2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ബിഗ്‌ ബസാർ

ഡിസ്കൌണ്ട് സെയിൽ.നിങ്ങളുടെ പഴയ സാധനങ്ങൾ, കീറിപ്പറിഞ്ഞ ബാഗുകൾ, ഉടുപ്പുകൾ,ചെരുപ്പുകൾ തുടങ്ങി പഴയ സാമാനങ്ങൾ എല്ലാം വാരി ക്കെട്ടി ക്കൊണ്ടു വരൂ ഞങ്ങളുടെ കടയിലേക്ക്.  അതിനു പണം തരാം. ആ പണം കൊണ്ട്  ഞങ്ങളുടെ കടയിൽ നിന്നും സാധനം വാങ്ങൂ. പണം കയ്യിൽ തരില്ല. പകരം കൂപ്പൺ തരും. നാം വാങ്ങുന്ന സാധനത്തിനു ഈ കൂപ്പൺ വില കുറച്ചു ഭാഗം കുറയ്ക്കാം.


എന്തൊരു നല്ല ഓഫർ! പഴയ സാധനം ഒഴിവാക്കാം. പണവും കിട്ടും. പുതിയ സാധനം വാങ്ങാം. എന്ത് നല്ല കടക്കാർ. എന്ത് നല്ല മനുഷ്യർ. തിരുവനന്തപുരത്ത് ബിഗ്‌ ബസാർ ആണ് ഇങ്ങിനെ ഓഫർ കൊടുക്കുന്ന ഒരു "നല്ല മനുഷ്യർ". (എന്താ ദാസാ പണ്ടേ ഈ കടക്കാർ ഇവിടെ വരാഞ്ഞത്?)  പഴയെതെല്ലാം വാരിക്കെട്ടി ഓടുകയായി. ( വയസ്സായ  അച്ഛനെയും അമ്മയെയും ബിഗ്‌ ബസാർ  എടുക്കാത്തത് കൊണ്ട് അതിനെ രണ്ടിനേം എടുത്തില്ല). ഇംഗ്ലീഷും മലയാളവും പേപ്പറുകളിൽ ഒരു മുഴുവൻ പേജ് പരസ്യം ആണ്  പഴയ സാധനം എടുക്കുന്നതിനു ബിഗ്‌ ബസാർ കൊടുക്കുന്നത്.കടയ്ക്കു മുന്നിൽ നീണ്ട നീണ്ട ക്യു. അങ്ങിനെ മണിക്കൂറുകൾ നിന്ന് പഴയത് മാറ്റി  പണം കൊടുത്തു  സാധനവും വാങ്ങി ( കൂപ്പൺ ഡിസ് കൌണ്ട് വാങ്ങി)സന്തോഷമായി വീട്ടിൽ പോകുന്നു)

മാർച്ച് 30 ന് തിരുവനന്തപുരത്ത് പുന്നക്കാമുഗൾ എന്ന സ്ഥലത്ത്  ഒരു തുറസ്സായ സ്ഥലത്ത് രാവിലെ നോക്കിയപ്പോൾ ഒരു കൂമ്പാരം വേസ്റ്റ്. ഏതാണ്ട് 5 ലോറി സാധനം. പഴയ ബാഗ്,ഉടുപ്പ്,ചെരുപ്പ് തുടങ്ങിയവ. ആള് കൂടി. ഇട്ടവനെ രക്ഷപ്പെടാൻ അനുവദിച്ചില്ല. അവസാനം കണ്ടു പിടിച്ചു. ഇത് നമ്മുടെ ബിഗ്‌ ബസാർ ആണ് കൊണ്ടിട്ടത്. രാത്രിയിൽ രഹസ്യമായി.പല പത്രങ്ങളും പേര് പറയാതെ "തിരുവനന്തപുരത്തെ ഒരു പ്രമുഖ കട" എന്ന സ്ഥിരം പല്ലവി പാടി. (പരസ്യം കിട്ടുമ്പോൾ എങ്ങിനെ പേര് പറയാൻ) ഏതായാലും   മേയർ ഇടപെട്ട് അവരെ ക്കൊണ്ട് വേസ്റ്റ് തിരിയെ വാരിച്ച് 25000 രൂപ ഫൈനും അടിപ്പിച്ച് വിട്ടു. മേലാൽ ആവർത്തിക്കരുത് എന്ന മുന്നറിയിപ്പും.  

