Wednesday, January 9, 2013

Asianet Comedy Stars

പാല് കറന്ന് കറന്ന് അവസാനം പശുവിന്റെ രക്തം ഊറ്റി എടുക്കുന്നു എന്നൊരു ചൊല്ലുണ്ട്. ഏഷ്യ നെറ്റില്‍ അവതരിപ്പിക്കുന്ന "കൊമഡി സ്റാര്‍" എന്ന പരിപാടിയുടെ സ്ഥിതി അതായിരിക്കുന്നു.

കേരളത്തിലുള്ള കോമഡി കലാകാരന്മാരുടെ പരിപാടി ഏഷ്യ  നെറ്റ് തുടങ്ങിയിട്ട് കാലം കുറെ ആയി. പരിപാടി പോപ്പുലര്‍ ആയി വന്നപ്പോള്‍ റേറ്റിംഗ് നോടൊപ്പം പരസ്യങ്ങളും കൂടുതല്‍ ആയി. അപ്പോള്‍ കറവ കൂടുതല്‍ സ്ട്രോങ്ങ്‌ ആക്കി. ആ പാവങ്ങളെ കൂടുതല്‍ പിഴിഞ്ഞു തുടങ്ങി. "വരാന്ത" എപിസോഡ്  "മുറ്റം" എപിസോഡ് തുടങ്ങി കേട്ടാല്‍ ചിരി വരുന്ന വിചിത്രമായ സബ്ജക്റ്റുകള്‍  ആ പാവങ്ങള്‍ക്ക് കൊടുത്തു തുടങ്ങി.  ( "കക്കൂസ്" എന്നൊരു സബ്ജക്റ്റ് കൊടുക്കാഞ്ഞത്‌ പ്രേക്ഷകരുടെ ഭാഗ്യമായി.) ആ പാവങ്ങളാകട്ടെ തങ്ങളുടെ പക്കലുള്ള എല്ലാം എടുത്ത് പെരുമാറിയിട്ടും ദയനീമായി പരാജയപ്പെടുകയാണ്. കോമഡി അപ്പ്രത്യക്ഷമായി. നില നില്‍പ്പിനുള്ള ആ പാവങ്ങളുടെ കഷ്ടപ്പാടും പരവേശവും കണ്ടാണ്‌ ഇന്ന് പ്രേക്ഷകര്‍ക്ക്‌ ചിരി വരുന്നത്.

പക്ഷെ ഇതിലൊന്നും പതറാതെ സൈക്കിള്‍ യന്ജത്തിനും, റിക്കാര്‍ഡ് ഡാന്‍സി നും കമന്ററി പറയുന്നത് പോലെ ഉച്ചത്തില്‍ അലറി വിളിച്ച് തന്റെ സിനിമയിലേക്കുള്ള എന്‍ട്രി യെ ഒര്മിപ്പിക്കുമാറ് ചീഫ് ജഡ്ജ് ജഗദീഷും കൂടെ സഹ ജഡ്ജിമാരും യാതൊരു ഉളുപ്പും ഇല്ലാതെ തുടരുന്നു. 

ഇതി ന്റെ വിജയം കണ്ടു  "കൊമഡി എക്സ്പ്രസ്സ്‌ " എന്നാ മറ്റൊരു കോമഡി പ്രോഗ്രാം കൂടി ഏഷ്യ നെറ്റ് തുടങ്ങി. സെറ്റും എല്ലാം അത് തന്നെ. അല്‍പ്പമെങ്കിലും ചിരിപ്പിക്കാന്‍ കഴിയുന്ന കോമഡിക്കാര്‍ എല്ലാവരും 'കോമഡി സ്ടാറില്‍' ആയി പ്പോയത് കൊണ്ടു രണ്ടാം നിരക്കാരെ കൊണ്ടും മൂന്നാം നിരക്കാരെ കൊണ്ടും ആണ് എക്സ്പ്രസ്സ്‌ ഓടിക്കുന്നത്. ഇവരുടെ പരിപാടി കണ്ടാല്‍ ഇക്കിളി ആക്കിയാല്‍ മാത്രമേ ചിരി വരൂ. പക്ഷെ അത് കണ്ടിട്ട് ജഗദീഷും ( ഇതിലും  ചീഫ് ജഡ്ജു തന്നെ) സിദ്ധിക്കും ചിരിക്കുന്ന ചിരി കണ്ടാല്‍ നമുക്ക് കരച്ചില്‍ വരും. മൊത്തം സമയവും പല്ല് പുറത്തു കാട്ടിയാണ് സിദ്ധിക്ക് സാറിന്റെ ഇരിപ്പ്.

പാട്ടു കാരുടെ റിയാലിറ്റി ഷോ ആയിരുന്നു ചാനലില്‍ എങ്ങും.എലിയും പാട്ടും തിരിച്ചറിയാത്ത കുറെ സംഗീതന്ജന്മാര്‍ ജഡ്ജിമാര്‍ ആയിരുന്ന് അതില്ല ഇതില്ല എന്ന് വിഡ്ഢിത്തരം എഴുന്നള്ളിക്കുന്നത് നാം കുറെ കണ്ടത് ആണല്ലോ.  കോമഡി വന്നതിനു ശേഷം ചാനലു കാ ര്‍ എല്ലാം കോമഡി മത്സരം തുടങ്ങി.

അവിടെയും സ്ഥിതി ഇത് തന്നെ. ഇല്ലാത്ത കോമഡിയും കണ്ടു പല്ലും ഇളിച്ചു ഇരിക്കുന്നു. ഇപ്പോള്‍ സിനിമയില്‍ ചാന്‍സ് ഇല്ലാത്ത കുറെ കക്ഷികള്‍ ആണ് ജഡ്ജന്മാര്‍. റിട്ടയര്‍ ചെയ്ത ഇവര്‍ ഓരോ ചാനലിലും കുടിയേറി. 

"ജഡ്ജ്സ് റൌണ്ട്" (judges round ) എന്നൊരു  മത്സര റൌണ്ട് തുടങ്ങണം. ഓരോ ചാനലിലെയും ജഡ്ജ് മാര്‍ തമ്മില്‍ ഒരു മത്സരം. അവരുടെ ചിരിയും reaction ഉം കമന്ററി യും പെര്‍ഫോര്‍മന്‍സ് ഉം നോക്കി ഒരു മത്സരം. അതായിരിക്കും ഏറ്റവും വലിയ കോമഡി.1 comment:

  1. എല്ലാം ബിസിനസ്‌ അല്ലേ....വര്‍ഷങ്ങളായി നിരവധി സീസണുകളിലൂടെ അനവധി "ദാസേട്ടന്മാരെയും ചിത്രമാരേയും" സമ്മാനിച്ച ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഇപ്പോള്‍ റേറ്റിംഗ് കുറഞ്ഞത്‌ കാരണം നിര്‍ത്തിയില്ലേ.....പകരം അതിനേക്കാള്‍ മനോഹരമായ ഒരു പരുപാടി തുടങ്ങിയ ഏഷ്യാനെറ്റിനെ പ്രത്യേകം അഭിനന്ദിക്കണം....പാട്ട് കേട്ട് മടുത്ത മലയാളിക്ക് ഇപ്പോള്‍ കോമഡി ആണ് ഹരം.....അതും മടുക്കുമ്പോള്‍ അടുത്തത് വരും.....അതാണല്ലോ ഇപ്പോളത്തെ കമ്പോള രീതി.......:)

    ReplyDelete