3600 കോടി രൂപയുടെ അഗുസ്റ്റ വെസ്റ്റ്ലണ്ട് ഹെലികോപ്ടർ ഇടപാടിൽ കോഴ നൽകി എന്ന് സ്ഥിരീകരിക്കുന്ന കോടതി വിധി യിൽ കോൺഗ്രസ്സിന്റെ അധ്യക്ഷയും പരമാധികാരിയും ആയ ശ്രീമതി സോണിയ ഗാന്ധിയുടെ പേര് പരാമർശിക്കപ്പെട്ടിരിക്കുന്നു. അഴിമതിയിൽ ഇത് മറ്റൊരു ബൊഫോർസ് ആകാനുള്ള സാധ്യത ആണ് തെളിഞ്ഞു വരുന്നത്. ഇത്രയും കാലം വന്ന പല കോടതി വിധികളും ഇന്ത്യൻ കോടതിയുടേത് എന്ന് പുശ്ചിച്ചു തള്ളിയ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്സ്. അത്തരം ഒരു കോടതി വിധി വിമർശനത്തിന് 'നീലത്തിൽ വീണ കുറുക്കൻറെ ' സ്ഥിതി ആയി ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച ഒരു കോൺഗ്രസ്സ് മന്ത്രി നമ്മുടെ കേരളത്തിലും ഉണ്ടല്ലോ. സോണിയയുടെ പേര് പരാമർശിച്ചിട്ടുള്ള വിധി ഇന്ത്യൻ കോടതിയുടേത് അല്ല ഒരു വിദേശ രാജ്യത്തെ കോടതിയുടെതാണ് എന്നതാണ് രസകരം. സോണിയയുടെ ജന്മദേശമായ ഇറ്റലിയിലെ കോടതിയുടേത് ആണ് ആ വിധി എന്നത് വിധി വൈപരീത്യം എന്നല്ലാതെ എന്ത് പറയാൻ.
സോണിയ ഗാന്ധി മാത്രമല്ല ഈ കോടതി വിധിയിൽ പരാമർശ വിധേയയായിട്ടുള്ളത്. അന്നത്തെ പ്രധാന മന്ത്രി മൻ മോഹൻ സിംഗ് ഇതിൽ പേരെടുത്തു പറഞ്ഞിടുള്ള ആളാണ്. സോണിയയുടെ രാഷ്ട്രീയ സെക്രട്ടറി ആയിരുന്ന അഹമ്മദ് പട്ടേൽ (അലൂമിനിയം പട്ടേൽ എന്ന് കെ. മുരളീധരൻ വിളിച്ച അതെ പട്ടേൽ ), പിന്നെ കോൺഗ്രസ്സ് മന്ത്രി ആയിരുന്ന ഓസ്കാർ ഫെർണാണ്ടസ് എന്നിവരും കോഴയിൽ പങ്കുള്ളവരാണ് എന്നാണ് ഇറ്റലി കോടതി പറഞ്ഞിരിക്കുന്നത്. കോഴ നൽകിയതിന് രണ്ടു പേരെ കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നുമില്ലായ്മയിൽ നിന്ന് ലോകത്തെ ഏറ്റവും ധനികയായ രാഷ്ട്രീയക്കാരിയായ ശ്രീമതി സോണിയ രാജീവിനെ അമ്മച്ചിയെന്നും,ആയമ്മയെന്നും,ഇറ്റലിച്ചിയെന്നും,മദാമ്മയെന്നും വിളിക്കുന്നത് സൂക്ഷിച്ച് വേണം.പറഞ്ഞില്ലെന്ന് വേണ്ട.മതേതരക്കുരു പൊട്ടിയൊലിപ്പിക്കുന്നവർ വന്ന് പോങ്കാലയിട്ടിട്ട് പോകും.
മറുപടിഇല്ലാതാക്കൂഅത് ശരിയാ
മറുപടിഇല്ലാതാക്കൂഹൈകമന്റ് ഇങ്ങിനെ..പിന്നെ കേരളത്തിൽ പറയേണ്ടതില്ലല്ലോ....
മറുപടിഇല്ലാതാക്കൂഇറ്റലിക്കാരി ചിലപ്പോൾ ഇറ്റലിയിൽ പെടും
മറുപടിഇല്ലാതാക്കൂ