Tuesday, January 19, 2016

ഞങ്ങ ചോദിച്ച പണം

ഒരാളോട് കുറച്ചു  കാശ് ചോദിച്ചു. ചോദിച്ച അത്രയും ഇല്ല കുറെ തരാം എന്ന് അയാൾ പറഞ്ഞു. അതിൽ തൃപ്തി യില്ലാതെ അയാളെ തെറി പറയുകയും പണം വേണ്ട എന്ന് പറയുകയും ചെയ്തു.

ഇതേ ലാഘവത്തോടെ ആണ് കേരള ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാർ കേരളത്തിന്‌ തരാമെന്നു പറഞ്ഞ പണം വേണ്ട എന്ന് പറഞ്ഞത്.  ദേശീയ സ്കൂൾ ഗെയിംസ് കേരളത്തിൽ നടത്താൻ 2 കോടിയിലേറെ രൂപ ആണ് കേരളം കേന്ദ്രത്തിനോട് ചോദിച്ചത്. കേന്ദ്രം ആകട്ടെ  20 ലക്ഷം രൂപ നൽകി. അതാണ്‌ ചീഫ് സെക്രട്ടറി വേണ്ടാ എന്ന് പറഞ്ഞതും. അതും പത്ര സമ്മേളനം വിളിച്ചു കൂട്ടി.

ഇതെന്താ ഇത് ചീഫ് സെക്രട്ടറിയുടെ കുടുംബ കാര്യം ആണോ വേണ്ട എന്ന് പറയാൻ?  കേന്ദ്രത്തോട് പല കാര്യങ്ങളിലുംസംസ്ഥാനങ്ങൾ  പണം ആവശ്യപ്പെടും. ചിലപ്പോൾ ചോദിക്കുന്ന പണം ലഭ്യമാകില്ല.  ആവശ്യം നിരത്തി  വീണ്ടും ചോദിക്കും. കുറെ ലഭിക്കും. അങ്ങിനെ ഒക്കെയാണ് കാര്യം നടക്കുന്നത്. റെയിൽവേ വികസനത്തിനും, ദേശീയ പാത വികസനത്തിനും, വിമാന ത്താവള വികസനത്തിനും അങ്ങിനെ പല കാര്യങ്ങൾക്കും കേന്ദ്രം സഹായം ചെയ്യാറുണ്ട്.  കേന്ദ്രത്തിൽ നിന്നും നിയമപരമായി സംസ്ഥാനങ്ങൾക്ക് അർഹമായ ഫണ്ട് ഉണ്ട്. കൂടാതെ ഗ്രാന്റും മറ്റു സഹായങ്ങളും. മഴക്കെടുതി, അത്യാഹിതങ്ങൾക്ക് അങ്ങിനെ പല അത്യാവശ്യങ്ങൾക്കും.  കഴിഞ്ഞ വർഷം നികുതി വരുമാനത്തിന്റെ 42 ശതമാനം ആണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയത്. ഒരു സംസ്ഥാനത്തിന് മാത്രമായി ഒരു നില നിൽപ്പില്ല. ഒരു ഫെഡറൽ സംവിധാനം ആണ് നമ്മുടേത്‌.

ഇങ്ങിനെയുള്ള ഒരു കേന്ദ്ര സംസ്ഥാന ബന്ധം നില നിൽക്കുമ്പോഴാണ് നമ്മുടെ ചീഫ് സെക്രട്ടറി, " ഞങ്ങ ചോദിച്ച പണം തന്നില്ല, അത് കൊണ്ട് ഒരു പൈസയും  ഞങ്ങക്ക് വേണ്ട" എന്ന് അരുളിച്ചെയ്തത്.

ഓരോ പഞ്ചായത്തുകളും വകുപ്പുകളും ഒക്കെ ചോദിക്കുന്ന പണം അപ്പോൾ തന്നെ എടുത്തു നൽകുക അല്ലല്ലോ നമ്മുടെ സംസ്ഥാന സർക്കാരും ചെയ്യുന്നത്.

ചീഫ് സെക്രട്ടറി ആണോ ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്? ഇങ്ങിനെ പറയാൻ ചീഫ് സെക്രട്ടറി യ്ക്ക് അധികാരം ഉണ്ടോ? കേന്ദ്രത്തിൽ നിന്നും പണം വാങ്ങിയില്ലെങ്കിൽ ആ പണം എവിടന്നു കണ്ടെത്തും? സ്വന്തം കുടുംബത് നിന്നും കൊണ്ട് വരുമോ?

ഇക്കാര്യങ്ങൾ ഒന്നും  അറിയാതെ അല്ല ചീഫ് സെക്രട്ടറി ഇങ്ങിനെ പറഞ്ഞത്. സായിയുടെ തലപ്പത്തു കുറെ നാൾ ഇരുന്നത് കൊണ്ട് എങ്ങിനെ കേന്ദ്ര കായിക മന്ത്രാലയത്തിൽ നിന്നും ഫണ്ട് നേടാം എന്നും അങ്ങേർക്ക് അറിയാം. മുഖ്യ മന്ത്രിയെയും മറ്റും പറഞ്ഞു മനസ്സിലാക്കി കൂടുതൽ പണം കേന്ദ്രത്തിൽ നിന്നും നേടാനുള്ള നീക്കങ്ങൾ നടത്തുകയല്ലേ ചീഫ് സെക്രട്ടറി ചെയ്യേണ്ടത്? അപ്പോൾ ഇതൊരു ജാഡ. (ഫെബ്രുവരിയിൽ പെൻഷൻ പറ്റാൻ  പോവുകയാണ്). ഇങ്ങിനെ ജാഡ കാണിച്ചപ്പോൾ ആർക്കാ നഷ്ട്ടം? കേരളത്തിന്‌. കേരളത്തിലെ നികുതി ദായകർക്ക്. കേന്ദ്രത്തിൽ നിന്നും അർഹമായ  പണം കിട്ടേണ്ടിടത്ത് അത് വേണ്ടാ എന്ന് വച്ച് ആള് കളിച്ചു കേരളത്തിലെ ജനങ്ങൾക്ക് വീണ്ടും കടം കയറ്റുന്നു.   

