2015, ഡിസംബർ 6, ഞായറാഴ്‌ച

തമിഴന്റെ ക്രൂരത





മദ്രാസിൽ അതി ഭയങ്കര മഴ. ഒരു പ്രളയം തന്നെ. വീടുകളിൽ വെള്ളം കയറി കയറി. എല്ലാം നഷ്ട്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകൾ വള്ളത്തിലും ഹെലി കോപ്ടരിലും വിതരണം ചെയ്യുന്ന ചെയ്യുന്ന ഭക്ഷണ പൊതികളിൽ മാത്രം  ജീവിക്കുന്നു.  വളരെ ദയനീയമായ ഒരു സ്ഥിതി വിശേഷം. അതി  ശോചനീയം.

കഷ്ട്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്ക്‌ വേണ്ടി എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകുന്നു. കേന്ദ്രം നൽകി. കേരളം. അത് പോലെ അവർക്ക് അത്യാവശ്യമായ ആഹാരം, നമ്മുടെ ജെയിൽ ചപ്പാത്തി അയച്ചു കഴിഞ്ഞു. അങ്ങിനെ പലതും. ഇത് തമിഴർക്കു സംഭവിച്ച ഒന്നായി കണ്ട് ആരും മാറി നിൽക്കുന്നില്ല. നമ്മുടെ കൂട്ടത്തിലുള്ള കുറെ പ്പെർക്ക് വന്നു പെട്ട ഒരു   ദുർഗതി എന്ന് കരുതിയാണ് എല്ലാവരും സഹായിക്കുന്നത്.

മഴ ഒന്നടങ്ങി എന്ന് ആശ്വസിച്ചു ഇരിക്കുമ്പോഴാണ് വീണ്ടും മഴ വരുമെന്ന് പറയുന്നത്.

ഇത്രയും ഒക്കെ ആയിട്ടും  തമിഴ് രാഷ്ട്രീയക്കാരുടെ അഹങ്കാരം അടങ്ങിയില്ല എന്നതാണ് കഷ്ട്ടം. ഇന്നലെ പാർലമെന്റിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് ഉയരുന്നതിനെ  കേരള എം.പി. മാർ ആശങ്ക പ്രകടിപ്പിച്ചു. 141 അടി വെള്ളം ആകുന്നു. 142 അടി ആണ്  അനുവദനീയം.  മുല്ലപ്പെരിയാർ എന്ന് കേട്ടപ്പോഴേ തമിഴന്മാർ എം.പി. മാർക്ക് ഹാലിളകി.  അവർ എല്ലാവരും കൂടി ഭയങ്കര ബഹളം ആയിരുന്നു. മദ്രാസിൽ ഇത്രയും വെള്ളപ്പൊക്കം വന്നപ്പോഴത്തെ ദുരിതം നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു. അപ്പോൾ ഇടുക്കി അണക്കെട്ടിനു എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതി? അത് ആലോചിക്കാനുള്ള സാമാന്യ ബുദ്ധി പോലും ഈ തമിഴന്മാർക്ക് ഇല്ലാതെ പോയല്ലോ. കഷ്ട്ടം. 

ഇതിനൊക്കെ ഉത്തരവാദികൾ കേരളത്തിലെ ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രീയക്കാരും ഭരണാധികാരികളും മാത്രമാണ്. അച്യുതമേനോൻ മുഖ്യ മന്ത്രി ആണ് 99 വർഷത്തേയ്ക്ക് തമിഴ് നാടിനു വെള്ളവും അണക്കെട്ടിന്റെ അവകാശവും തീറെഴുതി കൊടുത്തത്. അന്ന് ഭരണത്തിൽ ഇരുന്ന പൊട്ടന്മാർ എല്ലാം മിണ്ടാതിരുന്നു. ( ഇനി പകരമായി അവർക്ക് തമിഴ് നാട്ടിൽ തോട്ടങ്ങൾ കൊടുത്തു എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. കൂടുതൽ പറഞ്ഞാൽ അവിടെയുള്ള വസ്തു വകകളുടെ കണക്കു വെളിപ്പെടുത്തും എന്ന് ജയലളിത ഭീഷണി പ്പെടുത്തി എന്നൊരു വാർത്തയും വന്നിരുന്നു.) അതിനു ശേഷം കേരളത്തിൽ  വന്ന സർക്കാരുകൾ എല്ലാം  ഇതൊരു വിഷയമേ അല്ല എന്ന രീതിയിൽ ആയിരുന്നു പെരുമാറിയത്.കോടതി കേസുകളിൽ എല്ലാം ഈ നയം പിന്തുടർന്നു. ഇവിടന്നു നമ്മൾ തെരഞ്ഞെടുത്തു വിട്ട എം.പി. മാരും വായും അടച്ചു ഇരുന്നു. പ്രേമചന്ദ്രൻ മന്ത്രി ആയിരുന്നപ്പോൾ മാത്രമാണ് എന്തെങ്കിലും ചെയ്തതും സുപ്രീം കോടതി കാര്യങ്ങൾ മനസ്സിലാക്കിയതും. പക്ഷെ അപ്പോഴേയ്ക്കും വളരെ താമസിച്ചു പോയിരുന്നു. ഉന്നതാധികാര സമിതിയിലും താഴ നാട് പിടി മുറുക്കി. അന്ന് ഇവിടെ നിന്നും പോയ ഉദ്യോഗസ്ഥരും റ്റമിഴ് നാട് കൊടുക്കുന്ന എച്ചിലും തിന്നു പഞ്ച പുശ്ചം അടക്കി നിന്നു.  

