ട് കടം വാങ്ങിയ തുകയാണ് 90.25 കോടി. അത് ഇതേ വരെ തിരിച്ചു കൊടുത്തിട്ടില്ല. അത് തിരിച്ചു വാങ്ങി എടുക്കാനുള്ള  അവകാശം സോണിയയുടെയും രാഹുലിന്റെയും  യങ്ങ് ഇന്ത്യൻ കമ്പനി കോണ്‍ഗ്രസ്സിൽ നിന്നും എഴുതി വാങ്ങുന്നു. 50 ലക്ഷം രൂപ നൽകിയിട്ട്. അതായത് പിരിച്ചെടുക്കുന്ന 90.25  കോടി  സോണിയയുടെ കമ്പനിയ്ക്ക് കിട്ടും. ചിലവോ 50 ലക്ഷം രൂപ മാത്രം. ഇതാണ് തട്ടിപ്പും വഞ്ചനയും. അങ്ങിനെ 5000 കോടി വിലയുള്ള സ്വത്ത് സോണിയയുടെയും രാഹുലിന്റെയും സ്വന്തം കമ്പനിയുടെ സ്വന്തം ആകുന്നു.

ഇക്കാര്യം കാണിച്ചു കൊണ്ട് 2012ല സുബ്രമണ്യൻ സ്വാമി കേസ് കൊടുക്കുന്നു. കോണ്‍ഗ്രസ്സ് പാർട്ടി  പത്രത്തിന് കൊടുത്ത കടവും തെറ്റാണ്. കാരണം അത് പാർട്ടിയുടെ പൊതു ഫണ്ടിൽ നിന്നുമാണ് കൊടുത്തത് എന്നും സ്വാമി ആരോപിച്ചു. കോടതി സ്വാമി ഉൾപ്പടെ 4 സാക്ഷികളെ വിസ്തരിച്ചു. അതിനു ശേഷം വാദം കേൾക്കുന്നു. അത് കേട്ടതിനു ശേഷമാണ്  മദാമ്മയും മകനും ഹാജരാകാൻ സമൻസ് പുറപ്പെടുവിച്ചത്. " പൊതു ഫണ്ട് സ്വന്തമാക്കാൻ ഇവർ ശ്രമിച്ചു എന്ന് കാണുന്നു" എന്ന് കോടതി പറഞ്ഞു.ഇങ്ങിനെ സ്വന്തമാക്കാൻ  എല്ലാവരും ഒത്തു ചേർന്ന്  പ്രവർത്തിച്ചു എന്നും കോടതി പറഞ്ഞു. 

അതിനെതിരെ ഹൈക്കോടതിയിൽ പോയപ്പോഴാണ്  ഹർജി തള്ളിക്കൊണ്ട്  നേരിട്ട് ഹാജരാകണം എന്ന് ഹൈക്കോടതി പറഞ്ഞത്. "പ്രഥമ ദൃഷ്ട്യാ   ക്രിമിനൽ കുറ്റം ഉണ്ടെന്നു തെളിവുണ്ട്" എന്ന് കൂടി ഹൈക്കോടതി പറഞ്ഞു.

സംഭവം കുടുങ്ങും എന്ന് ഉറപ്പായപ്പോൾ അമ്മയും മകനും പുതിയ അടവുകളുമായി വരുന്നു. ആദ്യമായി അവരുടെ സിൽബന്ധികളെ കൊണ്ട് പാർലമെന്റിൽ ബഹളം ഉണ്ടാക്കിച്ചു. കോടതിയിൽ കേസ് ഉള്ളതിന് പാർലമെന്റിൽ എന്തിനാണ് ബഹളം വയ്ക്കുന്നത്. എന്തിനാണ് സഭ സ്തംഭിപ്പിക്കുന്നത്? എന്തെങ്കിലും സ്റ്റെറ്റ്മെന്റ് ഉണ്ടോ എന്ന് സ്പീക്കർ ചോദിച്ചപ്പോൾ  ഈ കോണ്‍ഗ്രസ്സ് കാർക്ക് മിണ്ടാട്ടമില്ല.എല്ലാ എം.പി. മാരും കൂടി ഒച്ചയും ബഹളവും.അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ? ഇന്നലെ ഒരു  ഇന്റർവ്യൂ യിൽ സുബ്രമണ്യൻ സ്വാമി പറയുകയുണ്ടായി " കോണ്‍ഗ്രസ്സ് കാർ ജോക്കർ മാര്" ആണെന്ന്. അത് സത്യമാണെന്നു തെളിയുകയാണ്.

