Friday, May 27, 2016

തല വിധി



"അന്ന് നമ്മൾ അടക്കി വാണതിവിടം 
ഇന്ന് അടക്കത്തോടെ വാഴ്വതും ഇവിടം 

അന്ന് രാജ്യം ഭരിപ്പോർ 
ഇന്ന് ഉദരം ഭരി കൾ"

( പണ്ട് ഡൽഹി ഐഫക്സ് ഹാളിൽ ഞങ്ങൾ അവതരിപ്പിച്ച 'അവതരണം ഭ്രാന്താലയം' എന്ന നാടകത്തിൽ നിന്നും ഓർമയിൽ വന്നത്)

ഇന്നലെ ഓടി വന്ന് സല്യുട്ട്  അടിച്ച് കാറിന്റെ ഡോർ തുറന്നു കൊടുത്ത് അറ്റൻഷൻ ആയി നിന്ന പോലീസ് കാരനാണ് ഇന്ന് കാലും കയറ്റി നിന്ന് ഉമ്മൻ ചാണ്ടിയെ മൈൻഡ് ചെയ്യാതെ നിൽക്കുന്നത്. 

 ഒരു പഴയ മുഖ്യ മന്ത്രി എന്ന പരിഗണന പോലും കൊടുക്കാതെ, ഒരു എം.എൽ.എ. എന പരിഗണന പോലും കൊടുക്കാതെ. 
വിജയൻ സത്യ പ്രതിജ്ഞ ചെയ്യുന്നത് വരെ ചാണ്ടി തന്നെയാണ് മുഖ്യ മന്ത്രി. എന്നിട്ടും കണ്ടില്ലേ 

ഇതാണ് തലവിധി. അധികാരത്തിൽ ഇരിക്കുമ്പോൾ തലയ്ക്കു മത്തു പിടിച്ച് എന്തെല്ലാം വിക്രിയകൾ ആണ് കാട്ടിക്കൂട്ടുന്നത്  ശുംഭന്മാർ. ഫോൺ പിടിക്കാൻ ഒരാൾ,കാർ തുറന്നു കൊടുക്കാൻ മറ്റൊരാൾ, ഫയൽ പിടിക്കാൻ വേറൊരാൾ അങ്ങിനെ പോകുന്നു.   താഴെ  ഇറങ്ങുമ്പോൾ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല ഇത്തരക്കാരെ.

6 comments:

  1. ഹാ ഹാ ഹാാ.അത്‌ കലക്കി!!!!

    അദ്യങ്ങളുടെ ചെരിപ്പ്‌ ഇടുവിച്ച്‌ കൊടുക്കാൻ വരെ പോലീസുകാർ.


    ReplyDelete
    Replies
    1. എന്നിട്ടും മനസ്സിലാകാത്ത മനുഷ്യൻ

      Delete
  2. മാളികമുകളിലേറിയ മന്നനെ
    മാറാപ്പേറ്റുന്നതും.....
    ആശംസകള്‍ ബിപിന്‍ സാര്‍

    ReplyDelete
  3. ഇനിയും ഒരുപാട് വിധികൾക്കായി
    വിധിക്കപ്പെട്ട ഒരു തലവിധിയുള്ളവൻ...!

    ReplyDelete
    Replies
    1. തലവിധിയെ ശപിച്ചു കൊണ്ടുള്ള ഒരു ജീവിതം

      Delete