2015, ഡിസംബർ 29, ചൊവ്വാഴ്ച

ഫാസിറ്റ് അച്ഛൻ

സോണിയ ഗാന്ധിയുടെ അച്ഛൻ "ഫാസിറ്റ് ". ഇത് പറയുന്നത് മറ്റാരുമല്ല  കോണ്‍ ഗ്രസ്സിന്റെ മുഖ പത്രമായ 'കോണ്‍ഗ്രസ്സ് ദർശൻ' തന്നെ  ആണ്. സോണിയയുടെ അച്ഛൻ സ്റ്റെഫാനൊ മെയ്നോ ഇറ്റാലിയൻ ഫാസിസ്റ്റ് പടയാളി ആയിരുന്നുവെന്ന്  ആണ് ആ പത്രം പറയുന്നത്. മുംബയിൽ നിന്നും ഹിന്ദിയിലും മറാട്ടി യിലും പ്രസിദ്ധീകരിക്കുന്നതാണ് ഈ പത്രം. മുംബൈ കോണ്‍ഗ്രസ്സ് ചീഫ് സഞ്ജയ്‌ നിരുപം ആണ് ഈ പത്രത്തിന്റെ എഡിറ്റർ. 

സോണിയ യുടെ പൂർവ കാല ചരിത്രവും പത്രം പറയുന്നു.   എയർ ഹൊസ്റ്റസ്സ് ആകാനായിരുന്നു അവർക്ക് താൽപ്പര്യം. 1997 ൽ കോണ്‍ഗ്രസ് പാർട്ടിയുടെ  പ്രാഥമിക അംഗത്വം  എടുത്ത സോണിയ 62  ദിവസത്തിനകം കോണ്‍ഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് ആയി.

ബി.ജെ.പി. ഫാസിസ്റ്റ് ആണെന്ന് വിളിച്ചു പറഞ്ഞു നടക്കുന്ന കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റിന്റെ അച്ഛൻ ഇറ്റലിയിലെ ഫാസിസ്റ്റ് പടയാളി ആയിരുന്നുവെന്ന്. കഷ്ട്ടം.

അത് പോലെ പാർട്ടി അംഗത്വം എടുത്ത് ഒരു മാസത്തിനകം ആ പാർടിയുടെ പ്രസിഡന്റ്.

കോണ്‍ഗ്രസ്സ് തമ്മിലടിയിൽ ഒന്നാമത് എതിരിയിരിക്കുന്നു. പ്രധാന കാരണം അധികാരവും ധനവും ആണ്. അധികാരത്തിൽ ഇരിക്കുമ്പോൾ ആവോളം കയ്യിട്ടു വാരുന്നു.അതിനു അവസരം കിട്ടാതിരിക്കുമ്പോൾ അടി കൂടുന്നു.

ജവഹർലാൽ  നെഹ്‌റു  എങ്ങിനെ കാശ്മീർ പ്രശ്നത്തിൽ ഇടപെട്ടു അത് കുളം ആക്കി എന്ന് കൂടി ഈ ലേഖനം പറയുന്നു. ഏറ്റവും രസകരം പാർട്ടിയുടെ 131 ആം ജനംദിനം ആഘോഷിച്ച ആ ദിവസത്തിൽ തന്നെയാണ് ഇതെല്ലാം നടന്നത്. 

ഇനിയെങ്കിലും ഈ പാർട്ടിയിലെ അൽപ്പമെങ്കിലും ചിന്തിക്കുന്നവർ ( അങ്ങിനെ ആരെങ്കിലും ഉണ്ടോ?)  ഈ പുഴു ക്കുത്തുകളെ ഒഴിവാക്കി പാർട്ടിയ്ക്ക് പുതു ജീവൻ നൽകാൻ ശ്രമിക്കുക.
  

2 അഭിപ്രായങ്ങൾ:

  1. ‘ഇനിയെങ്കിലും ഈ പാർട്ടിയിലെ അൽപ്പമെങ്കിലും ചിന്തിക്കുന്നവർ ( അങ്ങിനെ ആരെങ്കിലും ഉണ്ടോ?) ഈ പുഴു ക്കുത്തുകളെ ഒഴിവാക്കി പാർട്ടിയ്ക്ക് പുതു ജീവൻ നൽകാൻ ശ്രമിക്കുക.‘

    പൂച്ചക്കാര് മണി കെട്ടും..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് മാത്രമല്ല മുരളീ . ഇവര് മാറിയാൽ എല്ലാം ആകെ തകരും എന്ന പേടിയും ഉണ്ട്.

      ഇല്ലാതാക്കൂ