Tuesday, March 24, 2015

സെൻട്രൽ എക്സൈസ്-അറസ്റ്റ്-

റിപ്പോർട്ടർ ചാനൽ സി.ഇ.ഓ. നികേഷ് കുമാറിനെ  സെൻട്രൽ എക്സൈസ്  അറസ്റ്റ്  ചെയ്തു. ഇന്നലെ, മാർച്ച് 23 ന് ആയിരുന്നു അറസ്റ്റ്. സേവന നികുതി ( സർവീസ് ടാക്സ്) അടയ്ക്കാത്തതിന്റെ പേരിലായിരുന്നു അറസ്റ്റ്. പരസ്യ ദാതാക്കളിൽ നിന്നും പിരിച്ചെടുത്ത  2   കോടി  20 ലക്ഷം  രൂപ റ്റാക്സ് സർക്കാരിൽ അടയ്ക്കാതെ കയ്യിൽ  വച്ചിരിക്കുകയായിരുന്നു റിപ്പോർട്ടർ ചാനൽ. റ്റാക്സ് പിരിച്ചെടുത്തിട്ടും അത്  സർക്കാരിന് നൽകാതെ സ്വയം  എടുക്കുക എന്ന ഗുരുതരമായ കുറ്റം ആണ് റിപ്പോർട്ടർ ചാനൽ ചെയ്തത്. അതിനായിരുന്നു സെൻട്രൽ എക്സൈസ് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. നികേഷ് കുമാർ 

ഇങ്ങിനെ ഒരു   അറസ്റ്റ്  നടന്നതായി ഒരു ചാനലിലും വാർത്ത ഇല്ല.  അതാണ്‌ ഈ വാർത്താ മാധ്യമങ്ങളുടെ ഒരു കൂട്ടു കെട്ട്. നാട്ടിൽ ഒരു ചെറിയ വാർത്ത വന്നാലും അത് വലിയ താക്കി അവർ ഇടും. അത് അവരുടെ റേറ്റിങ്ങിന്റെ പ്രശ്നം. പക്ഷേ  സ്വയം ഒരു കുറ്റം ചെയ്‌താൽ അത് ഒളിച്ചു വയ്ക്കും. അത് പോലെ തന്നെയാണ് നന്നായി പരസ്യം കൊടുക്കുന്നവരുടെ എതിരായി വരുന്ന വാർത്തകൾ തമസ്ക്കരിക്കുന്നതും.

സോഷ്യൽ മീഡിയ ഉള്ളതിനാലാണ് ഈ വാർത്ത ജനങ്ങൾ അറിഞ്ഞത്. പിന്നെ പത്രങ്ങളും. ജന്മഭുമി യിൽ നികേഷിന്റെ പടം സഹിതം വാർത്ത കാണാം.

ഈ നികുതി വെട്ടിച്ചതിനു നടന്ന അറസ്റ്റിനു എതിരെ കുറെ പ്പേർ രംഗത്ത് വന്നിട്ടുണ്ട്. പ്രധാനി സി.പി.എം.ലെ പിണറായി വിജയൻ ആണ്.  സെൻട്രൽ എക്സൈസ്ൻറെ നീക്കം അതിരു വിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റം ആണെന്നും പറഞ്ഞു. നികുതി അടക്കാതിരിക്കുന്നതാണോ മിസ്റ്റർ വിജയൻ മാധ്യമ സ്വാതന്ത്ര്യം? ഏതെങ്കിലും ഒരു സർക്കാർ സ്ഥാപനം നിയമ പരമായി പ്രവർത്തിക്കുന്നത് ആണോ അതിരു വിട്ടത്? നികുതി വെട്ടിപ്പ് തടഞ്ഞതിൽ അഭിനന്ദിക്കുകയല്ലേ വേണ്ടത്?

ജോയ് മാത്യു എന്ന സിനിമാക്കാരനും ഈ അറസ്റ്റിനു എതിരെ രംഗത്തു വന്നു. ഈ നികുതി വെട്ടിപ്പിനെ ന്യായീകരിക്കുകയാണ് ജോയ് മാത്യു. നികുതികൊടുക്കുന്നതാണ് അന്തസ്സ് എന്ന് അദ്ദേഹം കരുതുന്നില്ല. അതാണ്‌ വെട്ടിപ്പിനെ ന്യായീകരിക്കുന്നതും നിസ്സാര വൽക്കരിക്കുന്നതും. 