ഉദ്യോഗസ്ഥർ എല്ലാവരും ഇപ്പോൾ ജേക്കബ് തോമസിനെ അനുകരിക്കാൻ ശ്രമിക്കുകയാണ്. അങ്ങേര് സത്യസന്ധനായത് കൊണ്ട് പറയുന്നതും ചെയ്യുന്നതും നീതി പൂർവവും ജനങ്ങൾക്ക്‌ വേണ്ടിയും ആയിരിക്കും. അത് പോലാണോ മറ്റുള്ളവരുടെ കാര്യം?  ഒരു പഴഞ്ചൊല്ല് ഉണ്ട്. "ആന പിണ്ടം ഇടുന്നത് കണ്ട് അണ്ണാൻ മുക്കിയാൽ നടക്കുമോ?" എന്ന്.

ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ശക്തനായ മുഖ്യ മന്ത്രി ആണ് നമുക്കുള്ളത്. " അയാളെ ഞാൻ കൈകാര്യം ചെയ്തു കൊള്ളാം" എന്ന് ജേക്കബ് തോമസിന്റെ കാര്യത്തിൽ പറയുന്നത് നാം കേട്ടതാണല്ലോ. ആ ദേഹത്തിന്റെ മുന്നിൽ ന്നിന്നാണ് ചീഫ് സെക്രട്ടറി പറയുന്നത് കേന്ദ്രം തരുന്ന പണം വേണ്ട എന്ന്. നല്ല ഭരണം തന്നെ കേരളത്തിൽ നടക്കുന്നത്. ഇനി മുഖ്യ മന്ത്രി തന്നെയാണോ ഈ തീരുമാനം എടുത്തത്‌? ആ ഭാരം കൂടി ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിച്ചു.

1.5 ലക്ഷം കോടി രൂപയുടെ കടം ആണ് കേരളത്തിനുള്ളത്. ഓരോ കേരളീയനും 50,000 രൂപ കടക്കാരനാണ്. ജനിച്ചു വീഴുന്ന കുഞ്ഞ് ഉൾപ്പടെ. അതിൽ 2  കോടി കൂടി കൂടിയാൽ എന്ത് വ്യത്യാസം അല്ലേ?  അതായിരിക്കും മുഖ്യ മന്ത്രി കരുതിയത്‌.

8 comments:

 1. ഒന്നര ലക്ഷം കോടി രൂപയുടെ
  കടം ആണ് കേരളത്തിനുള്ളത്. ഓരോ
  കേരളീയനും 50,000 രൂപ കടക്കാരനാണ്.
  ജനിച്ചു വീഴുന്ന കുഞ്ഞ് ഉൾപ്പടെ. അതിൽ 2
  കോടി കൂടി കൂടിയാൽ എന്ത് വ്യത്യാസം അല്ലേ? അതായിരിക്കും മുഖ്യ മന്ത്രി കരുതിയത്‌...അതെന്നെ..!

  ReplyDelete
  Replies
  1. നമ്മുടെ ഈ ബാധ്യത കൂടിക്കൊണ്ടേ ഇരിക്കും മുരളീ

   Delete
 2. അപ്പോൾ നമ്മളൊക്കെ 50,000 രൂപ കടക്കാരനാണ് അല്ലേ !!! സാമുഹ്യ വിഷയങ്ങളിലെ അങ്ങയുടെ ശക്തമായ ഭാഷയിലുള്ള വിലപ്പെട്ട അഭിപ്രായങ്ങൾക്ക് എന്റെ ആശംസകൾ...

  ReplyDelete
  Replies
  1. നമ്മുടെ പൊതു വരുമാനം ശരിയായ രീതിയിൽ ഉപയോഗിക്കാതതാണ് കാരണം. ഈ അഴിമതിയിൽ ഉണ്ടാക്കുന്ന കോടികളുടെ ബാധ്യതയും നമുക്കാണ് ഷഹീം

   Delete
 3. കിട്ടിയതോണ്ട്‌ ജീവിച്ചിരുന്ന പഴയകാലം ഓര്‍മ്മ വരികയാണ്.....
  ഇന്നോ?കിട്ടാവുന്നേടത്തുനിന്നൊക്കെ കടംവാങ്ങി പ്രൌഢി കാണിച്ച്....ഒടുവില്‍...ഹോ!
  അതേഗതിയിലേക്കാണ് നീക്കം അല്ലേ?!
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. ചേട്ടാ കടം വാങ്ങി ഒരു ന്യുന പക്ഷം ആസ്വദിക്കുമ്പോൾ പാവേപ്പെട്ടവനും ദരിദ്രനും വീണ്ടും കടക്കെണിയിൽ പെട്ട് പോകുന്നു.

   Delete
 4. പെൻഷനായിക്കഴിഞ്ഞ്‌ ഒരു പദവി ആയിരിക്കണം ലക്ഷ്യം.

  ReplyDelete
  Replies
  1. ആജീവനാന്തം ജനങ്ങളെ സേവിക്കണം.

   Delete