Saturday, December 12, 2015

കഴുത കരഞ്ഞു തീർക്കുന്നു.

കോണ്‍ഗ്രസ്സിന്റെ മുഖ പത്രം ആണ് വീക്ഷണം. അപ്പോൾ ആ മുഖത്ത് തെളിയുന്നത് കോണ്‍ഗ്രസ്സുകാരുടെ സ്വഭാവം ആയിരിക്കണമല്ലോ. അതങ്ങിനെ തന്നെ. ഈ സാധനം നിർബന്ധിതമായി കോണ്‍ഗ്രസ്സുകാരെ അടിച്ചേ ൽപ്പിക്കുകയാണ്. ആരും അത് തുറന്നു നോക്കാറ് പോലും ഇല്ല. നേരെ പഴയ പേപ്പർ വയ്ക്കുന്ന മൂലയിൽ വലിച്ചെറിയും. ആകെ ഒരു ദിവസം മുഴുവൻ ഇത്  പുറത്തു കിടക്കുന്നത്  കെ.പി.സി.സി. അപ്പീസിൽ റ്റീപ്പൊയിയുടെ പുറത്തു ആണ്. അവിടെ  ഇത് അനാഥ പ്രേതം പോലെ കിടക്കും. അടുത്ത ദിവസം രാവിലെ പീയൂണ്‍  പുതിയത് പ്രതിഷ്ട്ടിച്ചു പഴയത് എടുത്തു കളയും  

എനിക്കടുത്തറിയാവുന്ന ഒരാളുണ്ട്.  കോണ്‍ഗ്രസ്സ് എന്ന് കേട്ടാൽ " അഭിമാന പൂരിതമാകുന്ന അന്തരംഗം" ഉള്ള ആൾ. ഉമ്മൻ ചാണ്ടി എന്ന് "കേട്ടാലോ ചോര തിളക്കും ഞരമ്പുകളിൽ" ( ആ പേര് കേട്ടാൽ  നമുക്കും തിളയ്ക്കും ചോര). ആ ആളും വീക്ഷണം വീട്ടിൽ വരുത്തും. സാധനം വന്നാലുടൻ മടക്കു നിവർക്കാതെ ഭദ്രമായി മൂലയിൽ. 

ഇതിനെ കുറിച്ച് കേൾക്കുന്നത് വല്ലപ്പോഴും ടി.വി. ചാനലിൽ ആണ്. അത് കോണ്‍ഗ്രസ് കാര് അവരുടെ തനി സ്വഭാവം എഴുതി കാണിക്കുമ്പോൾ. ആരെയെങ്കിലും തെറി പറയാൻ ആണ് ഇവരുടെ മുഖ പ്രസംഗം ഉപയോഗിക്കുന്നത്. പ്രത്യേകം പത്രാധിപർ ഒന്നും വേണ്ട. എല്ലാവരും ഒരേ നിലവാരത്തിൽ തെറി പറയാൻ മിടുക്കരാണ്. ഇന്നലത്തെ വീക്ഷണത്തിൽ അവരൊരു മുഖ പ്രസംഗം എഴുതി. നമ്മുടെ ഡി.ജി.പി. ജേക്കബ് തോമസിനെ കുറിച്ച്. തനി ആഭാസത്തരം ആണ് എഴുതി വച്ചിരിക്കുന്നത്. കന്നി മാസത്തിലെ ശുനകനെ ഉപമിച്ചു കൊണ്ടാണ് തുടങ്ങുന്നത്. പിന്നെ ഊളൻ പാറയിൽ കൊണ്ട് പോകണമെന്നും മുക്കാലിയിൽ കെട്ടി അടിക്കണമെന്നും. ( മുക്കാലി പ്രയോഗം ഇവരുടെ ട്രെയിഡ് മാർക്ക് ആണ് പണ്ട് കെ. മുരളീധരൻ മുക്കാലി പ്രയോഗം നടത്തിയിട്ടുണ്ട് - ഇനി അങ്ങേരാണോ എഡിറ്റർ?). ഇങ്ങിനെ പലതും. ഉമ്മന്റെയും കോണ്‍ഗ്രസ്സിന്റെയും അഴിമതി വിളിച്ചു പറഞ്ഞത് കൊണ്ടാണ് ജേക്കബ് തോമസിനോട് ഇത്ര വൈരാഗ്യം. അങ്ങേര് സർവീസ് ചട്ടങ്ങൾ ലംഘിച്ചു എന്നാണു ഇവർ പറയുന്നത്. ആൾ ഇന്ത്യ സർവീസ് റൂൾസ്. ശരി അത് ലംഘിച്ചാൽ അതിനു നടപടിയും അതിൽ കാണുമല്ലോ. അതോ വീക്ഷണത്തിൽ കൂടി തെറി വിളിക്കണം എന്നാണോ സർവീസ് നിയമത്തിൽ പറയുന്നത്? 

