2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ബേബി ക്യാൻസർ പൌഡർ

Image result for johnson baby powder images


ജോൺസൺ & ജോൺസൺ ബേബി പൌഡർ ഉപയോഗിച്ച് ക്യാൻസർ വന്നു മരിച്ചു.   ആ സ്ത്രീയുടെ കുടുംബത്തിനു    72 ദശലക്ഷം ഡോളർ  (495 കോടി രൂപ)  കമ്പനി നഷ്ട്ടം കൊടുക്കാൻ അമേരിക്കൻ കോടതി വിധിച്ചിരിക്കുന്നു.

വർഷങ്ങളായി  ജോൺസൺ ബേബി പൌഡറും അവരുടെ തന്നെ "ഷവർ റ്റു ഷവർ" പൌഡറും ഉപയോഗിച്ച ജാക്വലിൻ ഫോക്സ്  ഓവറി യിൽ (അണ്ഡാശയം)    ക്യാൻസർ വന്നു മരിക്കുകയായിരുന്നു. അവരുടെ സ്വകാര്യ ഭാഗങ്ങൾ ശുചിയായി സൂക്ഷിക്കാൻ ഏതാണ്ട് 35 വർഷങ്ങളോളം  ഈ രണ്ടു പൌഡറുകളും ആണ് ഉപയോഗിച്ച് കൊണ്ടിരുന്നത്.ഇക്കഴിഞ്ഞ ഒക്ടോബറിൽ 62 വയസ്സിൽ ആണ് അവർ മരിച്ചത്.

 അമേരിക്കയിലെ മിസ്സൌറി കോടതിയിൽ 1000 ത്തോളം കേസുകളും ന്യൂ ജേർസി കോടതിയിൽ 200 ഓളം കേസുകളും  ജോൺസൺ & ജോൺസൺ കമ്പനിയ്ക്ക് എതിരെ നിലവിലുണ്ട്.

പണ്ട് കാലത്ത് കുഞ്ഞു ജനിച്ചാൽ ഇഞ്ചയും പയറ് പൊടിയും വാക പ്പൊടിയും മറ്റും തേച്ച് ആണ് കുളിപ്പിച്ചിരുന്നത്. അതൊക്കെ പതിയെ മാറി. എല്ലാവരും ബേബി സോപ്പിലോട്ടു മാറി. അതും ജോൺസൺ ബേബി. അത് കഴിഞ്ഞു ദേഹത്തിടാൻ  ജോൺസൺ ബേബി പൌഡർ. അർദ്ധ പട്ടിണിക്കാരനും കുഞ്ഞുങ്ങൾക്ക്‌  ജോൺസൺ ബേബി പൌഡറെ ഇടൂ. കുഞ്ഞിനെ കാണാൻ പോകുന്നവരും ജോൺസൺ ബേബി പൌഡർ കൊണ്ട് കൊടുക്കും. ഇതൊക്കെ കണ്ട് കമ്പനി കുറെ സാധനങ്ങൾ കൂടി ഇറക്കി.ബേബി ഓയിൽ, ബേബി ലോഷൻ,  ബേബി ക്രീം, ബേബി ഷാമ്പൂ ( കൊച്ചു കുഞ്ഞിനു ഷാമ്പൂവേ!). പിന്നെ ഇതൊക്കെ ഒരു  പാക്കറ്റിലാക്കി "ഗിഫ്റ്റ് പാക്കെറ്റ്" ആക്കി. അങ്ങിനെയും വിൽപ്പന കൂട്ടി.  

 നല്ല വെളുത്ത സായിപ്പ് കുഞ്ഞുങ്ങളെ പരസ്യത്തിൽ കാണിച്ചു. അത് പോലെ നമ്മുടെ കറുത്ത കുഞ്ഞുങ്ങളും വെളുത്തു തുടുക്കും  എന്ന ആഗ്രഹത്തിൽ   നമ്മളും കൊച്ചുങ്ങളുടെ ദേഹം മുഴുവൻ വാരി പൂശി.അല്ലെങ്കിലും സായിപ്പിന്റെ സാധനം ആണല്ലോ നമുക്ക് എന്നും വിശേഷം. അതിനെയാണല്ലോ നാം എന്നും പാടി പുകഴ്ത്തുന്നത്. അമേരിക്കക്കാരൻ കഴിക്കാത്ത എന്ത് പുഴുത്ത സാധനം അവിടന്ന്  വന്നാലും വാങ്ങി തിന്ന് "ഹാ നല്ല ടെയിസ്റ്റ് "  എന്ന് പറയും. KFC, Mc Donald അങ്ങിനെ പലതും.

