Sunday, January 17, 2016

ഗസൽ

ഗുലാം അലി തിരുവനന്തപുരത്ത് പാടി. പാകിസ്ഥാൻ കാരനായ ഗസൽ പാട്ടുകാരനാണ് അലി.,

അലിയുടെ പാട്ട് മുംബയിൽ ശിവ സേന എതിർത്തത് കൊണ്ട് നടക്കാതെ പോയി. പാകിസ്ഥാൻ ഭീകരർ ഭാരതത്തിൽ ആക്രമണം നടത്തുമ്പോൾ ഒരു പാകിസ്ഥാൻ ഗായകൻ ഭാരതത്തിൽ കച്ചേരി നടത്തുന്നത് ശരിയല്ല എന്ന് പറഞ്ഞാണ് ശിവ സേന എതിർത്തത്.

എന്തോ വാശി തീർത്ത മട്ടിലാണ് എം.എ. ബേബിയും മാർക്സിസ്റ്റ് കാരും തിരുവനന്തപുരത്തെ ആ പാട്ട് ചടങ്ങ്  കൊണ്ടാടിയത്. 

പാകിസ്ഥാന്റെ മറ്റൊരു ഭീകരാക്രമണം ഭാരതത്തിൽ നടന്നിട്ട് ദിവസങ്ങൾ അധികം കഴിഞ്ഞിട്ടില്ല. പഠാൻകോട്ട് വായുസേനാ താവളത്തിൽ മരിച്ചു വീണ ഭാരതത്തിലെ സൈനികരുടെ ചോരയുടെ മണം ഇപ്പോഴും തങ്ങി നിൽക്കുന്ന അന്തരീക്ഷത്തിൽ ആണ് പാകിസ്ഥാൻ കാരനായ പാട്ടുകാരന്റെ പാട്ട് വലിയ ആഘോഷ പൂർവ്വം തിരുവനന്തപുരത്ത് കൊണ്ടാടിയത് എന്നോർക്കണം.

 എന്തിനായിരുന്നു ഈ ഗസൽ കച്ചേരി? അങ്ങിനെ നോക്കുകയാണെങ്കിൽ പാകിസ്ഥാനിൽ എത്രയോ പാട്ടുകാരും നൃത്തക്കാരും മറ്റു കലാകാരന്മാരും ഉണ്ട്. അവരെയൊക്കെ വിളിച്ചു വരുത്തി  കലാ പരിപാടി അവതരിപ്പിക്കണോ?  അപ്പോൾ അതല്ല കാര്യം. ശിവ സേന കൂടാതെ മറ്റു ഹൈന്ദവ സംഘടനകൾ എതിർത്തു. അങ്ങിനെയെങ്കിൽ പാകിസ്ഥാൻ കാരനായാലും വിളിച്ചു ആദരിക്കുക. അത്ര തന്നെ.

ഈ ഗസൽ എന്ന സാധനം എത്ര പേർക്ക്  മനസ്സിലായി? എത്ര പേർ ആസ്വദിച്ചു? വെറുതെ പൊട്ടന്മാരെ പ്പോലെ തല കുലുക്കി അവിടെ ഇരുന്നു എന്നല്ലാതെ ആർക്കെങ്കിലും വല്ലതും മനസ്സിലായോ? ഇല്ല.

ഇനി ഇതിന്റെ സംഘാടകർ ഒക്കെ കലയ്ക്ക് ഭാഷയും ദേശവും ഒന്നുമില്ല എന്ന് വാദിക്കുന്ന മഹാത്മാക്കൾ ആണെങ്കിൽ എത്ര ലക്ഷം രൂപയാണ് ഈ പരിപാടിയ്ക്ക് ചിലവാക്കിയത്? പണ്ട് കഥാ പ്രസംഗവും സിനിമയും ഒക്കെയായി നടന്ന വി.ഡി.രാജപ്പൻ മരുന്നും ഭക്ഷണവും വാങ്ങാൻ എന്തെങ്കിലും കൊടുത്തു കൂടായിരുന്നോ? ഇങ്ങിനെ നമ്മുടെ നാട്ടിൽ നമുക്ക് ചുറ്റും എത്രയോ അവശ കലാകാരന്മാർ ഉണ്ട്. അവരെ വിളിച്ചു ചേർത്ത് ആദരവും ധന സഹായവും നൽകി ക്കൂടായിരുന്നോ?

അപ്പോൾ സംഭവം അതൊന്നുമല്ല. 

6 comments:

 1. ഇന്ത്യയിലെ പോലെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന കോടിക്കണക്കിന് സാധാരണക്കാർ ഉള്ള ഒരു രാജ്യമാണ് പാകിസ്താനും. അവർ ആഗ്രഹിക്കുന്നതും സമാധാനം തന്നെയാണ്. ജനസംഖ്യയുടെ ഒരു ശതമാനം പോലും ഇല്ലാത്ത തീവ്രവാദികളുടെ പേരിൽ ഒരു രാജ്യത്തെ ഒരിക്കലും സാമാന്യവൽക്കരിക്കരുത്. സൈനികരുടെ ചോരയുടെ മണം തങ്ങി നിൽക്കുമ്പോൾ ജനങ്ങൾ സീരിയൽ കാണുന്നതിലും എത്രയോ മഹത്താണ് ദേശത്തിന്റെ അതിരുകൾ ഭേദിച്ച് സംഗീതം ശ്രവിക്കുന്നത്?

  ReplyDelete
  Replies
  1. സമാധാനം തന്നെയാണ് എല്ലാവരും കാംക്ഷിക്കുന്നത്. പ്രധാന മന്ത്രി പാകിസ്ഥാൻ സന്ദർശിച്ചതും അവിടത്തെ പ്രധാന മന്ത്രിയുടെ പ്രതികരണവും ഒക്കെ സ്വാഗതം ചെയ്തതും അത് കൊണ്ട് തന്നെയാണ്. അങ്ങിനെ ഒരു ഇൻഡോ-പാക് സമാധാന സംരഭം ആയി ഈ പാട്ട് മേളയെ കാണാൻ കഴിയുമോ? ഇല്ല. ഇതൊരു അവസരം വീണു കിടിയപ്പോൾ അത് ഉപയോഗിച്ചു. ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം. അത്ര തന്നെ ഗോവിന്ദൻ.

   Delete
 2. ഈ ഗസൽ എന്ന സാധനം
  എത്ര പേർക്ക് മനസ്സിലായി?
  എത്ര പേർ ആസ്വദിച്ചു? വെറുതെ
  പൊട്ടന്മാരെ പ്പോലെ തല കുലുക്കി അവിടെ
  ഇരുന്നു എന്നല്ലാതെ ആർക്കെങ്കിലും വല്ലതും മനസ്സിലായോ?

  ഇല്ല....!
  ഒന്നൊന്നര ചോദ്യവും അതിന്റെ ഉത്തരവും

  ReplyDelete
  Replies
  1. എല്ലാം രാഷ്ട്രീയം. അത് വർഗീയത്തിനെ ആശ്രയിച്ചും മുരളീ.

   Delete
 3. ശാന്തിയും,സമാധാനവും ഉണ്ടാവട്ടെ!
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. അത് സമ്മതിക്കില്ലല്ലോ ചേട്ടാ

   Delete