മുല്ലപ്പെരിയാറിലെ വെള്ളം ഉയർന്നു വരുകയാണ്. തമിഴ് നാട് പറഞ്ഞ 142 അടി ആകാറായി. ഇത്രയും ആയാലേ ഷട്ടർ തുറക്കൂ എന്നൊരു വാശിയിൽ ആണ് തമിഴർ. ഇറച്ചിപ്പലത്ത് നിന്നും വെള്ളം കൊണ്ട് പോയി അവർക്ക്  അവരുടെ വൈഗ അണക്കെട്ടിൽ നിറച്ചിടാം. പക്ഷെ അവർ ചെയ്യില്ല. മുഴുവൻ നിറച്ചു 142 അടി ആക്കി ലോകത്തെ കാണിക്കുക എന്ന നികൃഷ്ട്ടമായ വാശിയാണ് അവർക്ക്. കേരളം മുഴുവൻ നശിച്ചാലും തങ്ങൾക്കു വെള്ളം കിട്ടണം എന്ന അധമ ചിന്ത.  നമ്മുടെ മുഖ്യ മന്ത്രിയ്ക്കും മറ്റും അനക്കമൊന്നും ഇല്ല. ക്ലിഫ് ഹൗസും കന്ടോൻമെന്റ് ഹൌസും അങ്ങ് തിരുവനന്തപുരത്ത് ആണല്ലോ. ഇതിനിടെ കേരളത്തിലെ പൊട്ടന്മാർ നെയ്യാറിലെ വെള്ളം തമിഴനു കൊടുക്കാം എന്നൊരു വാഗ്ദാനം നൽകി. അടുത്ത വർഷം അവർ കോടതിയിൽ പറയുന്നു നെയ്യാർ വെള്ളം അവരുടെ അവകാശം എന്ന്. അതാണ്‌ തമിഴ്നാ.ട്  

കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ കഷ്ട്ടപ്പെടുന്ന തമിഴർക്ക് ജയലളിത ചപ്പാത്തി കൊടുത്തു. ഓരോ കവറിലും അവരുടെ പടം ഒട്ടിച്ച്. ആളുകൾ കഷ്ട്ടപ്പെടുമ്പോഴും പ്രശസ്തി ആണ് അവർക്ക് താൽപ്പര്യം. 

പുതിയ് ഒരു അണക്കെട്ടിനു വേണ്ടി കേരളം ആവശ്യപ്പെടുന്നു. കഴമ്പില്ലാത്ത, നട്ടെല്ലില്ലാത്ത ഭരണ കൂടങ്ങൾ ആണ് കേരളത്തിൽ എന്നതു കൊണ്ട് അത് നടക്കും എന്ന് തോന്നുന്നില്ല. ( ഭരണാധികാരികൾക്ക് അതിൽ അത്ര വലിയ താൽപ്പര്യം ഒന്നുമില്ല താനും. പിന്നെ അതിൻറെ കമ്മീഷൻ കിട്ടും എന്ന ഒരു ആകർഷണം ഉണ്ട്.

120 വർഷം പഴക്കമുള്ള അണക്കെട്ടാണ്. സുർക്കിയും സിമന്റും കൊണ്ടുണ്ടാക്കിയ ഗ്രാവിറ്റി ഡാം. ഇത് അധിക നാൾ പോകില്ല എന്ന് എല്ലാവർക്കും അറിയാം. ഇന്നോ നാളെയോ അത്ര മാത്രം.എന്നിട്ടും നമ്മൾ സ്വസ്ഥമായി ഇരിക്കുന്നു. 

