2015, മാർച്ച് 10, ചൊവ്വാഴ്ച

വിതുമ്പിയ മന്ത്രി





"ഓർമകൾക്ക് മുന്നിൽ........   ഡി.സി.സി.യുടെ ആഭിമുഖ്യത്തിൽ നടന്ന ജി.കാർത്തികേയൻ അനുശോചനയോഗത്തിൽ പ്രസംഗത്തിനിടയിൽ വിതുമ്പിയ മന്ത്രി രമേശ്‌ ചെന്നിത്തല വികാരാധീനനായി മടങ്ങുന്നു.മുഖ്യ മന്ത്രിയും പ്രതി പക്ഷ നേതാവും ഇ.കെ. ആന്റണിയും വിവിധ കക്ഷി നേതാക്കളും വേദിയിൽ."

 മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം എഡിഷന്റെ 'നഗരം' ത്തിൽ  മാർച്ച്‌ 10 ന് വന്ന പടവും അടിക്കുറിപ്പും ആണിത്.

ഈ പത്രക്കാരെ സമ്മതിച്ചു കൊടുക്കണം. ഇരിക്കാൻ പറയുന്നതിന് മുൻപ് തന്നെ നിലത്തിഴഞ്ഞു കാൽ നക്കുന്ന സ്വഭാവം.

മന്ത്രി ചെന്നിത്തല "വിതുമ്പി" അത്രേ. അത് കഴിഞ്ഞ് "വികാരാധീനനായി മടങ്ങുന്നു".  എന്താണിത്ര വിതുമ്പാൻ? താങ്ങി താങ്ങി തല താണിട്ടും വീണ്ടും താങ്ങുന്ന ഈ പത്രക്കാരാണ്‌ ഇന്ന് കേരളത്തിന്റെ ശാപം.

രാഷ്ട്രീയക്കാർ എന്തെങ്കിലും നാടകം കാണിക്കുന്നു. അതിനെ ഈ രീതിയിൽ ആക്കുന്നു നട്ടെല്ലില്ലാത്ത പത്ര പ്രവർത്തകർ.

ഇനി ആ ചിത്രത്തിൽ ഒന്ന്  സൂക്ഷിച്ചു നോക്കൂ. മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഇരുന്നു സുഖമായി ഉറങ്ങുന്നു. ( എങ്ങോട്ട് തിരിഞ്ഞാലും അഴിമതി ആരോപണം. ഊണിലും ഉറക്കത്തിലും. ഈ വേദിയിൽ  മാത്രമാണ് രക്ഷ. അതു കൊണ്ട് ആണ് തൊട്ടടുത്ത്‌ വി.എസ്.അച്ചുതാനന്ദൻ ഇരുന്നിട്ടും ഉമ്മൻ ചാണ്ടി സ്വസ്ഥമായി ഉറങ്ങുന്നത്). 

ഇനി " മുഖ്യ മന്ത്രി ദുഃഖം കൊണ്ട് കണ്ണടച്ച് വിതുമ്പുന്നു"എന്ന് പത്രക്കാരൻ എഴുതുമോ ആവോ?

അതിനപ്പുറം കുഞ്ഞാലി കുട്ടിയെ നോക്കൂ.അതും ഉറക്കം തുടങ്ങിയ മട്ടാണ്. മന്ത്രി സഭയിൽ രണ്ടാം സ്ഥാനമല്ലേ? മുഖ്യ മന്ത്രി ഉറങ്ങിയാൽ രണ്ടാം മന്ത്രിയ്ക്ക് എന്ത് കൊണ്ട് ചെയ്തു കൂടാ?അതോ  വിതുമ്പുകയാണോ?

അതിനപ്പുറം നോക്കൂ പി.പി. തങ്കച്ചൻ. യു.ഡി.എഫ്. കണ്‍ വീനർ. അങ്ങേര് ഉറക്കത്തിന്റെ രണ്ടാം ഘട്ടം എത്തി. മീറ്റിംഗ് തുടങ്ങിയപ്പോഴേ ഉറങ്ങി തുടങ്ങി ക്കാണും.കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വേറെ ജോലി ഒന്നും ഇല്ല. യു.ഡി.എഫ്. കണ്‍ വീനർ എന്ന പദവി മാത്രം.  സ്ഥിരം ഉറക്കം.  ഇനി അങ്ങേര് വിതുമ്പി കിടക്കുകയാണെന്ന് പത്രക്കാരൻ എഴുതുമോ?

കോടിയേരി ബലം പിടിച്ച് ഇരിക്കുകയാണ്. ഉറക്കം കണ്‍ പോളകളിൽ ഉണ്ട്. ഈ ബൂർഷ്വാ കോണ്‍ഗ്രസ് കാരെ പ്പോലെ ഉറങ്ങാൻ പറ്റുമോ ഒരു വിപ്ലവ പാർട്ടിയ്ക്ക്? 

7 അഭിപ്രായങ്ങൾ:

  1. ആകര്‍ഷകമായ തലക്കെട്ട്‌ എന്നതില്‍ കവിഞ്ഞു എന്ത് പത്രധര്‍മ്മം അല്ലെ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അടുത്ത സ്പീക്കർ തൻറെ ഗ്രൂപ്പ് കാരൻ ആകുമോ എന്നാണ് എല്ലാവരും ആലോചിക്കുന്നത് ഫൈസൽ. അതാണ്‌ പത്രക്കാർ "വിതുമ്പിയത്".

      ഇല്ലാതാക്കൂ
  2. ചെന്നിത്തല മേക്ക് അപ്പ്‌ ചെയ്യുന്നത് അഭിനയിക്കാൻ കൂടിത്തന്നെയാ

    മറുപടിഇല്ലാതാക്കൂ
  3. ഈ ബൂർഷ്വാ കോണ്‍ഗ്രസ് കാരെ പ്പോലെ ഉറങ്ങാൻ പറ്റുമോ ഒരു വിപ്ലവ പാർട്ടിയ്ക്ക്?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എ പ്പോഴും ഉണർന്ന് ജാഗരൂകരായി അധികാരം കിട്ടുന്നതും കാത്തു കഴിയണം അല്ലേ മുരളി മുകുന്ദൻ?

      ഇല്ലാതാക്കൂ
  4. ശ്രീ.ബിപിൻ, ഇടയ്ക്ക് അൽ‌പ്പംതിരക്കിൽ പെട്ടു, എന്നാലും ഇതിന് ഒരടിക്കുറിപ്പ് എഴുതാതെ വയ്യ. വിതുമ്പിക്കരഞ്ഞവർ ലഡ്ഡു തിന്നുന്നതും നമ്മൾ കണ്ടില്ലേ ? അതും വേർപാടിന്റെ അഞ്ചാം നാൾ !! കുറിക്കുകൊണ്ടു താങ്കളുടെ വാക്കുകൾ !!!

    മറുപടിഇല്ലാതാക്കൂ