2013, ജനുവരി 3, വ്യാഴാഴ്‌ച

AIR KERALA

ഒരിക്കലും നടക്കാത്ത മധുര മോഹന വാഗ്ദാനങ്ങള്‍ നല്‍കി പാവം ജനങ്ങളെ എന്നും വിഡ്ഢികള്‍ ആക്കുന്നതില്‍ ഒരു ഗൂഡ സന്തോഷം (Sadistic pleasure) കണ്ടെത്തുന്നവര്‍  ആണ് നമ്മുടെ നേതാക്കള്‍.. അത്തരം ഒരു വാഗ്ദാനം ആണ് "എയര്‍  കേരള". പ്രവാസി മലയാളികളെ ആകെ കോള്‍ മയിര്‍ കൊള്ളിച്ച പ്രഖ്യാപനം. 

മലയാളികള്‍ക്ക് ഗള്‍ഫിലേക്ക് പോകാനും വരാനും കേരള സര്‍ക്കാരിന്റെ വക ഒരു വിമാന സര്‍വീസ്.  വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. എയര്‍ കേരള എന്ന സ്വപ്നവും കണ്ട് കഴിയുന്നു ഇന്നും പ്രവാസി മലയാളി. 

20  വിമാനങ്ങളും   5 വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയവും ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യന്‍ നിയമം അനുസരിച്ച് അന്താ രാഷ്ട്രീയ വിമാന സര്‍വീസിനു അനുമതി നല്‍കൂ എന്ന് എല്ലാവര്ക്കും അറിവുള്ളതാണ്. അപ്പോള്‍ എയര്‍ കേരള ക്ക് അനുമതി കിട്ടില്ല എന്നുറപ്പ്. അല്ലെങ്കില്‍ നിയമം അല്‍പ്പം ലഘൂകരിക്കണം. ഓടുമ്പോള്‍ ഇളകി പാളത്തില്‍  വീഴുന്ന പഴകിയ ട്രെയിന്‍ ബോഗികള്‍ ഒന്ന് മാറ്റി ക്കിട്ടാന്‍ പോലും കഴിയാത്ത കേരളം വിമാനത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യാന്‍.? 

ഈ സാഹചര്യത്തിലും 2013 ഏപ്രില്‍ മാസത്തില്‍ എയര്‍ കേരള പറക്കും എന്ന് മുഖ്യ മന്ത്രി പറയുന്നു. ഇതിനുള്ള പണ പ്പിരിവ് തുടങ്ങി എന്ന് തോന്നുന്നു. സാംസ്കാരിക മന്ത്രി എല്ലാ പ്രവാസി മലയാളികളോടും എയര്‍ കേരളയുടെ ഷെയര്‍ എടുക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. 

ഇതിനിടെ കഴിഞ്ഞ ദിവസം CIAL ന്‍റെ MD  സര്‍ക്കാരിനു ഒരു റിപ്പോര്‍ട്ട്‌  നല്‍കി. എയര്‍ കേരള തുടങ്ങുകയാണെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം കേരള സര്‍ക്കാരിന് 300 കോടി രൂപ നഷ്ടം ഉണ്ടാകും എന്നും അതിനാല്‍ ഇപ്പരിപാടി വേണ്ടാ എന്നും ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട്‌........   ഇത് ഏതാണ്ട് അന്‍ ഗീകരിച്ച മട്ടാണ് എന്ന് പത്ര വാര്‍ത്ത പറയുന്നു. 

എന്താണ് സത്യം?

മണലാരണ്യത്തില്‍ വിയര്‍പ്പ് ഒഴുക്കി തങ്ങളുടെ സമ്പാദ്യം അയച്ചു കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ സമ്പന്നമാക്കുന്ന ( ഈ സെപ്റ്റംബര്‍ വരെ 58000 കോടി ആണ് അവര്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത്) പാവപ്പെട്ട പ്രവാസി മലയാളി ഇനിയും കാത്തിരിക്കണമോ  " എയര്‍ കേരള" ക്ക് വേണ്ടി?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