ഒരു "സാംസ്കാരിക തീർത്ഥ യാത്ര" ആരഭിക്കുകയാണ്. തെക്ക് കന്യാകുമാരിയിൽ തുടങ്ങി വടക്ക് ഗോകർണം വരെയുള്ള യാത്ര. തപസ്യ കലാ സാഹിത്യ വേദിയുടെ ഭാർഗവ ക്ഷേത്ര പ്രദക്ഷിണം.
കന്യാകുമാരിയിൽ നിന്നും കേരളത്തിൻറെ തീര ദേശങ്ങളെ തൊട്ടറിഞ്ഞുള്ള "സാഗര തീര യാത്ര"യും ഗോകർണത്തു നിന്ന് മലയോരങ്ങളിലൂടെയുള്ള "സഹ്യ സാനു യാത്ര"യും.
ജനുവരി മൂന്നാം തീയതി ആരഭിക്കുന്ന ആദ്യ യാത്ര 18 നു ഗോകർണത്തു എത്തുകയും ഗോകർണത്തു നിന്ന് ജനുവരി 31 നു ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 17 നു കന്യാകുമാരിയിൽ സമാപിക്കും.
പൌരാണിക സാംസ്കാരിക കേന്ദ്രങ്ങളും മണ്മറഞ്ഞ മഹാരഥൻമാരുടെ ജന്മ സ്ഥലങ്ങളും പുണ്യ സ്ഥലങ്ങളും സന്ദർശിച്ചു കൊണ്ടുള്ള ഒരു യാത്ര. നാടിന്റെ നന്മയിലേക്കും നേരറിവിലേക്കും ഉള്ള ഒരു യാത്ര.
എന്റെ ഭൂമി... എന്റെ ഭാഷ.... എന്റെ സംസ്കാരം
ഇതാണ് യാത്രയുടെ സന്ദേശം.
നമ്മുടെ മാതാവായ ഭൂമിയെ ഇന്ന് വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് നമ്മൾ. കാടും മേടും മലയും കുന്നും കായലും കടലും പുഴയും തോടും ഒക്കെ വികസനം എന്ന പേരിൽ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭൂമിയെ സംരക്ഷിക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്.
മലയാളിക്ക് മലയാളം എന്ന മനോഹരമായ ഒരു ഭാഷയുണ്ട്.അമ്മിഞ്ഞ പ്പാലിന്റെ മധുരം മനസ്സിൽ കിനിയുന്ന ഭാഷ. അതിന്നു എവിടെയാണ്? മലയാളം മാതൃ ഭാഷ ആണെന്ന് പറയാൻ പോലും മടിയുള്ള മലയാളികൾ. ഭാഷയില്ലെങ്കിൽ നമുക്ക് നില നിൽപ്പില്ല. ഭാഷ യെ നില നിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്.
സംസ്കാരം എന്നത് നമുക്ക് പാരമ്പര്യമായി ലഭിച്ചതാണ്.മഹത്തായ ഒരു പാരമ്പര്യം കൊണ്ട് അനുഗൃഹീതരാണ് നമ്മൾ. ആ പാരമ്പര്യം നഷ്ട്ടപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ദുഃഖ കരമാണ്. അത് കാത്തു സൂക്ഷിക്കാൻ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. അതാണ് അമ്മയുമായി നമ്മളെ ബന്ധിക്കുന്ന പൊക്കിൾ ക്കൊടി.
വിശദമായി പറയാത്തതെന്നാ??
മറുപടിഇല്ലാതാക്കൂആരൊക്കെയാണിതിന്റെ മുന്നിലും പുറകിലും??
സാറിനിതിലുള്ള പങ്ക്??
ഇതിൽ കൂടുതൽ എന്ത് പറയാനാ സുധീ. ഭാരതീയ സംസ്കാരവും പാരമ്പര്യവും നില നിർത്താനുള്ള ഒരു യാത്ര. ഭൂമിയും ഭാഷയും നില നിർത്താനുള്ള ഒരു യജ്ഞം. തപസ്യ എന്ന കലാ സാഹിത്യ വേദി ആണ് നടത്തുന്നത്.
മറുപടിഇല്ലാതാക്കൂഇനി ഞാനാരാണെന്ന് ചോദിച്ചാൽ ..........
ഞാൻ തപസ്യയുടെ ഒരു എളിയ പ്രവർത്തകൻ.
സംസ്കാരം എന്നത്
മറുപടിഇല്ലാതാക്കൂനമുക്ക് പാരമ്പര്യമായി ലഭിച്ചതാണ്.
മഹത്തായ ഒരു പാരമ്പര്യം കൊണ്ട്
അനുഗൃഹീതരാണ് നമ്മൾ. ആ പാരമ്പര്യം
നഷ്ട്ടപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ
ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ദുഃഖകരമാണ്.
അത് കാത്തു സൂക്ഷിക്കാൻ ഓരോ
മലയാളിയും ബാധ്യസ്ഥനാണ്. അതാണ്
അമ്മയുമായി നമ്മളെ ബന്ധിക്കുന്ന പൊക്കിൾക്കൊടി.
നമ്മെ ക്കൊണ്ട് ആകുന്നതു ചെയ്യാം അത്ര തന്നെ.
ഇല്ലാതാക്കൂ