മുല്ലപ്പെരിയാറിൽ അണക്കെട്ടിലും ജലം വരുന്നിടത്തും ഒന്നും ചെയ്തു കൂടാ എന്നാണു സുപ്രീം കോടതി ഉത്തരവ്. അതായത് അതിനു മുകളിൽ മറ്റൊരു അണ പാടില്ല. വെള്ളം വരവ് തടസ്സപ്പെടുത്താനും പാടില്ല എന്ന്. ഈ വൃഷ്ട്ടി പ്രദേശം ഒക്കെ കേരളത്തിന്റെതാണ്. അപ്പോൾ സുപ്രീം കോടതി പറയുന്നതിന് ഒക്കെ  മുൻപ്  എന്തെങ്കിലും ചെയ്യാൻ കേരളത്തിന്‌ കഴിയില്ലേ? അത് നോക്കേണ്ടി ഇരിക്കുന്നു. 




4 അഭിപ്രായങ്ങൾ:

  1. എങ്ങനെ പറയാതിരിക്കും അല്ലെ?

    ബോധമില്ലാത്ത കൊണ്ടാ തമിഴനെ നമ്മള്‍ പാണ്ടി എന്ന വിളിക്കുന്നെ.
    മലയാളിയുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത കൊണ്ടാ തമിഴനീ ഗതി വന്നതെന്ന്‍ പറയുന്നുണ്ടോ?

    മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയിലെക്ക് നമ്മളൊരു ചാണത്തലയന്‍ തോമ്മാച്ച്ചനെ അയച്ചിരുന്നു.ടിയാന്‍ അണക്കെട്ടിനു കുഴപ്പമുണ്ടാകും എന്ന്‍ ഇത് വരെ സമ്മതിച്ചിട്ടില്ല.................................

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെ പറയില്ല സുധീ. മഴ പെയ്ത തിനും വെള്ളം പൊങ്ങിയതിനും പാവം തമിഴന്മാർ എന്ത് പിഴച്ചു? പിന്നെ ചെന്നൈ നഗരം ഇത്രയും congested ആക്കാൻ കൂട്ട് നിന്ന രാഷ്ട്രീയക്കാരെ അധികാരത്തിൽ എത്തിച്ചതിനു അവരെ കുറ്റം പറയാം. അങ്ങിനെ നോക്കുമ്പോൾ മുല്ലപ്പെരിയാർ ഈ ഗതിയാക്കിയ അച്യുത മേനോനെയും തൊമ്മൻ ചാണ്ടിയെയും ഒക്കെ തെരഞ്ഞെടുത്ത മലയാളിയും കുറ്റം പറയണം.

      ഇല്ലാതാക്കൂ
  2. അച്ച്യുതമേനോനും ഗ്രൂപ്പും ലോകം കണ്ട ഏറ്റവും വലിയ ഉണ്ണാക്കനാ.ഒരു സംസ്ഥാനം തന്നെ അതിയാൻ കുട്ടിച്ചോറാക്കിയിട്ട കാലപുരിപൂകിയത്‌.നാശം.

    മറുപടിഇല്ലാതാക്കൂ
  3. ഇത്രയും ഒക്കെ ആയിട്ടും
    തമിഴ് രാഷ്ട്രീയക്കാരുടെ അഹങ്കാരം
    അടങ്ങിയില്ല എന്നതാണ് കഷ്ട്ടം. ഇന്നലെ
    പാർലമെന്റിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല
    നിരപ്പ് ഉയരുന്നതിനെ കേരള എം.പി. മാർ ആശങ്ക പ്രകടിപ്പിച്ചു. 141 അടി വെള്ളം ആകുന്നു.
    142 അടി ആണ് അനുവദനീയം.
    മുല്ലപ്പെരിയാർ എന്ന് കേട്ടപ്പോഴേ തമിഴന്മാർ എം.പി. മാർക്ക് ഹാലിളകി. അവർ എല്ലാവരും കൂടി ഭയങ്കര ബഹളം ആയിരുന്നു. മദ്രാസിൽ ഇത്രയും വെള്ളപ്പൊക്കം വന്നപ്പോഴത്തെ ദുരിതം നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു. അപ്പോൾ ഇടുക്കി അണക്കെട്ടിനു എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതി?
    അത് ആലോചിക്കാനുള്ള സാമാന്യ ബുദ്ധി പോലും ഈ തമിഴന്മാർക്ക് ഇല്ലാതെ പോയല്ലോ. കഷ്ട്ടം.

    മറുപടിഇല്ലാതാക്കൂ