2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

വാലന്റൈൻ ഡേ

രാമഭന്ദ്രൻ പിള്ള അൽപ്പം വറീഡ് ആണ്. തന്റെ 'മോറൽ സൈഡ്' കുറച്ചു 'വീക്ക്' ആയി എന്നുള്ള തിരിച്ചറിവ്!  

ഈ വർഷത്തെ വാലന്റൈൻ ഡേ  കാര്യമായി ഒന്നാഘോഷിക്കണം എന്ന് തീരുമാനിച്ചിരിക്കയായിരുന്നു രാമഭന്ദ്രൻ പിള്ള. പിള്ളയുടെ പഠന-കൗമാര-യൗവന കാലത്തൊന്നും  ഈ സാധനം ഇല്ല. കേട്ടിട്ടും ഇല്ല.  ഇപ്പം എവിടെ നോക്കിയാലും വാലന്റൈൻ ഡേ തന്നെ. എല്ലാ അവന്റെയും അവളുമാരുടെയും  f b നോക്കിയാൽ കാണാം. വാട്സ് ആപ്പ് നോക്കിയാൽ ഇത് തന്നെ. ഫെബ്രുവരി മാസം ഒന്നാം തീയതി ആകുമ്പോഴേയ്ക്കും ഈ ഡേയെ കുറിച്ചുള്ള വർത്തമാനം തുടങ്ങും. അങ്ങിനെയാണ് പിള്ളയിൽ ആഗ്രഹം പൊട്ടി മുളയ്ക്കുന്നത്.

എന്നാ തനിക്കും എന്ത് കൊണ്ടായിക്കൂടാ?  അതിനാണ് രണ്ടു വാലന്റയിൻമാരെ കഴിഞ്ഞ വർഷം തന്നെ പിള്ള ഒപ്പിച്ചു വച്ചത്. ബന്ധങ്ങൾ ചാറ്റുകളിൽ പുരോഗമിച്ചു. ഇതാ ഒരു സാമ്പിൾ ചാറ്റ്.


സമയം കണ്ടല്ലോ. അങ്ങിനെ ഏതു സമയവും ചാറ്റ് ഓടിക്കൊണ്ടിരുന്ന സുവർണ കാലം. ഒരു സുപ്രഭാതത്തിൽ ചാറ്റ് നിന്നു.  ഈ  ''ചാറ്റി'' യാതൊരു കാരണവും ഇല്ലാതെ സ്ഥലം കാലിയാക്കി. 

സാരമില്ല. മറ്റൊരു വാലന്റൈനുമായി തുടങ്ങി. അത് തുടർന്നു വന്നപ്പോൾ രാമഭദ്രൻ പിള്ള  ഒരു  ഒരു വാട്സാപ്പ് ഉമ്മ ചോദിച്ചു. അതോടെ അതും അവസാനിച്ചു. ഇപ്പോൾ  ഇടയ്ക്കിടെ അവരുടെ രണ്ടു പേരുടെയും  പ്രൊഫൈൽ പടം നോക്കി  ദീർഘ നിശ്വാസം വിടുന്നത് മാത്രം മിച്ചം.



അടുത്തതായി മറ്റൊരു അറ്റംപ്റ്റ് നടത്തി. മോണിങ് വാക്കിൽ ഒരു വാലന്റൈനെ കണ്ടു പിടിച്ചു. വാലന്റൈൻ ഡേയ്ക്ക്   ഏകദേശം ശരിയാക്കി വച്ചതാ. ആ വാലന്റൈൻ ഒരാഴ്ച മുൻപ് വാക്കിങ്ങിനു  ഒരു  കൂട്ടുകാരിയെ ക്കൂടി കൂട്ടി. അതോടെ  മൂന്നാമത്തെ വാലന്റൈനും കൈവിട്ടു പോയി. 

 അതാണ്  രാമഭദ്രൻ പിള്ള തിരിച്ചറിഞ്ഞത്  2017 വർഷത്തിൽ താൻ അൽപ്പം    'വീക്ക്' ആയി എന്ന്.

ഫൂ ...വാലന്റൈൻ ഡേ! വൃത്തികെട്ട ആചാരങ്ങൾ. സംസ്കാരം ഇല്ലാത്തവർ.

10 അഭിപ്രായങ്ങൾ:

  1. അതേയതേ! ഫെബ്രുവരിയിലെ പേടിസ്വപ്നമാണ് ഈ വാലന്റൈൻസ് ഡേ. ഈ വാക്ക് കേൾക്കുമ്പോഴേ എനിക്ക് അലർജിയുടെ അസുഖം ആരംഭിക്കും. വന്ന് വന്ന് ഒന്നിലും രണ്ടിലും പഠിക്കുന്ന വീരവീരത്തികൾ വരെ ഹാപ്പി വാലന്റൈൻസ് ഡേ ടീച്ചർ എന്ന് ആശംസിക്കുന്നതു കേട്ട് ഇതികർത്തവ്യാമൂഢയായി ഇരിക്കേണ്ട അവസ്ഥയാണ്.

