Thursday, December 10, 2015

പരാതി പറയാൻ

മുല്ലപ്പെരിയാർ സ്ഥിതി വഷളായി ക്കൊണ്ടിരിക്കുന്നു. വൃഷ്ടി പ്രദേശത്തെ മഴ കൂടിയതിനാൽ  ജല നിരപ്പ് 142 അടി എത്തുമെന്ന് ഒരാഴ്ച മുൻപ് തന്നെ എല്ലാവർക്കും അറിയാമായിരുന്നു. നമ്മുടെ എല്ലാ മന്ത്രിമാർക്കും, മുഖ്യ മന്ത്രിയ്ക്കും അറിയാമായിരുന്നു. എന്നിട്ടും നിയമ സഭയിൽ വീര വാദം മുഴക്കുകയാല്ലാതെ ആരും ഒന്നും ചെയ്തില്ല. ദുരന്ത നിവാരണത്തിന് ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്തില്ല. ഇടുക്കി  ജില്ലയിൽ തന്നെ ഒരു മന്ത്രിയും ഇല്ലായിരുന്നു. എല്ലാവരും തിരുവനന്തപുരത്ത് സുരക്ഷിതമായി കഴിഞ്ഞു. എം.എൽ.എ മാരും സുഖമായി തിരുവനന്തപുരത്ത്. നിയമ സഭ കൂടുന്നു എന്നൊരു ഒഴി കഴിവ്. ജനങ്ങളാണോ നിയമ സഭ ആണോ വലുത്? ജനങ്ങൾ ഇല്ലെ തെരഞ്ഞെടുത്തു വിട്ടത്? അപ്പോൾ അവരുടെ ജീവൻ അല്ലെ വിലപ്പെട്ടത്‌? പക്ഷെ അതിലും വലുത് സ്വന്തം ജീവനല്ലേ മന്ത്രിമാർക്കും എം.എൽ.എ മാർക്കും.   

ആരോട് പറയാൻ? മുല്ലപ്പെരിയാറിൽ എത്തുമ്പോൾ  വലിയ പ്രസ്താവനകൾ അടിക്കും. അവിടം വിട്ടാൽ എല്ലാം മറക്കും.

മുല്ലപ്പെരിയാറിലെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ആകെ ഉണ്ടായിരുന്നത് ഇടുക്കി ജില്ലാ കളക്ടർ ആയിരുന്നു. ആ പാവം തന്നെ ക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തു. ഉദ്യോഗ തലത്തിൽ അല്ലല്ലോ ഇതൊക്കെ ചെയ്യേണ്ടത്. മന്ത്രി തലത്തിൽ അല്ലെ. ഏതായാലും വെള്ളം 142 അടി ആയിട്ടും അണക്കെട്ടിനു അപകടം ഒന്നും സംഭവിച്ചില്ല. മാത്രമല്ല തമിഴനു കരുണ തോന്നി  ഷട്ടർ തുറന്നു ജല നിരപ്പ് കുറച്ചു. തുറന്നതോ ആരോടും പറയാതെ രാത്രിയിൽ. അതും ചോദിക്കാൻ ഇവിടെ ആരുമില്ല.

ഇതെല്ലാം കഴിഞ്ഞു മുഖ്യ മന്ത്രി മറ്റു മത്രിമാരെയും കൂട്ടി ഡൽഹിയ്ക്ക് പോയി. എന്തിനാണ് എന്നറിയില്ല. പ്രധാന മന്ത്രിയെ കണ്ട് പരാതി പറയാൻ എന്ന് പറയുന്നു. പിന്നീടാണ് അറിയുന്നത്  പ്രധാന മന്ത്രി സമയം കൊടുത്തില്ല എന്ന്. അതിനു പ്രധാന മന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു മുഖ്യ മന്ത്രിയുടെ വ്യക്തിത്വം ആണ് മറ്റുള്ളവരെ ഇമ്പ്രസ്സ് ചെയ്യിക്കുന്നത്. നമ്മുടെ മുഖ്യ മന്ത്രിയ്ക്കാകട്ടെ നല്ല പേരും ആണ്. അഴിമതി എല്ലാം അങ്ങേരുടെ തലയിൽ ആണ്. അങ്ങേരുടെ ഒരു മന്ത്രി അഴിമതി ആരോപണത്തിൽ രാജി വച്ചു. വേറൊരാൾ വിജിലൻസ് അന്വേഷണത്തിൽ ആണ്. പിന്നെ സ്വന്തം കാര്യം. സരിത തൊട്ടു എല്ലാം കൂടെയുണ്ട്. ഇതിനൊക്കെ അതീതമായി ഒരു ലൈംഗിക ആരോപണവും കൂടി വന്നിരിക്കുന്നു. ബിജു   സി.,ഡി.  കൊണ്ട് വന്നാലെല്ലാം ശുഭം. അതാണ്‌ ആള്. പിന്നെ ഡൽഹിയിൽ ചെന്നാൽ എങ്ങിനെ വില കിട്ടും?

അവസാനം പ്രധാന മന്ത്രി പറഞ്ഞു. ഞാൻ കേരളത്തിൽ വരുന്നുണ്ട്. അപ്പോൾ വേണമെങ്കിൽ വന്നു കണ്ടോളൂ. ചാണ്ടി അത് സമ്മതിച്ചു. അപ്പോൾ പറയുന്നു ഞാൻ തിരിച്ചു പോകുന്ന വഴി വിമാനത്താവളത്തിൽ കുറച്ചു നേരം  കാണും. അപ്പോൾ വന്നു കാണൂ. അതും സമ്മതിച്ചു. ഇപ്പോൾ അതും കാത്തിരിക്കുകയാണ് മുഖ്യ മന്ത്രി. ഇങ്ങിനെയുള്ള ആള് മുല്ലപ്പെരിയാർ കാര്യം പറഞ്ഞാൽ  ആര് കേൾക്കാനാണ്‌? 

നമ്മുടെ ഒരു തലവിധി. 
8 comments:

 1. ചാണ്ടി വിതച്ചത്‌ ചാണ്ടി കൊയ്യട്ടെ.

  ReplyDelete
  Replies
  1. അതിനിടയിൽ പാവപ്പെട്ട ജനങ്ങളും അകപ്പെട്ടു പോകുന്നു സുധീ

   Delete
 2. അപ്പോഴേയ്ക്കും ഒരു ഏരിയായിലെ ജനങ്ങൾ മുഴുവൻ തുടച്ചു നീക്കപ്പെടാം. അക്കൂട്ടത്തിൽ സരിതയും ബിജുവും ഉൾപ്ലടെ ഒഴുകിപ്പോയാൽ രക്ഷപ്പെട്ടല്ലോന്ന് കരുതിയാവും ഡൽഹിയ്ക്ക് മുങ്ങിയത്.

  ReplyDelete
  Replies
  1. അതെ വീ.കെ. സുരക്ഷിതമായ സ്ഥലം തേടി ഡൽഹിയിൽ പോയതായിരിക്കും.ഇങ്ങേരു പോന്നിടത് ഭൂകമ്പം ഉണ്ടാകും.

   Delete
 3. This comment has been removed by the author.

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. Replies
  1. അത് കഴിഞ്ഞാൽ പഴഞ്ചൊല്ലനുസരിച്ചു കൂരായണാ എന്നാണു മുരളീ. ജൗളി പൊക്കി കാണിക്കാതിരുന്നാൽ മതിയായിരുന്നു.

   Delete