2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

ജന പ്രതിനിധികൾ





വിവരാകാശ നിയമ പ്രകാരം പാർലമെന്റ് നൽകിയ   കണക്കുകൾ കേട്ടാൽ ഞെട്ടും. എങ്ങിനെയൊക്കെ നമ്മുടെ പണം കാറ്റെടുക്കാം എന്നാണു ജന പ്രതി നിധികൾ ചിന്തിക്കുന്നത്.  നമ്മുടെ  ഭൂരിഭാഗം എം.പി. മാരും ബിസിനസ്സ് ക്ലാസിലോ ഫസ്റ്റ് ക്ലസ്സിലോ വിമാന യാത്ര ചെയ്തു ലക്ഷക്കണക്കിന് രൂപയാണ് പൊതു മുതൽ കൊള്ളയടിക്കുന്നത്. കഴിഞ്ഞ ഒരു വർഷം  ടി.എ./ഡി.എ. ഏറ്റവും കൂടുതൽ വാങ്ങിയ ലോക് സഭ  എം.പി.മാർ ആദ്യ പത്തു പേരിൽ ൽ വരുന്നത് കേരളത്തിൽ നിന്നുള്ള  5 പേര്.  എ. സമ്പത്ത്-  38,19,300 പി.കെ.ശ്രീമതി  - 32,58,739 എം.ബി.രാജേഷ്-30,27,268. ഈ കഥ ടൈംസ് നൗ ചാനൽ പുറത്തു വിട്ടു. താൻ വാങ്ങിയ പണം വിശദീകരിച്ചു കൊണ്ട് എം.ബി. രാജേഷ് ഒരു  fb പോസ്റ്റും ഇട്ടു. പ്രധാന കാര്യത്തിൽ ഒന്നും പറയാതെ, എന്തൊക്കെയോ പറഞ്ഞു തടി തപ്പുകയാണ് പുള്ളി.

അദ്ദേഹം 6.28  ലക്ഷം മാത്രമേ ഡി.എ. വാങ്ങിയിട്ടുള്ളൂ എന്ന് പറയുന്നു. DA യാത്രയിൽ വല്ല കട്ടൻ ചായ,പരിപ്പ് വട, കഴിക്കാനുള്ള കാശാണ്. TA/DA എന്നാണു RTI രേഖ  പറഞ്ഞത്. അതായത് ബാക്കി  25 ലക്ഷം ട്രാവൽ അലവൻസ് ആണ്. വിമാന യാത്രക്കൂലി. അതെന്തേ മിണ്ടാത്തത്?

Salary Allowance and Pension of Members of Parliament Act 1954 പ്രകാരം വിമാന ക്കൂലിയുടെ  കാൽ ഭാഗം ഡി.എ. ആയി കിട്ടും.അതിനുള്ള വിദ്യ എന്താണ്? ബിസിനസ്സ് ക്ലാസ്സിൽ പോവുക. സാധാരണ ക്ലാസ്സിന്റെ മൂന്നു മടങ്ങിൽ കൂടുതലാണ് ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റ്.  ബിസിനസ്സ് ക്ലാസ്സിൽ യാത്ര പോയാൽ "കൂടുതൽ സുഖം കൂടുതൽ  ഡി.എ."  അങ്ങിനെ വലിയ ക്ലാസ്സിൽ എത്ര യാത്ര പോയെന്നു എന്ത് കൊണ്ട് വെളിപ്പെടുത്തുന്നില്ല?

അതിനു പകരം കൊച്ചു വീടാണ് കൊച്ചു കാറാണ് എന്നൊക്കെ കൊച്ചു പിള്ളേര് പറയുന്ന ഡയലോഗ് ആണ് ശ്രീ രാജേഷ് പറയുന്നത്..

ഇത്രയും യാത്ര എന്തിന്?  ബഡ്ജറ്റ്, മൺസൂൺ, വിന്റർ എന്നിങ്ങിനെ 3 സെഷൻ ആണ് പാർലമെന്റിൽ. ഇതിനിടയിൽ ഓരോ മാസവും വീട്ടിൽ വന്നു പോകണമെങ്കിൽ തന്നെ  24 യാത്ര.  10,000 രൂപ വച്ചാണെങ്കിൽ 2.40 ലക്ഷം.. ഇത് DA മാത്രം 6.28  ലക്ഷം! ജന പ്രതിനിധികൾ തന്നെ. 


1 അഭിപ്രായം:

  1. Salary Allowance
    and Pension of Members
    of Parliament Act 1954 പ്രകാരം
    വിമാന ക്കൂലിയുടെ കാൽ ഭാഗം ഡി.എ. ആയി
    കിട്ടും.അതിനുള്ള വിദ്യ എന്താണ്? ബിസിനസ്സ് ക്ലാസ്സിൽ പോവുക. സാധാരണ ക്ലാസ്സിന്റെ മൂന്നു മടങ്ങിൽ കൂടുതലാണ് ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റ്. ബിസിനസ്സ് ക്ലാസ്സിൽ യാത്ര പോയാൽ "കൂടുതൽ സുഖം കൂടുതൽ ഡി.എ." അങ്ങിനെ വലിയ ക്ലാസ്സിൽ എത്ര യാത്ര പോയെന്നു എന്ത് കൊണ്ട് വെളിപ്പെടുത്തുന്നില്ല?

    മറുപടിഇല്ലാതാക്കൂ