    രാവിലേ തന്നെ ക്ളാസ്സ് മുറിയുടെ വാതിൽ തള്ളിത്തുറന്ന് ആനന്ദാതിരേകപുളകിതരോമാഞ്ചകഞ്ചുകനായി വന്ന് എന്നെ നോക്കി "ഹാപ്പി വാലന്റൈൻസ് ഡേ ടീച്ചർ" എന്ന് ആശംസിച്ച എട്ട് വയസ്സുകാരനോട്, ഇരിപ്പിടത്തിലേക്ക് കൈ ചൂണ്ടി "നിനക്ക് അതിനുള്ള പ്രായമാകുമ്പോൾ അറിയിക്കാം, മിണ്ടാതെ അവിടെ പോയിരിയെടാ" എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയിട്ട് വന്നിരിക്കുകയാണ് ഞാൻ!!!

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു ആചാരം പൊട്ടിമുളച്ചത് എന്ന് തൊട്ടാണെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ആഘോഷിക്കുന്നവർക്കും ആശംസിക്കുന്നവർക്കും വലിയ പിടിയൊന്നുമില്ല ഈ പഹയൻ വാലന്റൈൻ ആരാണെന്ന്. ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് റോമൻ പടയാളികളുടെ പ്രണയം പുഷ്‌പിപ്പിച്ച് കൊടുത്തിരുന്ന ഒരു പ്രീസ്റ് ആയിരുന്നു കക്ഷി എന്ന് ചില രേഖകളിൽ കാണുന്നു. വേറെയും പല കഥകൾ. എല്ലാം 'ആയിരിക്കാം' 'ആണത്രേ' 'ഉണ്ടത്രേ' തുടങ്ങിയ ഉറപ്പില്ലാത്ത രേഖകൾ.

    എൻറെ കൂർമ്മബുദ്ധിയിൽ (!!!) തോന്നുന്നത് സ്വർണ്ണക്കടക്കാർ എല്ലാം ചേർന്ന് അക്ഷയതൃതീയ എന്നത് ഇവിടുത്തെ ആസ്ഥാന ആചാരമാക്കിയതു പോലെ ഏതോ ആശംസാകാർഡ് കമ്പനിക്കാർ ചേർന്ന് പടച്ചുവിട്ട ഒരു ബിസിനസ്സ് തന്ത്രമാണ് ഇതെന്നാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 8 വയസ്സുകാരൻ ടീച്ചർക്ക് വാലന്റൈൻ ഡേ ആശംസകൾ! ആശംസ കാർഡുകൾ ഇലക്ട്രോണിക് മീഡിയ വഴി ആയി. പിന്നെ ചില സമ്മാനങ്ങൾ. ചിലരെങ്കിലും കൂടിയ സമ്മാനം നൽകുമായിരിക്കാം. ആവശ്യമില്ലാത്ത അനുകരണങ്ങൾ. ലോ കോളജിലെ പിള്ളാര് സെന്റ് തെരേസാസിൽ കയറി ആശംസ നൽകിയത് കണ്ടല്ലോ. അതൊക്കെ തന്നെ.

      ഇല്ലാതാക്കൂ
  2. ഫൂ ...വാലന്റൈൻ ഡേ!
    വൃത്തികെട്ട ആചാരങ്ങൾ...
    ഒരു ദിവസത്തെ
    'വേലാണ്ടി ദിന'ത്തിന്റന്നോ
    അഥവാ ഈ 'വാലന്റിയൻസ് ഡേയ്ക്ക് '
    മാത്രമോ പോരാ... ഈ പ്രേമം... അല്ലെങ്കിൽ
    ഈ പ്രണയ കോപ്രാട്ടികളുടെ കാട്ടി കൂട്ടലുകൾ...

    ഇമ്ക്കൊക്കെ എന്നുമെന്നും
    വേണമീ നറു പ്രണയം ..... വലിച്ചാലും ,
    കടിച്ചാലും പൊട്ടാത്ത മഹത്തായ ആ പ്രണയം...!

    പിന്നെ ...ഒരു സംശയം

    സ്വയം ഒരു പിള്ളയായി ചമഞ്ഞ കഥയൊന്നുമല്ലല്ലോ ..!

    മറുപടിഇല്ലാതാക്കൂ
  3. 365 ദിനങ്ങളും ഓരോ "ഡേ" കളാണ്... പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയ സംശയം മുരളിയേട്ടന്‍ ചോദിച്ചു :)

    മറുപടിഇല്ലാതാക്കൂ
  4. പ്രണയം ഇപ്പോഴും വിട്ടിട്ടില്ല

    മറുപടിഇല്ലാതാക്കൂ
  5. അയ്യേ ഈ വാലന്റൈൻ ഡേ ശരിയില്ല.... ഓരോരോ വൃത്തികേട്. പ്രണയിക്കുന്നവര്‍ക്ക് എന്തിനാ പ്രത്യേകം ആയിട്ട് ഒരു ദിവസം????????

    മറുപടിഇല്ലാതാക്കൂ