ഈ നഷ്ട്ടം 495 കോടി രൂപ, കിട്ടിയത് അങ്ങ് അമേരിക്കയിൽ. ഇവിടെ ഇങ്ങിനെ സംഭവിച്ചാൽ ഒരു പുല്ലും കിട്ടില്ല. നമ്മുടെ സർക്കാർ തന്നെ അതിനെതിരെ, കമ്പനിയ്ക്ക് അനുകൂലമായി പ്രവർത്തിക്കും. യുണിയൻ കാർബൈഡ് കേസിൽ നമ്മൾ കണ്ടതാണല്ലോ. വിഷ വാതകം ശ്വസിച്ചു മരിച്ചവർക്കും മൃത പ്രായമായവർക്കും ചില്ലിക്കാശു കൊടുത്തു കേന്ദ്ര  സർക്കാർ  കമ്പനിയെ സഹായിച്ചത്. അതിന്റെ മേധാവിയെ ഇവിടന്നു വിമാനത്തിൽ കയറ്റി അയച്ചു രക്ഷിച്ചത്‌.

അത് കൊണ്ട് ഈ വൃത്തി കെട്ട സാധനങ്ങൾ വാങ്ങി ഉപയോഗിച്ച് ക്യാൻസർ വരാതെ നമ്മൾ തന്നെ സൂക്ഷിക്കണം.

5 അഭിപ്രായങ്ങൾ:

  1. നല്ല പഠനം. ഈ പൌഡർ ഉപയോഗിക്കാൻ പാടില്ലെന്ന്മുബെകേൾക്കുന്നതാണ്.പക്ഷെ തെളിവ് സഹിതം ഇപ്പോഴാണ്‌ മനസ്സിലായത്. എത്ര പഠനങ്ങൾ നടന്നാലും മലയാളി നോക്കുന്നത് പരസ്യ വാചകങ്ങളാണ്.

    മറുപടിഇല്ലാതാക്കൂ
  2. ലാഭക്കൊതി ഇത്രത്തോളം എത്തീലോ?!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓരോ ദിവസവും 3 ലക്ഷം 60,000 കുട്ടികളാണ് ജനിക്കുന്നത്. കുറേപ്പേർ ക്യാൻസർ വന്നു ചത്താൽ അവർക്കെന്ത്

      ഇല്ലാതാക്കൂ
  3. നല്ല വെളുത്ത സായിപ്പ് കുഞ്ഞുങ്ങളെ
    പരസ്യത്തിൽ കാണിച്ചു. അത് പോലെ
    നമ്മുടെ കറുത്ത കുഞ്ഞുങ്ങളും വെളുത്തു തുടുക്കും
    എന്ന ആഗ്രഹത്തിൽ നമ്മളും കൊച്ചുങ്ങളുടെ ദേഹം
    മുഴുവൻ വാരി പൂശി.അല്ലെങ്കിലും സായിപ്പിന്റെ സാധനം ആണല്ലോ
    നമുക്ക് എന്നും വിശേഷം. അതിനെയാണല്ലോ നാം എന്നും പാടി പുകഴ്ത്തുന്നത്.

    അമേരിക്കക്കാരൻ കഴിക്കാത്ത എന്ത്
    പുഴുത്ത സാധനം അവിടന്ന് വന്നാലും വാങ്ങി
    തിന്ന് "ഹാ നല്ല ടെയിസ്റ്റ് " എന്ന് പറയും. KFC, Mc Donald അങ്ങിനെ പലതും.

    മറുപടിഇല്ലാതാക്കൂ