2017, ജൂലൈ 24, തിങ്കളാഴ്‌ച

നഴ്‌സുമാരുടെ സമരം




നഴ്‌സുമാർ സൂക്ഷിക്കുക. പക ഉള്ളിൽ സൂക്ഷിക്കുന്ന പാമ്പുകളാണ്  സി.പി.എം.  ഭരണാധികാരികൾ.(ടി.പിയുടെ 51 വെട്ടു ഓർമ്മിക്കുമല്ലോ) അതിനാൽ  മുഖ്യ മന്ത്രിയെ പുകഴ്ത്താതെ ഓരോ ചുവടും ശ്രദ്ധയോടെ  വച്ച് മുന്നോട്ട് പോവുക. ആശംസകൾ.

നഴ്‌സുമാരുടെ സമരം വിജയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ കൂടെ നടന്നോ, അധികാരികളുടെ കാലു പിടിച്ചോ നേടിയ വിജയമല്ല. ചങ്കുറപ്പോടെ സമരം ചെയ്തു നേടിയ സമരം. യാതൊരു ഗത്യന്തരവുമില്ലാതെയാണ് മുഖ്യ മന്ത്രിക്കു ഒത്തു തീർപ്പു ചർച്ചയ്ക്കു അവരെ വിളിക്കേണ്ടി വന്നതും അവരുടെ മിനിമം ആവശ്യമായ മിനിമം ശമ്പളം 20000 രൂപ അംഗീകരിക്കേണ്ടി വന്നതും. അതിന്റെ ക്രെഡിറ്റ് പൂർണമായും സമരത്തിൽ ശക്തമായി ഉറച്ചു നിന്ന നഴ്‌സുമാർക്ക് തന്നെയാണ്. അവർക്കു മാത്രം.

തുടക്കം മുതലേ ;സമരത്തിന് എതിരായ നിലപാടാണ് സർക്കാർ എടുത്തത്. അതിനു പ്രധാന കാരണം ഈ നഴ്‌സന്മാര് ഇവരുടെയൊന്നും ട്രെയിഡ് യൂണിയനിൽ ഇല്ല എന്നത് തന്നെ. പിന്നെ അവരെ എന്തിനു സഹായിക്കണം. മ്റ്റൊരു കാര്യം ആശുപത്രി മുതലാളിമാരോടുള്ള  സ്നേഹം.  സ്വകാര്യ ആശുപത്രികളെ പിണക്കാൻ അവർക്കു കഴിയില്ല. പാർട്ടിയ്ക്ക് സംഭാവന നൽകുന്ന അവരെ പിണക്കുന്നതു ബുദ്ധിയല്ലല്ലോ.

ഏറെ വൈമനസ്യത്തോട് കൂടിയാണ്  സർക്കാർ ഒത്തു തീർപ്പു നടത്തിയത്. സ്വേച്ഛാതിപരമായാണ്  മുൻപ് നടന്ന ചർച്ചയിൽ ആരോഗ്യ മന്ത്രി 17000 ശമ്പളം പ്രഖ്യാപിച്ചത്. ഇതിനെ നിങ്ങൾക്കു അർഹതയുള്ളൂ വേണമെങ്കിൽ  എന്ന പുശ്ചത്തോട് കൂടി. കേരളത്തിലെ ജനങ്ങൾ ഒന്നാകെ നഴ്സ് മാരുടെ ന്യായമായ ആവശ്യത്തോ ടൊപ്പമെന്ന തിരിച്ചറിവും ആരോഗ്യ മേഖല പൂർണമായും സ്തംഭിക്കും എന്ന സത്യത്തിനു നേരെ കണ്ണടക്കാൻ കഴിയാത്തതു കൊണ്ടും ആണ് സർക്കാർ ഇടപെട്ടത്.  പിന്നെ മറ്റൊരു കാര്യം കൂടി. കേന്ദ്ര ആരോഗ്യ മന്ത്രി ലോക് സഭയിൽ നടത്തിയ പ്രഖ്യാപനം നേഴ്‌സുമാർക്ക് ശമ്പളം  കൂടുതൽ കൊടുക്കണം  ആയിരുന്നു. നഴ്‌സുമാർ ട്രെയിഡ് യൂണിയനുകളിൽ   ചേരാത്തതിന്റെ ദ്വേഷ്യം സി.പി.എം. നുണ്ട്. അതാണ് സർക്കാർ കളിച്ചതു. മൂന്നാറിൽ പെമ്പിളൈ ഒരുമൈ സമരം പൊളിച്ചത് പോലെ ഇവിടെയും പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ നടന്നില്ല.



4 അഭിപ്രായങ്ങൾ:

  1. വനിതാക്കമ്മീഷനെ അധ്യക്ഷിക്കുന്ന സ്ത്രീ നേഴ്സുമാരെ അധിക്ഷേപിക്കുന്നത്‌ കേട്ടില്ലേ?അത്രേയുള്ളൂ ഈ വക ചീനക്കാരുടെ ഗുണം!!

    മറുപടിഇല്ലാതാക്കൂ
  2. ഇതൊക്കെ ആരോട് പറയാൻ? അവിടെ ഇരുന്നാൽ എന്തെങ്കിലും തടയും. അത് കൊണ്ട് മിണ്ടാതെ ഇരിക്കുന്നു. അധ്യയക്ഷി

    മറുപടിഇല്ലാതാക്കൂ
  3. നഴ്‌സുമാരുടെ സമരം വിജയിച്ചു.
    രാഷ്ട്രീയ പാർട്ടികളുടെ കൂടെ നടന്നോ,
    അധികാരികളുടെ കാലു പിടിച്ചോ നേടിയ
    വിജയമല്ല. ചങ്കുറപ്പോടെ സമരം ചെയ്തു നേടിയ
    സമരം. യാതൊരു ഗത്യന്തരവുമില്ലാതെയാണ് മുഖ്യമന്ത്രിക്കു
    ഒത്തു തീർപ്പു ചർച്ചയ്ക്കു അവരെ വിളിക്കേണ്ടി വന്നതും അവരുടെ മിനിമം ആവശ്യമായ മിനിമം ശമ്പളം 20000 രൂപ അംഗീകരിക്കേണ്ടി വന്നതും. അതിന്റെ ക്രെഡിറ്റ് പൂർണമായും സമരത്തിൽ ശക്തമായി ഉറച്ചു നിന്ന നഴ്‌സുമാർക്ക് തന്നെയാണ്. അവർക്കു മാത്രം.

    മറുപടിഇല്ലാതാക്കൂ