Wednesday, July 26, 2017

എം.എൽ.എ. പീഡനം




സ്ത്രീ പീഡനം ഒരു തുടർ കഥ ആകുകയാണ്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരും രാഷ്ട്രീയക്കാരും ഒക്കെ പീഡകരാണ്. പണവും അധികാരവും കൊണ്ട് ഇതൊക്കെ തേച്ചു മാച്ചു കളയാം എന്നുള്ള വിശ്വാസം ആണ് അവർക്കു. ഐസ് ക്രീം സൂര്യ നെല്ലി ഇതൊക്കെ അവർക്കു പ്രോത്സാഹനം നൽകുന്നുമുണ്ട്. പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ  വിൻസന്റ് എം.എൽ.എ. യെ പിന്തുണച്ചു കോൺഗ്രസ്സുകാർ എല്ലാവരും. അയാൾ പീഡിപ്പിച്ചു എന്ന് വീട്ടമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.പക്ഷേ കോൺഗ്രസ്സുകാർക്ക് അത് ഗൂഡാലോചന ആണ്. മാർക്സിസ്റ്റുകാർ നടത്തിയ ഗൂഡാലോചന. 

നടിയുടെ കേസിൽ  ദിലീപിനെ അറസ്റ്റ് ചെയ്യണമെന്ന് ചാനലുകളിൽ വാദിച്ചവരാണ് കോൺഗ്രസ്സുകാർ.  നടിയെ പീഡിപ്പിച്ചത് സുനി. അതിൽ ഗൂഡാലോചന ആണ് ദിലീപിന്റെ പേരിൽ. എന്നിട്ടും അറസ്റ്റ് ചെയ്യണം എന്ന്. വിൻസെന്റിന്റെ കേസിലോ? വിൻസന്റ് തന്നെ പീഡിപ്പിച്ചു എന്ന് വീട്ടമ്മ തന്നെ മൊഴി നൽകി. എന്നിട്ടും കോൺഗ്രസ്സുകാർക്കു ഇത് ഗൂഡാലോചന ആണ്. 900 തവണയാണ് ഇവർ തമ്മിലുള്ള ഫോൺ വിളി. ഇന്നലെ ഒരു പൊട്ടൻ ചാനലിൽ പറയുകയാണ് അതിൽ 128 എണ്ണം മാത്രമേ എം.എൽ.എ. അങ്ങോട്ട് വിളിച്ചുള്ളൂ എന്ന്. പോരേ? എന്തിനാ ഒരു വീട്ടമ്മയെ 128 തവണ വിളിക്കുന്നത്? സംഭവം പുറത്തറിഞ്ഞ ഉടൻ വിൻസന്റ് വീട്ടമ്മയുടെ സഹോദരനെ വിളിച്ചു സംഭവം ഒതുക്കാൻ പറയുന്നതിന്റെ ശബ്ദ രേഖ പുറത്തായി. അത് പോലെ ആ കോൺഗ്രസ്സ് പൊട്ടൻ പറയുന്നു നാട്ടുകാരെല്ലാം എം.എൽ.എ. യ്ക്ക് അനുകൂലമാണ് എന്ന്. കാശ് കൊടുത്താൽ കോൺഗ്രസ്സ്കാർ ഏതു വശത്തേക്കും പോകും. പോലീസ് അന്വേഷിക്കട്ടെ. അത് വരെ വിൻസന്റ് റിമാൻഡിൽ കഴിയട്ടെ. 

4 comments:

  1. സ്ത്രീ പീഡനം ഒരു തുടർ കഥ ആകുകയാണ്.
    അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരും രാഷ്ട്രീയക്കാരും ഒക്കെ പീഡകരാണ്. പണവും അധികാരവും കൊണ്ട് ഇതൊക്കെ തേച്ചു മാച്ചു കളയാം എന്നുള്ള വിശ്വാസം ആണ് ഇതിൽ പെടുന്ന ഓരോ നേതാക്കൾക്കും ഉള്ളത്

    ReplyDelete
    Replies
    1. സ്ത്രീ പീഡനം കൂടുന്നതിന്റെ കാരണം ഇതാണ്.

      Delete
  2. കാശ് കൊടുത്താൽ കോൺഗ്രസ്സ്കാർ ഏതു വശത്തേക്കും പോകും.

    ഹാ ഹാ ഹാാ.പച്ചസത്യം.

    ReplyDelete
  3. അതിന്റെ ഫലം ആണ് ഇന്ത്യയിൽ കണ്ടു കൊണ്ടിരിക്കുന്നത്.

    ReplyDelete