2016, മേയ് 4, ബുധനാഴ്‌ച

ജിഷ

ജിഷയുടെ ബലാത്സംഗവും കൊലപാതകവും  മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. ആലോചിക്കാൻ പോലും വയ്യാത്തത്ര ക്രൂരവും ഹീനവുമായ കൃത്യം. മനസാക്ഷി മുരടിച്ച രാഷ്ട്രീയക്കാരുടെ  കപടമായ ഞെട്ടലല്ല. ഇത്രയും ക്രൂരന്മാരെ നമ്മുടെ സമൂഹം വളർത്തുന്നു എന്ന സത്യം നമ്മെ തുറിച്ചു നോക്കുന്നു. ഈ പിശാചുകൾ നമ്മുടെ ഇടയിൽ തന്നെയാണ് ജീവിക്കുന്നത് എന്നത് ലജ്ജ കൊണ്ട് നമ്മുടെ തല കുനിക്കുന്നു. മറ്റൊന്ന് നമുക്കും ഇത് സംഭവിക്കാം എന്ന ഭയം നമ്മെ ഗ്രസിക്കുന്നു.

കുറ്റ കൃത്യങ്ങൾ ഇവിടെ വർദ്ധിക്കുന്നതെന്തു കൊണ്ട് ഇനിയെങ്കിലും  എന്ന് ഒന്ന് ചിന്തിക്കണം. ഭരണാധികാരികളുടെ മാനസിക നില ഒന്ന് മാത്രമാണ് കാരണം. എങ്ങിനെയെങ്കിലും അധികാരത്തിൽ എത്തണം. പണം ഉണ്ടാക്കണം. ഭൌതിക സുഖം ആവോളം ആസ്വദിക്കണം. ഇത് മാത്രമാണ് അധികാരത്തിൽ ഇരിക്കുന്നവരുടെയും അധികാരത്തിൽ കയറാൻ പോകുന്നവരുടെയും ചിന്ത. അതിനായി അവർ നിയമ നിഷേധം നടത്തുന്നു.നിയമത്തെ അവർ വളച്ചൊടിക്കുന്നു. അവർക്ക് ഏറാൻ മൂളാൻ നിൽക്കുന്നവരും ഇത് കണ്ടു ഇതേ വഴിയിൽ സഞ്ചരിക്കുന്നു. സമൂഹം മൊത്തം ഈ എളുപ്പ വഴി തേടുന്നു.

സിസ്റ്റർ അഭയ കേസ്. പള്ളിയുടെയും രാഷ്ട്രീയക്കാരുടെയും വേണ്ടപ്പെട്ടവർ രക്ഷപ്പെട്ടില്ലേ? കോഴിക്കോട് ഐസ് ക്രീം പെൺ വാണിഭ കേസ് എന്തായി? രാഷ്ട്രീയ ഉന്നതൻ വളരെ എളുപ്പത്തിൽ രക്ഷപ്പെട്ടില്ലേ? അധികാരവും പണവും ഉള്ളവർ രക്ഷപ്പെടും. സൂര്യ നെല്ലി ബലാത്സംഗ കേസ് എന്തായി? അവിടെയും ഉന്നതൻ രക്ഷപ്പെട്ടില്ലേ? ആ പെൺകുട്ടി ഒരു വേശ്യ ആയിരുന്നു, സ്വമനസ്സാലെ ചെയ്തതാണ് എന്ന് വരെ ഒരു ജഡ്ജി പറഞ്ഞില്ലേ? MLA മാരും, മന്ത്രിമാരും, M  P  മാരും ബലാൽസംഗം ചെയ്തു എന്ന് കത്തിലൂടെ  സരിത പറഞ്ഞിട്ട് എന്തായി?

ഇതെല്ലാം കണ്ടല്ലേ സമൂഹം വളരുന്നത്‌? പിന്നെങ്ങിനെ സമൂഹം നന്നാകും?

