2016, മാർച്ച് 30, ബുധനാഴ്‌ച

ചീഫ് സെക്രട്ടറി യുടെ ജോലി

നമ്മുടെ ചീഫ് സെക്രട്ടറി യുടെ ജോലി എന്താണെന്നോ? മന്ത്രി സഭാ യോഗത്തിൽ മന്ത്രിമാർ  പറയുന്ന കാര്യങ്ങൾ എഴുതി എടുക്കുക എന്നത്. അതായത് ആ യോഗത്തിന്റെ മിനിറ്റ്സ് തയ്യാറാക്കുന്നത്. 

കേരളത്തിലെ ഏറ്റവും സീനിയറായ IAS ഉദ്യോഗസ്ഥനാണ്  ചീഫ്   സെക്രട്ടറി. ഏതാണ്ട് 1 ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻ. കേന്ദ്ര സർക്കാരിൽ ഒരു വകുപ്പ് സെക്രട്ടറി റാങ്ക്.  ആ ഉദ്യോഗസ്ഥന്റെ  ജോലി ആണ് മന്ത്രി മാരുടെ യോഗത്തിന്റെ മിനിറ്റ്സ് എഴുതി എടുക്കുന്നത്. 

ഇത് മറ്റാരും പറഞ്ഞതല്ല. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ആയ പി.കെ. മോഹന്തി തന്നെ വെളിപ്പെടുത്തിയതാണ്. 

ഇത് വ്യക്തമാക്കുന്നത് ഇവിടെ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ അവതരിപ്പിക്കാനോ അഭിപ്രായം പറയാനോ ഒരു അവകാശവും നൽകുന്നില്ല എന്നാണ്. അവരെ വെറുതെ ആ പദവിയിൽ ഇരുത്തുന്നു. കാര്യങ്ങൾ മുഴുവൻ മന്ത്രിമാർ നടത്തുന്നു.

അടുത്തിടെ കേരളം മുഴുവൻ സ്വകാര്യ വ്യക്തികൾക്ക് വിറ്റു തുലച്ച തീരുമാനങ്ങൾ എടുത്ത മന്ത്രി സഭ യോഗങ്ങളുടെ കാര്യം ആണ് മൊഹന്തി പറഞ്ഞത്. വെറുതെ ഒരു നോക്കു കുത്തി പോലെ ചീഫ് സെക്രട്ടറി അവിടെ ഇരിക്കുന്നു. വിൽപ്പനയുടെ കാര്യവും കണക്കും എല്ലാം മന്ത്രിമാർ അവതരിപ്പിക്കുന്നു,ഉത്തരവ് ഇറക്കുന്നു ലാഭം പങ്കിട്ടെടുക്കുന്നു.

മുൻപത്തെ ചീഫ് സെക്രട്ടറിമാർ പലതും ഇത്തരം നാട് കൊള്ളയടിക്കുന്നതിൽ കൂട്ട് നിൽക്കുന്നു അത് കൊണ്ട് അവരുടെ അഭിപ്രായം കൂടി കേൾക്കുന്നു. അവരുടെ അഭിപ്രായങ്ങൾ കൂടുതൽ ലാഭം കൊയ്യാൻ പര്യാപ്തമായത് ആയിരുന്നു. അത് കൊണ്ടാണ് മൊഹന്തി യെ നിയമിക്കാതെ പഴയ ആൾക്ക് കാലാവധി  നീട്ടിക്കൊടുക്കാൻ  ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് കൊള്ളക്കാർക്ക് കൂട്ടു നിൽക്കാത്ത മൊഹന്തിയെ നിയമിക്കാൻ നിർബന്ധിത രായത്.. 

2 അഭിപ്രായങ്ങൾ:

  1. ഭരണം കൈയാളുന്നവരുടെ കൊള്ളരുതായ്മയ്ക്ക്‌ കൂട്ട്‌ നിൽക്കുന്നവർക്ക്‌ പേൻഷനായാലും നല്ലൊരു ഭരണഘടനാപദവി കിട്ടും.അതുകൊണ്ട്‌ ഉദ്യോഗസ്ഥർ എന്തും ചെയ്യും.അങ്ങനെയല്ലാത്തവരും ഉണ്ടായേക്കാം.വിരലിലെണ്ണിയെടുക്കാമെന്ന് മാത്രം.

    മറുപടിഇല്ലാതാക്കൂ
  2. അത് നടക്കാതെ വന്നപ്പോഴാണ് കൊള്ളക്കാർക്ക് കൂട്ടു നിൽക്കാത്ത മൊഹന്തിയെ നിയമിക്കാൻ നിർബന്ധിതരായത്..
    മൊഹന്തി കള്ളിപൊളിച്ചു...

    മറുപടിഇല്ലാതാക്കൂ