മാതാ പിതാ ഗുരു ദൈവം.
ദൈവ തുല്യനായ ഗുരുവിന്, അക്ഷരം പറഞ്ഞു തന്ന ഗുരുവിന്, അറിവിന്റെ വാതായങ്ങൾ തുറന്നു തന്ന ഗുരുവിനു, അരുമ ശിഷ്യർ നൽകിയ ഗുരുദക്ഷിണ.
ഒരു കുഴിമാടം.
ആ വിദ്യാർത്ഥികൾ ഇത്രയും അധപതിച്ചു പോയല്ലോ. അവർ വിദ്യാർത്ഥികൾ ആണോ? അങ്ങിനെ വിളിക്കപ്പെടാൻ അവർ അർഹരാണോ? കോളേജിൽ പ്രവേശനം ലഭിച്ച കുറെ വിവര ദോഷികൾ,ഗുണ്ടകൾ എന്നല്ലാതെ അവരെ എന്ത് വിളിക്കാനാണ്.
ഇത്രയും നീചവും ഹീനവും ആയ ഒരു പ്രവൃത്തി പ്രബുദ്ധം എന്ന് അഭിമാനിക്കുന്ന കേരളത്തിൽ നടന്നത് ലജ്ജാവഹം ആണ്. അൽപ്പമെങ്കിലും സംസ്കാരം ഉള്ള മനുഷ്യന് ഇത് അത്യധികം അപമാനകരം ആണ്. ഒപ്പം ദുഃഖ കരവും.
അതിലും ദുഃഖ കരം ആണ് ഇത് ഒരു വാർത്ത ആകാതെ പോയതും. എന്തിനും ഏതിനും പ്രതികരിക്കുന്ന സാസ്കാരിക പ്രവർത്തകർ എന്ന ഒരു വർഗം കമ എന്നൊരക്ഷരം ഉരിയാടിയില്ല. ഇവിടത്തെ ഭരണ വർഗമായ കോൺഗ്രസ്സോ വാലാട്ടി പാർട്ടികളോ വായ തുറന്നില്ല. വായാടിത്തം വിടാതെ പറയുന്ന കമ്മ്യുണിസ്റ്റ് പാർട്ടി ഒരക്ഷരം മിണ്ടിയില്ല. അത് പോലെ കാശ് വാങ്ങി മുണ്ട് കക്ഷത്തിൽ വച്ച് ഒച്ചാനിച്ചു നിൽക്കുന്ന മാധ്യമങ്ങളും മൌനം പാലിച്ചു.
കാരണമുണ്ട്. ഇത് ചെയ്തത് SFI ആണ്. മാർക്സിസ്റ്റ് പാർട്ടിയുടെ കുട്ടി സഖാക്കൾ. അതെ മാർക്സിസ്റ്റ് പാർട്ടി യുടെ അധ്യാപക സംഘടനയും ഇതിനു പിന്തുണ നൽകി എന്ന് പറയുന്നു. അത് കൊണ്ട് പ്രതിപക്ഷം മിണ്ടാതിരുന്നു. കോൺഗ്രസ്സ് ആകട്ടെ അവരുടെ വാല് ആണല്ലോ. ബംഗാളിൽ ഒന്നിച്ചു നിൽക്കുന്നത് കണ്ടല്ലോ.
വെർമുല, കനയ്യ എന്നെല്ലാം ഘോര ഘോരം വായിട്ടലയ്ക്കുന്ന ഒരൊറ്റ ഒരുത്തനെയും ഇത്രയും ക്രൂരമായ ഒരു സംഭവം നടന്നിട്ട് ഇവിടെ ഒരക്ഷരം പറയാൻ കണ്ടില്ല എന്നത് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്ന് നമുക്ക് കാണിച്ചു തരുന്നു.
മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവ്, മനുഷ്യാവകാശ പ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന അച്യുതാനന്ദൻ മലമ്പുഴയിൽ മത്സരിക്കുന്നു. കൃഷ്ണദാസ് പാലക്കാടും. അത് പോലെ JNU വിലും ഹൈദരാബാദിലും ഓടിയെത്തിയ രാഹുൽ ഗാന്ധിയുടെ പാർട്ടിക്കാരും അവിടെ ഉണ്ട്. ഈ തെരഞ്ഞെടുപ്പിൽ ഈ കുഴിമാടം പ്രശ്നം ഫല പ്രദമായി അവതരിപ്പിക്കണം. അവർ മറുപടി പറയട്ടെ.
എസ്.എഫ്.ഐക്കാർക്ക് എന്തുമാകാം.!!!ഇപ്പോൾ മിക്കതും കഞ്ചാക്കൂട്ടങ്ങളാ!!!
മറുപടിഇല്ലാതാക്കൂ