Wednesday, March 18, 2015

അതാണ്‌ മാണി.

മാണിയ്ക്ക് ബഡ്ജറ്റ്‌ വായിക്കാൻ നിയമ സഭയിൽ മനുഷ്യ മതിൽ തീർത്തതിന്റെ മുൻ പന്തിയിൽ ലീഗിൻറെ പച്ചയുടുപ്പിട്ട തടിച്ച  എം.എൽ.എ യും മറ്റും  ആയിരുന്നു.   ആ സഹായത്തിന് തക്ക പ്രതിഫലം മാണി ഇബ്രാഹിം കുഞ്ഞിന് കൊടുക്കുകയും ഉണ്ടായി. പെട്രോളിന് ഉള്ള 1 രൂപ  സെസ്സ് റോഡ്‌ നന്നാക്കാൻ വേണമെന്ന് നേരത്തെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞുറപ്പിച്ചു വച്ചതാണ്.

മാണി ആ സെസ്സ്  തന്റെ കീഴിലുള്ള ഭവന നിർമാണ വകുപ്പിന് കൊടുത്തു. പാവം ഇബ്രാഹിം കുഞ്ഞ് ഇതൊന്നും അറിയാതെ മാണിയെ സംരക്ഷിക്കുകയും കയ്യടിച്ചു ആഹ്ലാദിക്കുകയും ലഡ്ഡു തിന്നുകയും മാണിയെ ഉമ്മ വക്കുകയും ഒക്കെ ചെയ്തത് വെറുതെ ആയി. എങ്ങിനെയുണ്ട് മാണി കൊടുത്ത പണി. അതാണ്‌ മാണി.


2 comments:

  1. ഈ മാണിക്കാര് മണി കെട്ടും..? !

    ReplyDelete
    Replies
    1. മിയ്ക്കവാറും പോകാറായി , മുരളീ മുകുന്ദൻ

      Delete