Saturday, May 28, 2016

അത് ഞമ്മളാണ്

ബസ് കാത്തു നിൽക്കുന്നവർക്ക് വേണ്ടി റോഡരുകിൽ  തട്ട് കട പോലെ  ഒരു കുഞ്ഞു  ഷെഡ്‌ തട്ടിക്കൂട്ടിയാലും  അതിനു മുൻപിൽ ആ ഷെഡ്‌ നെക്കാളും വലിയ  ഒരു  ബോർഡ് കാണാം. വെണ്ടക്കയിൽ എഴുതിയത്. " ശശി  MLA ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ചത്".  പാർലമെന്റിൽ ഉള്ള ശശി  "ശശി MP ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ചത്" എന്നു എഴുതും .കഴിയുമെങ്കിൽ ശശിയുടെ ചെവി മുതൽ ചെവി വരെ വായ വലിച്ചു കീറിയ ചിരിയുള്ള ഒരു പടവും.

സംശയിക്കേണ്ട ഇത് ശശിയുടെ കുടുംബത്തിൽ കൊണ്ട് വന്ന പണം ഒന്നുമല്ല. നമ്മൾ കൊടുത്ത നികുതി പണം ആണ്. അത് സർക്കാർ ശശിയുടെ കയ്യിൽ കൊടുത്തു. അത് കുറെ കയ്യിട്ടു വാരി ശശി ഇങ്ങിനൊരു സാധനം ഉണ്ടാക്കുന്നു. എന്നിട്ട് സ്വന്തം പേരും എഴുതി വയ്ക്കുന്നു. നമ്മുടെ പണം. അതിന്റെ  ക്രെഡിറ്റോ വെറുതെ ഇരുന്ന ശശിക്ക്.  

നമ്മുടെ എട്ടുകാലി മമ്മൂഞ്ഞിനെ പ്പോലെ. കാശ് ജനത്തിന്റെ ആണ് എങ്കിലും പറയും "അത് ഞമ്മളാണ്".

ഇപ്പോൾ വടക്കാഞ്ചേരി MLA അനിൽ അക്കര ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.  ജനങ്ങളുടെ പണം എടുത്തു ഉണ്ടാക്കിയിട്ട് സ്വന്തം പേരെഴുതി വച്ച് പൊങ്ങച്ചം അടിക്കുന്നതിനെതിരെ. എല്ലാ MLA മാരും MP മാരും അനിൽ അക്കര പറഞ്ഞ സത്യം മനസ്സിലാക്കി ഇനിയെങ്കിലും ഇങ്ങിനെ അന്യന്റെ മുതൽ മുടക്കിയിട്ട് അതിന്റെ മേനി അവകാശപ്പെടുന്ന അൽപ്പത്തരം അവസാനിപ്പിക്കണം. 


5 comments:

  1. ആദ്യകാലങ്ങളില്‍ കെട്ടിടത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ഒരു ചെറിയ ബോര്‍ഡ് കാണാമായിരുന്നു . ഇന്നിപ്പോ ബില്‍ഡിംഗ്‌നെ ക്കാള്‍ വലിയ ബോര്‍ഡ് കാണാം ...പ്രാഞ്ചികളുടെ നാട് ....

    ReplyDelete
    Replies
    1. ഇരിക്കട്ടെ ജനങ്ങളുടെ ചിലവിൽ തന്റെ പേര് . ഫൈസൽ അവരുടെ ഉദ്ദേശം.

      Delete
  2. അതെയതെ!!!ഇതേറ്റവുമധികമായി കാണുന്നത്‌ ബസ്റ്റാൻഡുകളിലാ.പലപ്പോഴും.അരിശം തോന്നിയിട്ടുണ്ട്‌.

    വടക്കാഞ്ചേരിക്കാർക്ക്‌ തെറ്റ്‌ പറ്റിയിട്ടില്ല അല്ലേ??

    ReplyDelete
  3. നമ്മുടെ എട്ടുകാലി മമ്മൂഞ്ഞിനെ പോലെ...
    കാശ് ജനത്തിന്റെ ആണ് എങ്കിലും പറയും
    "അത് ഞമ്മളാണ്".

    വടക്കാഞ്ചേരി MLA അനിൽ അക്കര
    ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
    ജനങ്ങളുടെ പണം എടുത്തു ഉണ്ടാക്കിയിട്ട്
    സ്വന്തം പേരെഴുതി വച്ച് പൊങ്ങച്ചം അടിക്കുന്നതിനെതിരെ
    എല്ലാ MLA മാരും MP മാരും അനിൽ അക്കര പറഞ്ഞ സത്യം മനസ്സിലാക്കി ഇനിയെങ്കിലും ഇങ്ങിനെ അന്യന്റെ മുതൽ മുടക്കിയിട്ട് അതിന്റെ മേനി അവകാശപ്പെടുന്ന അൽപ്പത്തരം അവസാനിപ്പിക്കണം...!

    ReplyDelete
    Replies
    1. എന്ന് നമുക്ക് പ്രതീക്ഷിക്കാം മുരളീ

      Delete