2017, സെപ്റ്റംബർ 13, ബുധനാഴ്‌ച

തോക്കുകൾ കഥ പറയുന്നു.






ഒരാൾ റോഡരുകിലൂടെ  നടന്നു പോകുന്നു.  പെട്ടെന്ന് മറ്റൊരാൾ പ്രധ്യക്ഷ പ്പെടുന്നു.  യാതൊരു പ്രകോപനവുമില്ലാതെ പോക്കറ്റിൽ നിന്നും കൈത്തോക്ക് എടുത്തു  മറ്റേയാൾക്ക് നേരെ ചൂണ്ടുന്നു.  നിറയൊഴിക്കുന്നു. ആൾ മരിച്ചു താഴെ വീഴുന്നു. വെടി വച്ചയാൾ ആൾകൂട്ടത്തിൽ ലയിക്കുന്നു. ഹോളിവുഡ് സിനിമയിൽ കാണുന്ന രംഗം. അമേരിക്കൻ തെരുവീഥികളിൽ അരങ്ങേറുന്ന രംഗം എന്ന് കരുതി ലാഘവത്തോടെ എടുക്കേണ്ട. നാളെ കേരളത്തിൽ സംഭവിച്ചേക്കാവുന്നതിന്റെ രൂപ രേഖ ആണിത്.

 1000 സെമി ആട്ടോമാറ്റിക് പിസ്റ്റലുകൾ ആണ് 4 മാസം മുൻപ് കേരളത്തിലേയ്ക്കു കടത്തിയത്. എങ്ങോട്ടു പോകുന്നു ഈ തോക്കുകൾ? ഭീകര വാദികളുടെയും ദേശ വിരുദ്ധ ഗ്രൂപ്പുകളുടെയും കയ്യിൽ തന്നെ എത്തുന്നു. എക്കാലവും ദേശ വിരുദ്ധ ശക്തികളോട് മൃദു സമീപനം പുലർത്തുന്ന കേരളത്തിലെ ഇടതു സർക്കാർ ഇതൊന്നും കാര്യമായി എടുക്കുന്നില്ല. ലഷ്‌ക്കർന്റെ ഏജന്റു മാരാണ് അറസ്റ്റിലായ മൊഹമ്മദ് മനോവർ, മുഹമ്മദ് ഷാഹിദ് അലാം വർഷങ്ങളായി ആയുധ കടത്തു നടത്തുന്നു എന്നാണു ഡൽഹി പോലീസ് പറയുന്നത്. ഇതിലും എത്രയോ അധികം തോക്കുകൾ കേരളത്തിൽ എത്തിയിട്ടുണ്ടാകാം. രാഷ്‌ടീയത്തിനതീതമായി രാജ്യത്തെ കാണണം എന്ന് ഈ പാർട്ടികൾ എന്ന് പഠിക്കും?

3 അഭിപ്രായങ്ങൾ:

  1. യാതൊരു പ്രകോപനവുമില്ലാതെ
    പോക്കറ്റിൽ നിന്നും കൈത്തോക്ക് എടുത്തു
    മറ്റേയാൾക്ക് നേരെ ചൂണ്ടുന്നു. നിറയൊഴിക്കുന്നു.
    ആൾ മരിച്ചു താഴെ വീഴുന്നു. വെടി വച്ചയാൾ ആൾകൂട്ടത്തിൽ
    ലയിക്കുന്നു. ഹോളിവുഡ് സിനിമയിൽ കാണുന്ന രംഗം. അമേരിക്കൻ തെരുവീഥികളിൽ അരങ്ങേറുന്ന രംഗം എന്ന് കരുതി ലാഘവത്തോടെ എടുക്കേണ്ട. നാളെ കേരളത്തിൽ സംഭവിച്ചേക്കാവുന്നതിന്റെ രൂപ രേഖ ആണിത്....
    1000 സെമി ആട്ടോമാറ്റിക്
    പിസ്റ്റലുകൾ ആണ് 4 മാസം മുൻപ്
    കേരളത്തിലേയ്ക്കു കടത്തിയത്. എങ്ങോട്ടു
    പോകുന്നു ഈ തോക്കുകൾ...?

    മറുപടിഇല്ലാതാക്കൂ
  2. അവർക്കു രാഷ്ട്രീയവും അതിലൂടെ അധികാരവും അല്ലെ വേണ്ടത്

    മറുപടിഇല്ലാതാക്കൂ