2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

Pakistan Firing

പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 5 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഒരാൾ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. ജമ്മു കാഷ്മീരിൽ പൂഞ്ച് സെക്ടറിൽ ഒരു പ്രകോപനവും ഇല്ലാതെ ഇന്ത്യൻ പോസ്റ്റിനു നേരെ  പാകിസ്ഥാൻ പട്ടാളം വെടി  വയ്ക്കുക ആയിരുന്നു. 

പാകിസ്ഥാൻ ആർമിയുടെ യുനിഫോറം  ധരിച്ച ഭീകരർ ആണ് ആക്രമണം നടത്തിയത് എന്നാണ് പ്രതിരോധ മന്ത്രി ആന്റണി പാർലമെന്റിൽ പറഞ്ഞത്. പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (B.A.T) ആണ് ആക്രമണം നടത്തിയത് എന്ന് ജമ്മുവിലെ നമ്മുടെ പ്രതിരോധ   വക്താവ്‌ ആചാര്യ പറയുകയുണ്ടായി. 

ഏതാണ് ശരി? ജമ്മുവിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് പറഞ്ഞത് എന്ന് ആന്റണി പറഞ്ഞു. ആരാണ് ഈ വിവരം കൊടുത്തത്? ജമ്മുവിൽ നിന്നും പ്രതിരോധ സേനയിലെ ഉത്തരവാദിത്വപ്പെട്ടവർ ആയിരിക്കുമല്ലോ? അങ്ങിനെ എങ്കിൽ പ്രതിരോധ   വക്താവ്‌ മറ്റൊരു രീതിയിൽ പറഞ്ഞത് എന്തിനാണ്? 

ഏതായാലും  പ്രതിരോധ മന്ത്രിയുടെ പ്രസ്താവന പാകിസ്ഥാൻ സർക്കാരിന് ഒരു ആശ്വാസമായി. ഏതോ ഭീകരർ ആണ് വെടി വച്ചതെന്ന അവരുടെ വാദം ശരി വച്ചിരിക്കുകയാണ് നമ്മുടെ മന്ത്രിയുടെ പ്രസ്താവന. 

നമ്മുടെ ഭരണാധികാരികളുടെ മൃദു സമീപനം ആണ് അന്യ രാജ്യങ്ങൾക്ക് ഭാരതത്തെ ആക്രമിക്കാൻ പ്രേരണ നൽകുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപ് ചൈന ആയിരുന്നു അതിർത്തി കടന്ന് ആക്രമണവും നമ്മുടെ സ്ഥലത്ത് റോഡ്‌ നിർമ്മാണവും നടത്തിയി രുന്നത് . അത് കുറെ നാൾ തുടരുകയും ചെയ്തു. നമ്മുടെ സർക്കാരിന്റെ ഭാഗത്ത്‌ നിന്നും വലിയ പ്രതികരണം ഒന്നും ഉണ്ടായില്ല. പ്രതിഷേധം അറിയിക്കുക എന്ന സാധാരണ ചടങ്ങ് മാത്ര൦   നമ്മൾ  നടത്തി.  അവരുടെ മിഷൻ  അവർ ഭംഗിയായി പൂർ ത്തിയാക്കി. രണ്ടു ദിവസം മുൻപ് നമ്മുടെ അതിർത്തിക്കുള്ളിൽ റോന്ത് ചുറ്റിയിരുന്ന നമ്മുടെ   സൈനികരെ ചൈനാ പട്ടാളം തടയുകയുണ്ടായി. ആ ചൈനീസ്‌ പ്രവൃത്തിയും സാരമില്ല എന്ന് പറഞ്ഞു  നമ്മൾ  ഒഴിവാക്കി. 

വിദേശ മന്ത്രാലയവും ഈ സ്ഥിതി വിശേഷത്തിനു ഉത്തരവാദി ആണ്. നമ്മുടെ ശക്തിയും കഴിവും അവരെ ബോധ്യപ്പെടുത്താൻ ഡിപ്ലോമാറ്റിക് ചാനലുകൾ ഉപയോഗപ്പെടുത്താൻ വിദേശ മന്ത്രാലയ൦ പൂർണമായും പരാജയ പ്പെട്ടിരിക്കുകയാണ്. ലോക രാജ്യങ്ങളുടെ മുൻപിൽ ചൈനയെ തുറന്നു കാട്ടുകയും നമുക്ക് അനുകൂലമായി  മറ്റു രാജ്യങ്ങളുടെ അഭിപ്രായം  രൂപപ്പെടുത്തുകയും ചെയ്യുന്നതിന് പകരം  ഇടയ്ക്കിടെ സുഖവാസത്തിനു വിദേശ രാജ്യങ്ങൾ സന്ദർശിക്കുക മാത്രമാണ്  വിദേശ മന്ത്രി ചെയ്യുന്നത്. നമ്മുടെ സൈന്യം സുശക്തവും സുസജ്ജവു മാണെന്നു ആക്രമണ കാരികളായ അയാൾ രാജ്യങ്ങളെ ബോധ്യപ്പെടുത്താനോ അവർക്ക് അർഹമായ  മറുപടി നൽകാനോ നമ്മുടെ പ്രതിരോധ മന്ത്രിക്കും പ്രധാന മന്ത്രിക്കും കഴിഞ്ഞിട്ടില്ല എന്നത് നമുക്ക് നാണക്കേട്‌ ഉണ്ടാക്കുന്നു. ഒപ്പം നമ്മുടെ സൈന്യത്തിന് മാനസിക സംഘർഷം ഉണ്ടാക്കുകയും ചെയ്യുന്നു. 

2 അഭിപ്രായങ്ങൾ:

  1. ഭരണ കര്‍ത്താക്കള്‍ ദുര്‍ബലരും ദീര്‍ഘ വീക്ഷണ മില്ലാത്തവരും, തന്ത്ര പരമായി ഇടപെടാന്‍ അറിയാത്തവരും ആകുമ്പോള്‍ ഇത് പോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും-- ചാനല്‍ ചര്‍ച്ചകളിലും സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളിലും മാത്രം ശ്രദ്ധ പതിപ്പിച്ചും ഫേസ് ബുക്കില്‍ കമന്റ് എഴുതിയും ബാക്കി വരുന്ന സമയം ഇന്ത്യന്‍ യുവത്വം ഉറങ്ങുകയാണ്. നന്നായി ഉറങ്ങട്ടെ---

    മറുപടിഇല്ലാതാക്കൂ