Sunday, July 16, 2017

ആല്


നാണമില്ലാത്തവന്റെ ആസനത്തിൽ ആല് കുരുത്താൽ അതും അവനു തണൽ ആണ്. അതാണ് കേരളത്തിലെ സഭകളിൽ നടക്കുന്നത്. വിശ്വാസികളായ   കുഞ്ഞാടുകളുടെ പണം കൊണ്ട് സഭ ആശുപത്രികൾ കെട്ടിപ്പൊക്കി. എന്നാ ആ കുഞ്ഞാടുകൾക്കോ അവന്റെ കുടുംബങ്ങൾക്കോ എന്തെങ്കിലും സൗജന്യം, ഒരു പാരസെറ്റമോൾ ഗുളിക ഫ്രീ ആയി കൊടുക്കുമോ? അതങ്ങു പള്ളീപറഞ്ഞാൽ മതി.  അവിടെ എല്ലാവരെയും പിഴിയുന്നത് പോലെ സംഭാവന നൽകിയ കുഞ്ഞാടുകളെയും കുഞ്ഞു കുഞ്ഞാടുകളെയും അവരുടെ സന്തതി പരമ്പരകളെയും സഭ പിഴിയും. പള്ളി വേറെ ആശുപത്രി വേറെ.

അത് പോകട്ടെ ഈ പാവപ്പെട്ട കുഞ്ഞാടുകളുടെ കുടുംബത്തിൽ നിന്നും വായ്പ എടുത്തും പറമ്പു പണയം വച്ചും നഴ്‌സിംഗ് പഠിച്ചു വരുന്ന കൊച്ചു പിള്ളാരൊണ്ട്.  പഠിത്തം കഴിഞ്ഞു വന്നാ ഈ അച്ചന്മാരുടെ  ആശുപത്രീല് ജോലിക്കു കേറും. കൊടുക്കുന്നത് എന്നതാ? ഒരു 3000 രൂപ. ട്രെയിനി എന്ന വിളിപ്പേരുമിട്ട്. ഈ ട്രെയിനി പരിപാടി പല വർഷം തുടരും. ഒരു പത്തോ നൂറോ  അധികം കൊടുക്കും. ഇതാണ് അച്ചന്മാരുടെ കളി. നഴ്സ്‌ന്മാര്   ക്രിസ്ത്യാനി കളായതു കൊണ്ട് പള്ളിയെയും സഭയെയെയും ഒന്നും പറയാൻ അവരുടെ വീട്ടുകാർ സമ്മതിക്കില്ല. മറ്റു സമുദായങ്ങളിൽ പെട്ടവരോ എന്ന ചോദ്യം വരും. അവർ ന്യുന പക്ഷമാണ്. അത് കൊണ്ട് ഭൂരിപക്ഷത്തോടൊപ്പം നിൽക്കേണ്ടി വരും.  അത്  കൊണ്ട് സമരം എന്നൊന്നിനെ പറ്റി ആലോചിക്കാനേ കഴിയില്ല.  അങ്ങിനെയാണ് പാവം നഴ്‌സുമാർക്ക്‌ നക്കാപ്പിച്ച ശമ്പളം കൊടുത്ത് ആശുപത്രിക്കാർ നിറുത്തുന്നത്.  ഇപ്പഴ് നഴ്സ്സന്മാര് ശമ്പളം കൂട്ടി ചോദിച്ചപ്പോൾ   സഭ എടുത്ത നിലപാട് കണ്ടല്ലോ.  ഒരു പൈസ കൂട്ടിക്കൊടുക്കില്ല. എന്നിട്ടു കാണിക്കുന്ന പരിപാടി നോക്ക്. ആശുപത്രി ഉണ്ടാക്കാൻ ഇടവകയിലെ ക്രിസ്ത്യാനികളിൽ നിന്നും  നിർബന്ധിത പണപ്പിരിവ്. ഇവിടെയാണ് ആദ്യം പറഞ്ഞ ആല് കുരുത്തത്. പേടിച്ചു എല്ലാവരും കാശും കൊടുക്കും. 





4 comments:

  1. നാണമില്ലാത്തവന്റെ
    ആസനത്തിൽ ആല് കുരുത്താൽ
    അതും അവനു തണൽ ആണ്. അതാണ്
    കേരളത്തിലെ സഭകളിൽ നടക്കുന്നത്. വിശ്വാസികളായ
    കുഞ്ഞാടുകളുടെ പണം കൊണ്ട് സഭ ആശുപത്രികൾ കെട്ടിപ്പൊക്കി. എന്നാ ആ കുഞ്ഞാടുകൾക്കോ അവന്റെ കുടുംബങ്ങൾക്കോ എന്തെങ്കിലും സൗജന്യം, ഒരു പാരസെറ്റമോൾ ഗുളിക ഫ്രീ ആയി കൊടുക്കുമോ? അതങ്ങു പള്ളീപറഞ്ഞാൽ മതി. അവിടെ എല്ലാവരെയും പിഴിയുന്നത് പോലെ സംഭാവന നൽകിയ കുഞ്ഞാടുകളെയും കുഞ്ഞു കുഞ്ഞാടുകളെയും അവരുടെ സന്തതി പരമ്പരകളെയും സഭ പിഴിയും. പള്ളി വേറെ ആശുപത്രി വേറെ.

    ReplyDelete
    Replies
    1. കാശുണ്ടാക്കുക അത്ര തന്നെ

      Delete
  2. പ.അമ്മ ഇത്രയും പ്രതീക്ഷിച്ചില്ല.

    ReplyDelete
    Replies
    1. പറ്റിപ്പോയി അല്ലേ

      Delete