ഉദ്യോഗസ്ഥന്മാർ നട്ടെല്ല് വളയ്ക്കുന്നതും രാഷ്ട്രീയ യജമാനന്മാരുടെ പാദസേവ ചെയ്യുന്നതും മാത്രം കണ്ടു വളർന്ന കേരളത്തിൽ ഈ അറസ്റ്റ് പുതുമ ഉള്ളതായിരിക്കും. ടി.പി.  വധക്കേസ്,സരിത  തട്ടിപ്പ്-കോഴ കേസ്‌ , ടൈറ്റാനിയം അഴിമതി കേസ്, പാമോയിൽ കേസ്‌, ബാർ കോഴ,മാണി കോഴ എന്നിങ്ങിനെ എല്ലാ കേസുകളിലും ഒരു നടപടിയും എടുക്കാതെ ഒത്തു തീർപ്പും കൊണ്ട് നടക്കുന്ന കേരള പോലീസിനെയും  കേരള സർക്കാർ ഉദ്യോഗസ്ഥരെയും (തിരുവഞ്ചൂർ വിരട്ടിയപ്പോൾ ചുവടു മാറ്റിയ ചീഫ് സെക്രട്ടറി ജിജി തോംസനെ പ്പോലെ) മാത്രം കണ്ടു വളർന്ന കേരളത്തിലെ മനുഷ്യർക്ക്‌ ഈ അറസ്റ്റ് അത്ഭുതം ആയിരിക്കും. നിയമ പരമായി നടപടി എടുത്തിരുന്നുവെങ്കിൽ മാർക്സിസ്റ്റ് നേതാക്കളും മാണിയും ചാണ്ടിയും ഒക്കെ എന്നേ അകത്തായേനെ.

ഈർക്കിലി  രാഷ്ട്രീയക്കാരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ മാത്രം കണ്ടു ശീലിച്ച ഇവിടത്തെ ജനത്തിന് അന്തസ്സുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ അത്മാർത്തത മനസ്സിലാകുന്നില്ലായിരിക്കാം.

നികുതി വെട്ടിപ്പിന് കേന്ദ്ര വകുപ്പ് ആയ സെൻട്രൽ എക്സൈസ് അറസ്റ്റ് ചെയ്തത് ശരിയായ കാര്യം. മനപൂർവം നികുതി വെട്ടിക്കുകയോ, പിരിച്ച നികുതി അടയ്ക്കതിരിക്കുകയോ ചെയ്‌താൽ അറസ്റ്റ് ചെയാനുള്ള വകുപ്പ് സർവീസ് റ്റാക്സ് നിയമത്തിൽ ഉണ്ട്. അതനുസരിച്ചാണ് അറസ്റ്റ് നടത്തിയതും കോടതിയിൽ ഹാജരാക്കിയതും . നിയമം നടപ്പാക്കിയതിന് അതിന് സെൻട്രൽ എക്സൈസ്നെ   അധിക്ഷേപിക്കുകയാണോ ചെയ്യേണ്ടത്. കേന്ദ്ര സർക്കാരിനെ കുറ്റം പറയുകയാണോ വേണ്ടത്? അഭിനന്ദിക്കുകയല്ലേ വേണ്ടത്?

2 comments:

 1. ഇങ്ങിനെ ഒരു അറസ്റ്റ് നടന്നതായി ഒരു ചാനലിലും വാർത്ത ഇല്ല. അതാണ്‌ ഈ വാർത്താ മാധ്യമങ്ങളുടെ ഒരു കൂട്ടു കെട്ട്. നാട്ടിൽ ഒരു ചെറിയ വാർത്ത വന്നാലും അത് വലിയ താക്കി അവർ ഇടും. അത് അവരുടെ റേറ്റിങ്ങിന്റെ പ്രശ്നം. പക്ഷേ സ്വയം ഒരു കുറ്റം ചെയ്‌താൽ അത് ഒളിച്ചു വയ്ക്കും. അത് പോലെ തന്നെയാണ് നന്നായി പരസ്യം കൊടുക്കുന്നവരുടെ എതിരായി വരുന്ന വാർത്തകൾ തമസ്ക്കരിക്കുന്നതും..


  ഇതാണല്ലോ മാധ്യമ കൂട്ടായ്മ ...!

  ReplyDelete
  Replies
  1. അതിന് രാഷ്ട്രീയക്കാർ കൂട്ടു നിൽക്കുന്നു

   Delete