2016, ഏപ്രിൽ 20, ബുധനാഴ്‌ച

എം.എൽ.എ

നിലവിലുള്ള എം.എൽ.എ. മാരും, മന്ത്രിമാരും പഴയ കക്ഷികളും ഒക്കെ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അണി നിരക്കുകയാണ്. ജനങ്ങൾ പൊതുവെ മണ്ടന്മാരായത് കൊണ്ടാണ് ഇവർ വീണ്ടും വീണ്ടും ജയിച്ചു വരുന്നത്. 

ഈ നേതാക്കളെ കുറിച്ച് ഇവരുടെ അണികൾ പറഞ്ഞു പരത്തുന്ന ഒരു കാര്യമുണ്ട്.
 "എവിടെ എതു മരണം ഉണ്ടായാലും അദ്ദേഹം അവിടെ ഓടിയെത്തും. ഏതു കല്യാണ മുണ്ടെങ്കിലും അദ്ദേഹം അവിടെ പോകും".

 ഇതാണോ ഒരു എം.എൽ.എ. യുടെ ഗുണം, ഇതിനാനാണോ എം.എൽ.എ.യെ തെരഞ്ഞെടുത്തത്   എന്ന ചോദ്യങ്ങൾ  തൽക്കാലം ഒഴിവാക്കാം. 





സംഭവം ശരിയാണ്. ഈ മരണപ്പെട്ട ആളിനെയോ,ആ ആളുടെ ബന്ധുവിനെയോ ഒന്നും ഈ എം.എൽ.എ. യ്ക്ക് അറിയില്ല. ഏതെങ്കിലും ഒരു സിൽബന്ധി പറയും " അണ്ണാ അല്ലെങ്കിൽ സാറേ അല്ലെങ്കിൽ ചേട്ടാ അല്ലെങ്കിൽ അച്ചായാ, ദേ അവിടൊരു മരണം നടന്നു" . സിൽബന്ധികൾ വഴി  കാട്ടും . ബോർഡ് വച്ച കാറിൽ എം.എൽ.എ. അവിടെ ഇറങ്ങി മുഖത്ത് കുറെ ദുഃഖം വാരി വിതറി ഇങ്ങു പോരും. മിയ്ക്കവാറും എല്ലാ എം.എൽ.എ. മാരും വരുത്തന്മാരാ. ലോക്കൽ ആരെ അറിയാനാ? വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആര് ചത്താലും കല്യാണം കഴിച്ചാലും മുഖത്ത് ഫിറ്റ്‌ ചെയ്ത വികാരവുമായി എം.എൽ.എ. കെ. മുരളീധരൻ  എത്തും സിൽബന്ധി കളും ആയി. കോഴിക്കോട് കാരൻ മുരളിയ്ക്ക് വട്ടിയൂർക്കാവിലെ ആരെ അറിയാനാ? ആരെയും പരിചയമില്ല. 


അത് കൊണ്ട് മരണത്തിനും കല്യാണത്തിനും കയറി ഇറങ്ങുന്ന ഇത്തരം  എം.എൽ.എ.മാർക്ക് ആരെയും അറിയില്ല എന്ന്, ഇത് വെറും പൊള്ളത്തരം ആണ് എന്ന്,  കപട നാടകം ആണ് എന്ന്  ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം.

7 അഭിപ്രായങ്ങൾ:

  1. ശാലു മേനോന്റെ പാലു കാച്ചലിന് പോയ തിരുവൻചോറിന്റെ സിറ്റുവേഷൻ ഇപ്പഴാണ് എനിക്ക് പുടികിട്ടിയത്!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് വേറെ ഗോവിന്ദാ അത് കാച്ചലിന് തന്നെ പോയതാ.

      ഇല്ലാതാക്കൂ
  2. ഹാ ഹാ.ജനം എന്നാ ചെയ്യാനാ??ഇതൊക്കെ ജനത്തിന്റെ വിധി!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു തവണ വിധി മാറ്റിയെഴുതാൻ നമ്മൾ തയ്യാറായാൽ കാര്യമൊക്കെ നേരെയാകും.

      ഇല്ലാതാക്കൂ
  3. കല്യാണത്തിനും കയറി ഇറങ്ങുന്ന
    ഇത്തരം എം.എൽ.എ.മാർക്ക് ആരെയും
    അറിയില്ല എന്ന്, ഇത് വെറും പൊള്ളത്തരം
    ആണ് എന്ന്, കപട നാടകം ആണ് എന്ന്
    ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം....!

    മറുപടിഇല്ലാതാക്കൂ
  4. 'പ്രയോജനമുണ്ടായി'എന്നുപറയാനുള്ള അവസരം കിട്ടിപ്പോയി!
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