2013, ജനുവരി 13, ഞായറാഴ്‌ച

PRAVASI BHARATHHEYA DIVAS-2013




Protest by the Pravasis at the "Pravasi Bharatheeya Divas-" at Kochi in January 2013. The divas was inaugurated by none other than the Prime Minister of India, Manmohan Singh and closing ceremony by the President of India Pranab Mukherji. With high expectations and sincere hope of getting their grievances redressed these NRIs came all the way from distant countries and their hopes were shattered,shows this video.


പ്രവാസി മലയാളികളേ,

 മണലാരണ്യത്തിലെ ചുട്ടു പൊള്ളുന്ന ചൂടും മഞ്ഞു പെയ്യുന്ന നാടുകളിലെ മരം കോച്ചുന്ന തണുപ്പും, ജോലി ദാതാവിന്‍റെ  പീഡനങ്ങളും, അങ്ങിനെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും സഹന ശക്തി കൊണ്ടു നേരിട്ട് തന്‍റെയും തന്‍റെ  കുടുംബത്തിന്‍റെയും  നില നില്‍പ്പിനായി അന്യ നാടുകളില്‍ തങ്ങളുടെ ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന മലയാള നാട് നല്‍കുന്നില്ല എന്നതാണ് സത്യം.  ഒരു കറവ പ്പശുവിന്‍റെ റോള്‍ ആണവന് എന്ന് പറഞ്ഞാല്‍ അത്  ഒട്ടും  അതിശയോക്തി ആകില്ല.

അവിടെ നിന്നും ചൂട് ഡോള റും ദിര്‍ഹാംസും  എന്നും ഒഴുകി  വന്നു കൊണ്ടിരിക്കട്ടെ എന്ന് വീട്ടുകാര്‍ പ്രാര്‍ത്ഥിക്കുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസം വന്നു കുറെ പണം ചിലവാക്കി പോകട്ടെ  എന്ന് നാട്ടുകാര്‍..,  ഇടയ്ക്കിടെ പോയി  സംഭാവന പിരിക്കാന്‍ വേണ്ടി അവര്‍ വിദേശത്ത് തന്നെ നില്‍ക്കട്ടെ എന്ന് രാഷ്ട്രീയക്കാര്‍.. ആഗ്രഹിക്കുന്നു. 

ഈ സെപ്റ്റംബര്‍ മാസം വരെ 58000 കോടി രൂപ കേരളത്തില്‍ കൊണ്ടു വന്ന പ്രവാസിക്ക് കേരളത്തില്‍ എന്ത് സ്ഥാനം? ശരിയായ രീതിയില്‍ നിക്ഷേപി ക്കാത്തതാണ് പ്രശ്നം. ആവശ്യമില്ലാതെ കുറെ ഭൂമി വാങ്ങി ക്കൂട്ടുക,കുറെ കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കെട്ടിപ്പൊക്കുക, ആഡംബര ക്കാറുകള്‍ വാങ്ങുക  ഇതാണ് അവരിപ്പോള്‍ ചെയ്യുന്നത്. ഇത് കൊണ്ടു ആര്‍ക്കെന്തു പ്രയോജനം? എന്തെല്ലാം നിക്ഷേപ സാധ്യധകള്‍ ആണുള്ളത്?

വിദേശ മലയാളികള്‍ എല്ലാവരും  ചേര്‍ന്ന് ഒരു സഹകരണ സംഘം (Co-operative Society) രൂപീകരിക്കുക ആണ് ആദ്യം ചെയ്യേണ്ടത്. ജാതി, മത,ദേശ, അഭിപ്രായ, വിശ്വാസ, വീക്ഷണ ഭേദങ്ങള്‍ മറക്കുക.  പ്രവാസി എന്ന ഒറ്റ ഇഴ ആണ് നിങ്ങളെ ബന്ധിക്കുന്നത്. 

സഹകരണ ബാങ്കും കൂടെ തുടങ്ങുക ആകാം. പിന്നീട് ബിസിനസ്‌ സംരംഭങ്ങള്‍..,. കേരളത്തിലുടനീളം റീട്ടയില്‍ വില്‍പ്പന ചെയിന്‍ തുടങ്ങാം. ഹോട്ടല്‍ ചെയിന്‍ തുടങ്ങാം. അങ്ങിനെ പലതും. ചെറുകിട വ്യവസായം തുടങ്ങാം. സോപ്പ്, ബിസ്കറ്റ്,പെയ്ന്‍റ്റ് , അങ്ങിനെ പലതും.പുസ്തക പ്രസാധനം. ഇങ്ങിനെ എത്ര എത്ര സംരംഭങ്ങള്‍ ക്കുള്ള scope ആണ് ഉള്ളത്."പ്രവാസി" എന്ന ബ്രാന്‍ഡ്‌ നെയിം സ്ഥാപിച്ചെടുക്കുക. വിദേശത്ത് ഒരാളെങ്കിലും ഇല്ലാത്ത ഏതെങ്കിലും വീട് കേരളത്തില്‍ ഉണ്ടോ? അപ്പോള്‍ ഈ  "പ്രവാസി"  സംരംഭങ്ങള്‍ എല്ലാം വിജയം  പ്രാപിക്കും എന്നത് തീര്‍ച്ച.  എയര്‍ ഏഷ്യ ഇപ്പോള്‍ ഒരു ഇന്ത്യന്‍ partner നെ തേടുകയാണ്. അവരുമായി ചേര്‍ന്ന് പ്രവാസികള്‍ക്ക്  ഒരു പ്രത്യേക കേരള എയര്‍ തന്നെ തുടങ്ങാം. അങ്ങിനെ പലതും. പലതും. സഹായിക്കാനും നടത്തിപ്പിനും പഴയ കാല പ്രവാസികള്‍ കേരളത്തില്‍ ഉണ്ട്.

 ഒരു പ്രധാനപ്പെട്ട കാര്യം കൂടി. ഒരു കാരണ വശാലും രാഷ്ട്രീയ പ്രവര്‍ത്തകരെയോ പാര്‍ടിക ളേയോ ഇതില്‍ പങ്കെടുപ്പിക്കരുത്. എന്നാല്‍ പോയി. ഇതവര്‍ കൊണ്ടു പോകും. നിങ്ങള്‍ പഴയത് പോലെ അലയും.

ഇനിയെങ്കിലും ഒരു രണ്ടാം കിട പൌരന്‍ എന്ന് തോന്നിപ്പിക്കാതെ കേരളത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നു വരൂ. നിങ്ങളുടെ പണം ബുദ്ധി പൂര്‍വ്വം നിക്ഷേപിക്കൂ. സ്വന്തമായി ഒരു  identitiy സ്ഥാപിക്കൂ. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