2016, മേയ് 1, ഞായറാഴ്‌ച

പോലീസ് എസ്കോർട്ട്

മുന്നിൽ  ഹുട്ടർ മുഴക്കിപ്പായുന്ന പൈലറ്റ്‌  വാഹനം. അതിനു പിറകിൽ ഹോൺ  മുഴക്കുന്ന മറ്റൊരു  പോലീസ് എസ്കോർട്ട് വാഹനം. അതിനു പിറകിൽ ആണ് കൊടി  വച്ച കാറിൽ  മന്ത്രി പുംഗവൻ. ആ കാറിനു പിറകിൽ ലോക്കൽ പോലീസിന്റെ മറ്റൊരു ജീപ്പ്. ഇതാണ് എല്ലാ മന്ത്രിമാരുടെയും യാത്ര വാഹാൻ വ്യുഹം. വീട്ടിൽ ചോറുണ്ണാൻ പോകുമ്പോഴും മോളുടെ കൊച്ചിന്റെ ചോറൂണിന്  പോകുമ്പോഴും ഒക്കെ ഇതാണ് ചടങ്ങ്. കാറിൽ നിന്നിറങ്ങുമ്പോഴോ? ഒരു പാവം പോലീസുകാരൻ, SI, CI, SP തൊട്ടു മുകളിലോട്ടു  ഇതു പോലീസുകാരനും, ഓടി വന്നു ഡോർ തുറന്നു കൊടുക്കും. ഈ മന്ത്രിയ്ക്ക് എന്താ കൈ പൊങ്ങൂല്ലേ ആ ഡോർ ഒന്ന് തുറക്കാൻ? ജനാധിപത്യം. ഉമ്മൻ ചാണ്ടിയ്ക്ക് മൊബൈൽ ഫോൺ പിടിച്ചു കൊടുക്കാൻ സർക്കാർ ശമ്പളത്തിൽ ആളുണ്ട്. ഫയൽ പിടിക്കാൻ അങ്ങിനെ പലതിനും. എന്തൊക്കെ സർക്കാർ ചിലവിൽ പിടിച്ചു കൊടുക്കുമോ എന്തോ.



ദേ തെരഞ്ഞെടുപ്പു വന്നു. പോലീസും വേണ്ട. എസ്കോർട്ടും വേണ്ട ഡോർ തുറക്കാൻ ആള് വേണ്ട. ഫോണും ഫയലും  പിടിച്ചു കൊടുക്കാൻ ആള് വേണ്ട. ഒരു കൂറ വേഷവും ഇട്ട് ചെവി തൊട്ടു ചെവി വരെയുള്ള ഇളിപ്പുമായി ഇറങ്ങിക്കോളും. അപ്പോഴെന്താ സെക്യുരിറ്റി   പ്രശ്നം ഇല്ലേ? എത്ര കൂൾ ആയിട്ടാ ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെല്ലുന്നത്?




പോലീസിന്റെ മേലധികാരി ആയ ആഭ്യന്തര മന്ത്രി   മന്ത്രി രമേശ്‌ ചെന്നിത്തല  പോകുന്ന പോക്ക് കണ്ടോ. ഒരാളുടെ ബൈക്കിന്റെ പിറകിൽ.  ഇപ്പോഴും മന്ത്രി തന്നെ. എന്നിട്ടും പോലീസും പട്ടാളവും ഒന്നുമില്ലാതെ പോകുന്നു. ഒരു കുഴപ്പവും പറ്റുന്നില്ല. പിന്നെ എന്തിനാണ് ഈ കൊടി വച്ച കാറും എസ്കൊർട്ടും? ഇതെല്ലാം ഒരു ജാഡ?

6 അഭിപ്രായങ്ങൾ:

  1. അത്‌ ശരിയാണല്ലോ.ഇവറ്റകൾ അധികാരം ആസ്വദിക്കുവല്ലേ!?!?!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ സുധീ കാറിൽ MLA എന്ന ബോർഡ് വച്ചല്ലേ അവന്മാർ പോകുന്നത്? അധികാരം കാണിക്കാൻ.

      ഇല്ലാതാക്കൂ
  2. മണ്ണിൽ ഇറങ്ങി പ്രവർത്തിക്കാൻ ആർക്കും കഴിയുന്നില്ല....പിന്നെന്തു ജനപ്രധിനിധി യാണവോ????

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പക്ഷെ 5 വർഷം ജനങ്ങളുടെ ചിലവിൽ സുഖിക്കാൻ കഴിയുന്നില്ലേ യുനൈസ്. അതല്ലേ വലിയ കാര്യം.

      ഇല്ലാതാക്കൂ
  3. പോലീസിന്റെ മേലധികാരി ആയ ആഭ്യന്തര മന്ത്രി മന്ത്രി രമേശ്‌ ചെന്നിത്തല പോകുന്ന പോക്ക് കണ്ടോ. ഒരാളുടെ ബൈക്കിന്റെ പിറകിൽ. ഇപ്പോഴും മന്ത്രി തന്നെ. എന്നിട്ടും പോലീസും പട്ടാളവും ഒന്നുമില്ലാതെ പോകുന്നു. ഒരു കുഴപ്പവും പറ്റുന്നില്ല. പിന്നെ എന്തിനാണ് ഈ കൊടി വച്ച കാറും എസ്കൊർട്ടും?
    ഇതെല്ലാം ഒരു ജാഡ?
    അതും സുരക്ഷാ നിയമം തെറ്റിച്ച് ഒരു ഹെൽമെറ്റ് പോ‍ലും ഇല്ല്ലാതെ..അല്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാരണവർക്ക്‌ അടുപ്പിലും ...... എന്നൊരു പഴഞ്ചൊല്ല് ഉണ്ട് മുരളീ.

      ഇല്ലാതാക്കൂ