മുസ്ലീം ലീഗിന് ചോദിക്കുന്നതൊക്കെ കൊടുക്കുന്ന രീതി തുടർന്നാൽ കോണ്‍ഗ്രസ്സിന് അവർ ഒരു ബാധ്യത ആകുമെന്ന് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞതിൻറെ ദൃശ്യങ്ങൾ ടെലിവിഷനിൽ കണ്ട്, സത്യം പറഞ്ഞ ചെന്നിത്തലയെ മനസ്സാ അഭിനന്ദിച്ച പ്പൊഴേ ക്കും, മിനിട്ടുകൾക്കകം, വന്നൂ അതേ ചെന്നിത്തലയുടെ നിഷേധ ക്കുറിപ്പ്..., താൻ ലീഗിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്ന്. ലീഗുകാർ വിളിച്ച് "കടുത്ത നടപടികളിലേക്കു നീങ്ങും" എന്ന് വിരട്ടിക്കാണും, തീർച്ച. കേട്ടവരെല്ലാം വിഡ്ഢികൾ.
സുരേഷ് ഗോപിയുടെ സിനിമ ഡയലോഗ് പോലെ, കേരളത്തിൽ എവിടെയും, മലപ്പുറത്ത് പോലും, ഒറ്റയ്ക്ക് നിന്നാൽ കെട്ടി വച്ച പണം കിട്ടാത്ത ഈ പാർടിയുടെ അധികാര ക്കൊതി, അഞ്ചാം മന്ത്രി തുടങ്ങി, തുടക്കം മുതലേ കേരള രാഷ്ട്രീയത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ക്കൊണ്ടെ ഇരിക്കുന്നു. എങ്ങിനെ ആയാലും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കണം എന്ന ഉമ്മൻ ചാണ്ടിയുടെ ദുര മുതലെടുത്താണ് നേരിയ ഭൂരിപക്ഷം എന്ന് പേടിപ്പിച്ച്, 20 എം.എൽ .എ. മാർ എന്ന തുറുപ്പ് ചീട്ടിറക്കി അവർ കാര്യം സാധിച്ചു കൊണ്ടിരിക്കുന്നത്.
ചെന്നിത്തലയുടെ പ്രസ്താവന വന്ന അന്നത്തെ രാത്രി തന്നെ ലീഗ് നേതൃത്വം പ്രതികരിച്ചു. ആലോചിച്ച് അടുത്ത ദിവസം മറുപടി പറയാമെന്ന്. അടുത്ത ദിവസം പറയുകയാണ് ഒരു നാല് ദിവസം കൂടി ദീർഘമായി ആലോചിച്ചിട്ട് പറയാം എന്ന്. എന്തെങ്കിലും പറഞ്ഞ് വെറുതെ ഭരണം കൈവിടണ്ട എന്നാണവരുടെ ഉള്ളിലിരിപ്പ്. ഈ നാല് ദിവസത്തിനകം കോണ്‍ഗ്രസ്സിലെ ആരെങ്കിലും എന്തെങ്കിലും നല്ല വാക്ക് പറയുമെന്നും അതിന്റെ ബലത്തിൽ തല ഉയർത്തിപ്പിടിച്ച് അന്തസ്സായി ഭരണത്തിൽ തുടരാം എന്നും അവർ കരുതുന്നു.
ചെന്നിത്തലക്കും മന്ത്രി ക്കസേര നോട്ടമുള്ളത് കൊണ്ട് പറഞ്ഞത് തിരികെ എടുക്കാനായിരിക്കും താൽപ്പര്യം. മന്ത്രിക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാമെന്ന് ഹൈ കമാൻഡും പറഞ്ഞിട്ടുണ്ടല്ലോ? ഉമ്മൻ ചാണ്ടിയുടെ സ്ഥിതി ആകട്ടെ അഴിമതി,ലൈംഗിക ആരോപണങ്ങളിൽ പെട്ട് പരിതാപകരം ആയിരിക്കുകയും ആണ്.പിന്നെന്തിനു വെറുതെ പുലി വാല് പടിക്കണം?
ലീഗിന്റെ അധികാരക്കൊതിക്കെതിരെ പറയാൻ ആർജവം കാണിച്ച C.K. ഗോവിന്ദൻ നായർ ഇരുന്ന കസേരയിൽ ആണ് രമേശ് ചെന്നിത്തലയും ഇരിക്കുന്നതെന്നത് കോണ്‍ഗ്രസ് പാർടിയുടെ ജീർണത തുറന്നു കാട്ടുന്നു.