2016, ഏപ്രിൽ 12, ചൊവ്വാഴ്ച

ആകാശ വാണി



പഴയ കാല മലയാള ഗാനങ്ങൾ കേൾക്കാനാണ്‌ ആകാശ വാണി വയ്ക്കുന്നത്. അതിനൊപ്പം വാർത്തകളും വരും കേൾക്കും. ഇന്നലെ തിരുവനന്തപുരം -അനന്തപുരി എഫ്.എം. ൽ രാവിലെ 8 മണിയ്ക്ക് വന്ന വാർത്ത വളരെ വിചിത്രം.

" കനയ്യ കുമാറിന്റെ കേരള സന്ദർശനം റദ്ദാക്കിയിരിക്കുന്നു."

ഞെട്ടിപ്പോയി. ആരാണീ കനയ്യ കുമാർ? ഇന്ത്യൻ പ്രസിഡന്റോ, അതോ പ്രധാന മന്ത്രിയോ?  

ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ആൾ. ഡൽഹി ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ ആൾ.  JNU വിൽ നിന്നും പുറത്താക്കലിന്റെ വക്കത്തു നിൽക്കുന്ന ആൾ.

പരവൂർ ദുരന്തം അന്വേഷിക്കാനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി വരുന്നു എന്ന് വാർത്ത വന്നു.  വന്നു എന്നും വാർത്ത വന്നു. അത്രയും പ്രധാന്യത്തോട് കൂടിയാണ് ആകാശ വാണി കനയ്യയുടെ വരവ് റദ്ദാക്കിയ കാര്യം പറഞ്ഞത്. പരവൂർ ദുരന്തം കാരണമാണ് അയാൾ യാത്ര റദ്ദാക്കിയത് അത്രേ.ആരാണ് ഇയാൾ എന്ന് കൂടി പറഞ്ഞു. JNU വിദ്യാർത്ഥി നേതാവ് എന്ന്. അത്രയും നന്നായി. 

ഇതാണോ ആകാശ വാണിയുടെ കർത്തവ്യം? അയാളുടെ വരവിനു എന്ത് വാർത്താ പ്രാധാന്യം ആണ് ഉള്ളത്‌? ആകെ ഒരു  മിനിട്ട് പോലുമില്ല വാർത്ത. ലോകം,ഇന്ത്യ,കേരളം മുഴുവൻ ഉള്ള വാർത്ത പറയാനുള്ള സമയം.  അതിനിടയിൽ ആണ്  കനയ്യയുടെ കാര്യം പറഞ്ഞത്.  അവിടെ വാർത്ത ഡെസ്ക്കിൽ ഇരുന്ന ഏതോ വികല മനസുള്ള ആൾ കൊടുത്തതായിരിക്കും. എന്നാലും ഒരു ന്യൂസ്‌ എഡിറ്റർ അവിടെ ഇല്ലേ? എന്തും ചെയ്യാം എന്നതിന്റെ ഒരു തെളിവാണ് ഇത്. 

1 അഭിപ്രായം:

  1. ആഹാ.അത്‌ കൊള്ളാമല്ലോ!!!!

    എവിടെയോ കിടക്കുന്ന ചാവാലിച്ചെക്കനൊക്കെയിത്ര വിലയായോ?

    ജാമ്യം കൊടുത്ത കോടതി ചില പരാമർശങ്ങൾ

    നടത്തിയിരുന്നു.

    കഞ്ഞികുടിയ്ക്കാൻ നിവൃത്തിയില്ലെങ്കിലെന്നാ ഇവനൊക്കെ അസഹിഷ്ണുതെയെന്ന പേരിൽ കാട്ടിക്കൂട്ടുന്ന തരവഴിത്തരത്തിനു ഇവന്റെയൊക്കെ സ്റ്റൈപ്പന്റ്‌ തന്നെ മുടക്കി,പഠനത്തിനു വിലക്ക്‌ കൽപ്പിയ്ക്കുകയാ വേണ്ടത്‌.ചുമ്മാ കിട്ടുന്ന കാശിനു പഠിക്കുമ്പോൾ കുറച്ച്‌ കുത്തിക്കഴപ്പൊക്കെ തോന്നും.സ്വന്തമായി കാശുണ്ടാക്കി പഠിക്കട്ടെ ഈ നാശങ്ങളൊക്കെ.

    മറുപടിഇല്ലാതാക്കൂ