ജിഷ.  ഇവിടെ ആരുമില്ലാത്ത പാവപ്പെട്ട ഒരു ദളിത യുവതിയ്ക്കാണ്  ഇത് സംഭവിച്ചത്. അത് കൊണ്ടാണ് പോലീസ് ഈ കേസ് ഉഴപ്പിയത്. ഇനി മറ്റൊരു കാര്യം. ഇതിൽ ഏതെങ്കിലും രാഷ്ട്രീയക്കാർ ഉൾപ്പെട്ടു കാണും. ഏതായാലും പോലീസിന്റെ ഈ കളി എത്തിച്ചേരുന്നത് രമേശ്‌ ചെന്നിത്തല എന്ന ആഭ്യന്തര മന്ത്രിയിലാണ്. അങ്ങേരുടെ കളിക്കൊക്കെ കൂടെ നിന്ന പോലീസിനെ അങ്ങേരു എങ്ങിനെ കുറ്റം പറയും?

4 അഭിപ്രായങ്ങൾ:

  1. ഇത്ര കുരമായ കൊലപാതകം നടന്നിട്ടും അഞ്ചാറു ദിവസം പ്രദേശത്തെ പോലീസുകാരെ ക്രത്യനിർവ്വഹണത്തിൽ നിന്നും ആരാണ് പിന്തിരിപ്പിച്ചത്.
    പോസ്റ്റുമോർട്ടം പോലും പഠിയ്ക്കാനായി വിട്ടുകൊടുത്ത അധികാരികളുടെ മനസ്സിലിരിപ്പ് എന്തായിരുന്നു. ആരാണ് ഇതിനു പിന്നിൽ ....?
    ഇതിനൊക്കെ ഉത്തരം കിട്ടിയാൽ കൊലപാതകിയെ (കളൊ) കണ്ടെത്താം.
    സർവ്വ സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തിന് ഏതിലാണ് സാക്ഷരത വേണ്ടതെന്ന് ഇനിയും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു.
    കേരളം മാലോകരുടെ മുന്നിൽ ലജ്ജിച്ച് തല കുനിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ജിഷയുടെ കൊലപാതകികളെ കണ്ടെത്തും. അവർക്ക് എവിടെ പോയാലും പോലീസ് സുരക്ഷ ഒരുക്കും. അവരെ നമ്മുടെ ചെലവിൽ തീറ്റിപ്പോറ്റും. അവരുടെ ചിരിക്കുന്ന മുഖങ്ങൾ പത്രങ്ങൾ മുൻപേജിൽ നിരത്തും. കീഴ്കോടതിയുടെയും മേല്കോടതിയുടെയും വിധികൾക്ക് കാത്തു നില്ക്കാതെ കാലം മുന്നോട്ട് ഒഴുകും. ക്രമേണ നമ്മളെല്ലാം ജിഷയെ മറക്കും. പിന്നെ പുതിയൊരു സ്ഥലത്ത് പുതിയൊരു പേരിൽ ജ്യോതിയോ സൗമ്യയൊ ജിഷയോ ഉണ്ടാവുന്നത് വരെ നമ്മൾ ജീവിതം ആഘോഷിച്ചു കൊണ്ടേയിരിക്കും... കാരണം, ഇപ്പോഴത്തെ ആവേശം തണുക്കുമ്പോൾ നമ്മളെല്ലാം കരുതുന്നത്, പെരുമ്പാവൂര് നിന്നും നമ്മുടെ വീട്ടിലേക്ക് ഒരുപാട് ദൂരം ഉണ്ടെന്നു തന്നെയായിരിക്കും...

    മറുപടിഇല്ലാതാക്കൂ
  3. നോക്കിക്കോ‍ ഇലക്ഷൻ കഴിഞ്ഞാൽ ജിഷയുടെ കൊലപാതകവും ചിലപ്പോൾ ഒരു കട്ടപ്പുകയായി മാറും..!

    മറുപടിഇല്ലാതാക്കൂ
  4. ഇതെല്ലാം കണ്ടല്ലേ സമൂഹം വളരുന്നത്‌? പിന്നെങ്ങിനെ സമൂഹം നന്നാകും?

    മറുപടിഇല്ലാതാക്കൂ