ജേക്കബ് തോമസിനെ തൊട്ടാൽ പലതും പുറത്തു വരും. പലരും അകത്താവും ആ പേടിയാണ് ഇവർക്ക്.  കഴുത കാമം കരഞ്ഞു തീർക്കുന്നു. 

 പൊട്ടന്മാർ. കോടതിയിൽ ഹാജരാവാൻ പറഞ്ഞാൽ പാർലമെന്റ് സ്തംഭിപ്പിക്കും. ഇതാണ് ഇവന്മാരുടെ സ്വഭാവം. ഇനിയെങ്കിലും ഇവരെ ജയിപ്പിക്കരുത് എന്നൊരു തീരുമാനം നമ്മൾ എടുക്കണം.   വീക്ഷണം സാമ്പിൾ ഇതാ

"കന്നിമാസം പിറക്കുമ്പോള്‍ പട്ടികള്‍ക്ക് കാമത്വര കലശലാകുന്നത് പോലെ തെരഞ്ഞെടുപ്പ് വര്‍ഷമായാല്‍ ചില ഉദ്യോഗസ്ഥ മേധാവികള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധജ്വരം വര്‍ധിക്കാറുണ്ട്. ......ഊളന്‍പാറയിലോ കുതിരവട്ടത്തോ കൊണ്ടുപോയി ഷോക്കടിപ്പിക്കുകയാണ് വേണ്ടത്....ശിക്ഷാനടപടിയുടെ മുക്കാലിയില്‍ കെട്ടി 40 ചാട്ടയടി നല്‍കുകയാണ് വേണ്ടത്."

നിലവാരം കണ്ടല്ലോ.
4 comments:

 1. ആ പത്രത്തിനു പത്രാധിപരൊക്കെയുണ്ടോ??

  ReplyDelete
 2. ആ പേജ് ഇത് വരെ കണ്ടിട്ടില്ല. അങ്ങിനെ ഒന്നുണ്ടെങ്കിൽ തന്നെ ഇവരിൽ ഒരാൾ. അത്ര മാത്രം.

  ReplyDelete
 3. പൊട്ടന്മാർ.
  കോടതിയിൽ ഹാജരാവാൻ
  പറഞ്ഞാൽ പാർലമെന്റ് സ്തംഭിപ്പിക്കും.
  ഇതാണ് ഇവന്മാരുടെ സ്വഭാവം. ഇനിയെങ്കിലും
  ഇവരെ ജയിപ്പിക്കരുത് എന്നൊരു തീരുമാനം നമ്മൾ എടുക്കണം.

  തനി പൊട്ടന്മാരൊന്നുമല്ല ഉഗ്രൻ കുബുദ്ധീമാന്മാരാണിവർ...

  ReplyDelete
  Replies
  1. മുരളി പറഞ്ഞതാണ് ശരി. പൊട്ടൻ കളിക്കുകയാണ്.

   Delete