ഇതിനിടെ രാഹുൽ മദ്രാസിൽ വച്ച് പത്രക്കാരോട് പറയുകയാണ്‌ ഇത് രാഷ്ട്രീയ പക പോക്കൽ ആണെന്ന്? കള്ളത്തരം കാണിച്ചു കോടതി യിൽ ഹാജരാകാൻ പറയുമ്പോൾ    രാഷ്ട്രീയ പക പോക്കൽ എന്ന് പറഞ്ഞു കരയുകയാണോ വേണ്ടത്? ഇനി ലീവിൽ വിദേശത്ത് മുങ്ങുന്നത് നടക്കുന്ന ലക്ഷണമില്ല. ഇടയ്ക്കിടെ കോടതിയിൽ പോകേണ്ടി വരും.

അമ്മ സോണിയ ഒരു പടി കൂടി കടന്നു. " എനിയ്ക്കാരെയും പേടിയില്ല. ഞാൻ ഇന്ദിരയുടെ മരുമോളാണ് " അതെന്തു സംഭവം! സാധാരണ എല്ലാവരും പറയാറുണ്ട് " ഞാൻ  ഈ അച്ഛന്റെ മോനാണ്(മോളാണ്) ഈ അമ്മയുടെ മോനാണ്(മോളാണ്)" എന്നൊക്കെ. അത് ആ അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ ജീൻ തൻറെ ശരീരത്തിൽ ഉണ്ടെന്നും ആ ഗുണം തന്നിൽ ഉണ്ടെന്നും ആ ധൈര്യം താൻ കാണിക്കുമെന്നും ഒക്കെയാണ് അതിനർത്ഥം.  പക്ഷെ ആദ്യമായാണ് താൻ ആ അമ്മാവിയമ്മയുടെ മരുമകൾ ആണെന്ന് ഒരാൾ  പറയുന്നത്. ഇന്ദിരയുടെ ഗുണം എങ്ങിനെ സോണിയയിൽ കടന്നു കൂടി? അമ്മാവിയമ്മയുടെ ഗുണം മരുമകളിൽ കടന്നു കൂടി? വിചിത്രം തന്നെ.

" കോണ്‍ഗ്രസ്സ് കാർ ജോക്കർ മാര്" ആണെന്ന്സുബ്രമണ്യൻ സ്വാമി പറഞ്ഞത് സത്യമല്ല എന്ന് എങ്ങിനെ പറയും?.

6 അഭിപ്രായങ്ങൾ:

  1. ഇന്ത്യൻ നാഷണൽ അത് വെറും പാർട്ടിയുടെ പേരിലെ ഉള്ളൂ
    ബാക്കി എല്ലാം സ്വന്തം പേരിലാക്കി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പണ്ട് ഓരോ മാരുതി കാർ വിറ്റു പോകുമ്പോഴും കുറച്ചു പണം സോണിയയ്ക്കും മക്കൾക്കും കിട്ടുന്ന ഒരു കമ്പനി ഉണ്ടായിരുന്നു. ഏറെ നാൾ കഴിഞ്ഞാണ് ജനം അത് കണ്ടു പിടിച്ചത്.

      ഇല്ലാതാക്കൂ
  2. അമ്മായിയമ്മയുടെ മരുമോളാ...കേട്ടാത്തന്നെ ചിരി വരും.


    ഇന്ത്യ കട്ടുമുടിച്ചിട്ട്‌ ഇപ്പോ പറയുന്നത്‌ എന്നാ കഷ്ടാന്ന് നോക്കണെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അച്ഛനെയോ അമ്മയെയോ കുറിച്ച് അഭിമാനിക്കാൻ ഒന്നും കാണില്ല സുധീ.

      ഇല്ലാതാക്കൂ
  3. " കോണ്‍ഗ്രസ്സ്കാർ ജോക്കർമാര്" ആണെന്നത് പരമ സത്യമാണ്

    മറുപടിഇല്ലാതാക്കൂ