ഇനി പഴയ സാധനത്തിനു പണം തന്ന അവരുടെ കളി എന്താന്നെന്നു നോക്കാം. ഈ വാങ്ങിക്കൂട്ടിയ പഴയ സാധനം ഒന്നും വീണ്ടും ഉപയോഗിക്കുന്നില്ല. (റീ സൈക്കിൾ ചെയ്യുന്നില്ല). അപ്പോൾ ഇതിനു നമുക്ക് തരുന്ന പണമോ? അവിടെയാണ് തട്ടിപ്പ്. അത് അവിടെ നിന്നും വാങ്ങുന്ന സാധനത്തിൻറെ  വില കൂട്ടി, നമുക്ക് തരുന്ന ഡിസ്കൌണ്ട്,  നമ്മുടെ കയ്യിൽ നിന്നും എടുക്കുന്നു. ആ പണം മാത്രമല്ല. പത്ര പ്പരസ്യത്തിന്റെ ലക്ഷങ്ങൾ. കൂടാതെ ഈ വെസ്റ്റ്‌ കളയാൻ കൊടുക്കുന്ന ലക്ഷങ്ങൾ. അതെല്ലാം നമ്മള് വാങ്ങുന്ന സാധനത്തിൽ നിന്നാണ് അവർ മുതലാക്കുന്നത്. എന്നിട്ട് നാം താമസിക്കുന്ന സ്ഥലത്ത് തന്നെ ആ വേസ്റ്റ് എല്ലാം തിരികെ കൊണ്ട് തട്ടുന്നു. അതെല്ലാം നമ്മുടെ ചിലവിൽ.

9 അഭിപ്രായങ്ങൾ:

  1. ഹാ ഹാ ഹാാ.കേട്ടിട്ട്‌ തന്നെ ചിരി വരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നിട്ടെന്താ സുധീ അടുത്ത പരസ്യം വരുമ്പം വീണ്ടും നമ്മൾ ഓടും.

      ഇല്ലാതാക്കൂ
  2. തൃശ്ശൂരില്‍ ബിഗ്‌ ബസാര്‍ തുടങ്ങിയപ്പോള്‍ ഇതേ ഇടപാട് നടന്നിരുന്നു...അപ്പോള്‍ ഇതാണ് കാര്യം!!
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലായിടത്തും ഈ തട്ടിപ്പ് തന്നെ ചേട്ടാ. തൃശ്ശൂര് ഈ സാധനം കൊണ്ട് കളയുന്ന സ്ഥലം ഒന്ന് നോക്കിക്കോ

      ഇല്ലാതാക്കൂ
  3. ബിഗ്‌ ബസാർ ബിഗ്‌ അറിവായി. ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  4. എന്നിട്ടെന്താ മാഷെ .... എത്ര വന്നാലും നമ്മൾ പഠിക്കില്ല. ഡിസ്കൌണ്ട് എന്ന് കേട്ടാലേ മനുഷ്യർ ഓട്ടം തുടങ്ങും അങ്ങോട്ട്‌. അത് മുതലെടുക്കാൻ കുറേപ്പേരും.

    മറുപടിഇല്ലാതാക്കൂ
  5. അത് തന്നെയാണ് ഗീത ഇത്തരം സ്ഥാപനങ്ങൾ തഴച്ചു വളരുന്നതിന്റെ കാരണം.

    മറുപടിഇല്ലാതാക്കൂ
  6. ചതി സമയ നഷ്ടം മാനഹാനി കുത്തക നമ്മുടെ പുക കണ്ടേ അടങ്ങൂ

    മറുപടിഇല്ലാതാക്കൂ