2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഹജ്ജ്

ഹജ്ജിനു പോകുന്നവർ വയാഗ്ര, മറ്റു ലൈംഗിക ഉത്തേജക മരുന്നുകൾ കൊണ്ടു പോകരുതെന്ന് കേന്ദ്ര വിദേശ കാര്യ വകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു.  വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള " ദി ഹജ്ജ് കമ്മിറ്റി ഓഫ് ഇൻഡ്യ" ആണ് ഹജ്ജിനു പോകുന്നവർക്ക് ഈ ഉപദേശം നൽകിയത്.

 ഹജ്ജിനു പോകുന്നവർ ഇതൊക്കെ കൊണ്ട് പോകുന്നത് എന്തിനാണ്? ഇതൊക്കെ ആസ്വദിക്കാനാണോ പുണ്യ   തീർഥാടനത്തിനു പോകുന്നത്? ഇനി ഈ ഹജ്ജ് യാത്രയ്ക്ക് സർക്കാർ പണം നൽകി സഹായിക്കുന്നത് കൊണ്ടാണോ ഇങ്ങിനെ ഒരു  നിർദ്ദേശം നൽകിയത്?  

 "ഇത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടും പരിശീലന ക്ലാസുകൾ നൽകിയിട്ടും 2013 ലും 2014 ലും പല വിമാനത്താവളങ്ങളിൽ വച്ചും വയാഗ്ര ഗുളികകൾ, ലൈംഗിക ഒയിലുകൾ, ക്രീമുകൾ ഒക്കെ ഹജ്ജിനു പോകുന്നവരുടെ കയ്യിൽ നിന്നും പിടിച്ചിട്ടുണ്ട്.   നിയമ വിരുദ്ധമായ കാര്യങ്ങൾ ഒന്നും ഈ പുണ്യ തീർഥാടന വേളയിൽ ചെയ്യരുത് എന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നുണ്ടെങ്കിലും പലപ്പോഴും സൌദിയിൽ നിരോധിച്ച വയാഗ്ര ഗുളികകൾ, ലൈംഗിക ഒയിലുകൾ, ക്രീമുകൾ തുടങ്ങിയവ ധാരാളം വസ്തുക്കൾ  ചില  തീർഥാടകർ  അങ്ങോട്ടേയ്ക്ക് കള്ളക്കടത്ത് നടത്തുന്നതായി കഴിഞ്ഞ കാലങ്ങളിൽ കണ്ടെത്തിയത് കൊണ്ടാണ് ഇത്തരം ഒരു ഉപദേശം പുറത്തിറക്കുന്നത്" എന്നാണ് ഹജ്ജ് കമ്മിറ്റിയുടെ സി.ഇ. ഓ. അത്തൌർ റഹ് മാൻ പറയുന്നത്.

ഇവിടെ രണ്ടു കാര്യങ്ങൾ പ്രധാനമായും ഉണ്ട്. ഇവിടന്ന് പോകുന്നവർ പുണ്യ തീർഥാടനത്തിനു ആണ് പോകുന്നത്. അവർ ഇങ്ങിനെയുള്ള കാര്യങ്ങൾ കൊണ്ട് പോകുന്നത്  എന്തിനാണ്? സൗദി ആണെങ്കിൽ വളരെ കർക്കശമായ നിയമങ്ങൾ ഉള്ള സ്ഥലവും. അവിടെ ആർക്കു വേണ്ടിയാണ് ഈ സാധനങ്ങൾ?

6 അഭിപ്രായങ്ങൾ:

  1. ഹജ്ജിനു പോകുന്നവർ വയാഗ്ര, മറ്റു ലൈംഗിക ഉത്തേജക മരുന്നുകൾ കൊണ്ടു പോകരുതെന്ന് കേന്ദ്ര വിദേശ കാര്യ വകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു. വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള " ദി ഹജ്ജ് കമ്മിറ്റി ഓഫ് ഇൻഡ്യ" ആണ് ഹജ്ജിനു പോകുന്നവർക്ക് ഈ ഉപദേശം നൽകിയത്.

    ഹ ..ഹ ഹാ ഹ

    മറുപടിഇല്ലാതാക്കൂ
  2. ഇന്ത്യയില്‍ നിന്ന് പുറത്ത് പോകുന്നവര്‍ ആണായാകും പെണ്ണായാലും ഇതൊന്നും ഉപയോഗിക്കാതിരുന്നാല്‍ ...... ഹൊ...... നാട്ടില്‍ ആണ്‍പിള്ളേര്‍ അകാല മൃത്യു വരിക്കില്ല......

    മറുപടിഇല്ലാതാക്കൂ