Tuesday, December 22, 2015

പഴയ പാട്ട്

"ചെഞ്ചുണ്ടുകളിൽ പുഞ്ചിരി തൂകി
കണ്ടു നിന്നാൽ ഹൃദയം തുള്ളും
പൂത്ത പൂവിൽ വണ്ടുകൾ പോലെ 
കാത്തു നിൽക്കും യുവ ഹൃദയങ്ങൾ" 

പാലും പഴവും കൈകളിലേന്തി..... .എന്ന പ്രശസ്തമായ തമിഴ് ഗാനത്തിന്റെ   ട്യുണിൽ ആണ് ഈ പാട്ടൊഴുകി വരുന്നത്. സിനിമയോ നാടകമോ  ഗാനമേളയോ ഒന്നുമല്ല. ഒരു കവലയിൽ നിന്ന് ഒരാൾ പാടുന്നതാണ്. കയ്യിൽ വിൽപ്പനയ്ക്ക് പാട്ടു പുസ്തകവും ഉണ്ട്. അതിൽ നിന്നുള്ള പാട്ടുകളാണ്  രാഗത്തിൽ പാടുന്നത്. പാട്ട് പുസ്തകത്തിന്റെ സെയിൽസ് പ്രൊമോ.

സുന്ദരിയെ, കഥാ നായികയെ, അവതരിപ്പിക്കുകയാണ് കവി.

പണ്ട് കാലത്ത് മിയ്ക്ക കവലകളിലും കാണുന്ന കാഴ്ച ആണിത്. അടുത്ത പ്രദേശങ്ങളിൽ നടന്ന ഏതെങ്കിലും സംഭവത്തെ, കൊലപാതകമോ, ആത്മഹത്യയോ,ഒളിച്ചോട്ടമോ,പ്രേമ സംബന്ധിയായ കാര്യങ്ങളോ  ആസ്പദമാക്കി എഴുതുന്ന പാട്ടുകൾ പുസ്തക രൂപത്തിലാക്കി ഇങ്ങിനെ വഴി നീളെ കവി തന്നെ പാടി കച്ചവടം നടത്തുന്നു.

 ഇങ്ങിനെ ഒരു കവിയുടെ  ചിത്രീകരണം സ്ഥാനാർഥി സാറാമ്മ എന്ന സിനിമയിൽ  കാണാം. അടൂർ ഭാസി ഇങ്ങിനെയുള്ള കവി-കം-പാട്ടുകാരനെ അവതരിപ്പിക്കുന്നു. അതിൽ ഇത്തരത്തിൽ കുറെ പാട്ടുകൾ ഉണ്ട്. പാട്ടിനു അകമ്പടി ആയി ഉള്ള ഏക വാദ്യോപകരണം "ചപ്പ്ളാങ്കട്ട" എന്ന സാധനം. രണ്ടു ചെറിയ ചെത്തി മിനുക്കിയ തടിക്കഷണങ്ങൾ കൈപിടിയോടു കൂടി. ഒരു കൈപിടി തള്ളവിരലിലും  മറ്റേ കൈപിടി മറ്റു നാല് വിരലുകളിലും പിടിച്ചു ഒരു കയ്യിൽ തന്നെ വച്ച് അത് തങ്ങളിൽ അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ്  താളം.

സി.ഡി.യും യുടുബും ഫെസ് ബുക്കും ഒക്കെ വന്നപ്പോൾ ഇത്തരം പാട്ടുകൾ  അവസാനിച്ചു. പിന്നെ പുതിയ ഉപകരണങ്ങൾ വന്നപ്പോൾ   "ചപ്പ്ളാങ്കട്ട" യും അത് പോലെയുള്ള വാദ്യോപകരങ്ങളും കാല യവനികക്കുള്ളിൽ മറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് കേട്ട "ചെഞ്ചുണ്ടുകളിൽ" എന്ന പാട്ടിൻറെ മറ്റൊരു  ഭാഗം ഓർമയിൽ നിന്ന്  (പാലും പഴവും  അതെ രാഗം) 

"അമ്മയാണവളൊരു ശിശുവിൻറെ 
എങ്കിലുമൊരു  യൗവ്വന കാന്തി 
മിന്നിടുന്ന സുലോചനയെന്നാം 
ഭാസ്കരൻറെ സഹ ധർമിണിയാം" 

9 comments:

 1. എന്തു പറ്റി ബിബിൻ സർ? പതിവില്ലാതെ ഒരു നൊസ്ടാൾജിയ!

  ReplyDelete
  Replies
  1. വല്ലപ്പോഴും ഒരു മാറ്റം ഗോവിന്ദാ .

   Delete
 2. ഹാവൂ!!!!

  അഴിമതി തെളിഞ്ഞ നേതാക്കളെ നാടല്ല രാജ്യം തന്നെ കടത്തേണ്ട കാലം അതിക്രമിച്ചു.ജെയ്റ്റ്‌ലി അത്ര ശുദ്ധനൊന്നുമാകാൻ ഒരു സാധ്യതയുമില്ല.

  ReplyDelete
 3. അവസാന പോസ്റ്റിലേയ്ക്കുള്ളതാണു.ക്ഷമിയ്ക്കണം.

  ReplyDelete
 4. ങേ!!!!എനിയ്ക്ക്‌ ബ്ലോഗ്‌ മാറിയോ??

  ReplyDelete
  Replies
  1. ആകെ ഒരു സ്ഥല കാല ഭ്രമം. ഞങ്ങൾക്ക് മനസ്സിലാകും സുധീ

   Delete
 5. ഹാ ഹാ ഹാാ.അയ്യേ!!!എന്നെ അങ്ങ്‌ കൊല്ല്.

  ReplyDelete
 6. കൊള്ളാം
  ഇതെന്താ
  തെക്കൻ പാട്ടോ...?

  ReplyDelete
  Replies
  1. പണ്ട് കവലകളിലും അന്തി ച്ചന്ത കളിലും കേൾക്കാമായിരുന്ന പാട്ടുകൾ.

   Delete