Sunday, August 9, 2015

കയ്യേറ്റ ഭൂമി

ഭരണം തീരുന്നതിനു മുൻപ്  കേരളം  വിറ്റ് കാശാക്കാനാണ് ഉമ്മൻ ചാണ്ടിയുടെയും  കൂട്ടരുടെയും ഉദ്ദേശം. അതിന്റെ തെളിവാണ് ഇപ്പോൾ കൊണ്ട് വന്ന ഭോമി പതിച്ചു കൊടുക്കുന്ന ഭേദഗതി നിയമം. വനമേഖലയും സർക്കാർ ഭൂമിയും ഒക്കെ കൈവശക്കാർക്ക് പതിച്ചു കൊടുക്കാനുള്ള നീക്കം. ഓരോ കയ്യേറ്റക്കാരനും 4 ഏക്കർ പതിച്ചു കൊടുക്കും. ഇങ്ങിനെ പതിച്ചു കിട്ടുന്ന ഭൂമി അടുത്ത 25 വർഷത്തേയ്ക്ക് വിൽക്കാൻ പാടില്ല എന്ന ഉപാധിയും എടുത്തു കളഞ്ഞു. പതിച്ചു കിട്ടിയാൽ അടുത്ത നിമിഷം അത് വിറ്റു കാശാക്കാം.  ഇതായിരുന്നു സർക്കാർ കൊണ്ട് വന്ന ഭേദഗതി. 

മാണി കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും അനുഗ്രഹാശിസ്സുകളോടെ കേരളത്തിലെ സർക്കാർ ഭൂമിയും വനവും മലയോരവും ഒക്കെ കയ്യേറി കഴിഞ്ഞിരിക്കുന്നു. ഈ കയ്യേറ്റങ്ങൾക്ക് നിയമ സാധുധ നൽകുകയാണ് ഈ ഭേദഗതിയുടെ ഉദ്ദേശം.

മൂന്നാർ ഭാഗം മുഴുവൻ അനധികൃത കൈയേറ്റം നടത്തിയിരിക്കുകയാണ്.  വൻ കിട ഭൂ മാഫിയയും റിസോർട്ട് മാഫിയയും കൂടിയാണ് ഇവ നടത്തിയിരിക്കുന്നത്. ഏക്കർ കണക്കിനുള്ള ഈ കയ്യേറ്റങ്ങൾ മുഴുവൻ     4 ഏക്കർ വീതം  ബിനാമി പേരിൽ ആക്കി പതിച്ചെടുത്ത് അടുത്ത ദിവസം മാഫിയയുടെ പേരിൽ കച്ചവടം നടത്തി എന്ന് കാണിക്കും. അങ്ങിനെ കൈക്കലാക്കും. അതാണീ നിയമ ഭേദഗതികൊണ്ട്  ലക്ഷ്യമിട്ടിരിക്കുന്നത്. 

പൊതു സമൂഹമോ ജന പ്രതിനിധികളോ ഒന്നും അറിയാതെ രഹസ്യമായാണ് ഈ ഭേദഗതി കൊണ്ട് വന്നത് എന്നത് ഇവരുടെ ഗൂഡ ലക്ഷ്യം വെളിവാക്കുന്നു. മാധ്യമങ്ങൾ കണ്ടു പിടിച്ചത് കൊണ്ട് തൽക്കാലം കേരളം രക്ഷപ്പെട്ടു. ജനം അറിഞ്ഞ പിറ്റേ ദിവസം തന്നെ ഭേദഗതി പിൻവലിച്ചു. ഈ ഭേദഗതി ആര് കൊണ്ട് വന്നു എങ്ങിനെ വന്നു എന്നൊന്നും ആരും പറയുന്നില്ല. മുഖ്യ മന്ത്രി പറഞ്ഞു പുള്ളിക്ക് ഇതറിയില്ല എന്ന്. റെവന്യു മന്ത്രി അടൂർ പ്രകാശ് പറയുന്നു സദുദ്ദേശത്തോടെ കൊണ്ട് വന്നതാണ്. പക്ഷെ ജന വികാരം മാനിച്ചു പിൻവലിക്കുന്നു. എങ്ങിനെയുണ്ട് പെട്ടെന്ന് വന്ന ഈ "ജന വികാര മാനിക്കൽ". 

ഈ ഭേദഗതിക്ക് പിറകിൽ കോടികൾ മറിഞ്ഞു കാണും എന്നത് തീർച്ചയാണ്. അനേകം കോടികൾ വിലയുള്ള സർക്കാർ ഭൂമിയും വാസന ഭൂമിയുമാണ് ഒരു പൈസ പോലും ചിലവില്ലാതെ ഭൂ മാഫിയക്ക് കിട്ടുന്നത്. അതിനു പ്രത്യുപകാരമായി കുറെ കോടികൾ ഭേദഗതി ഉണ്ടാക്കിയവർക്കും കിട്ടാനുള്ള സാധ്യത ഉണ്ടല്ലോ.

ഏതായാലും ഇനിയും പൊതു സമൂഹം ജാഗ്രതയോടെ ഇരിക്കണം. കുറച്ചു മാസങ്ങളെ ഇനി ഭരണം ഉള്ളൂ. അതിനു മുൻപ് ബാകിയുള്ള കേരളവും കൂടി വിൽക്കാൻ ഇനിയും ശ്രമങ്ങൾ ഉണ്ടാകും.

9 comments:

 1. കേരളം ഇനി ഭരിയ്ക്കുന്നതും ഇവറ്റകൾ തന്നെയായിരിക്കും.

  ReplyDelete
 2. എന്തോന്ന് എടുത്തു വച്ച് ഭരിക്കും? അന്ന് അതിന് കേരളം എന്ന നാട് കാണുമോ സുഹൃത്തേ

  ReplyDelete
 3. ഭൂമി കൃഷിക്കോ മറ്റു വ്യവസായങ്ങള്‍ക്കോ ഉള്ളതല്ല
  വില്പ്പനയ്ക്കുള്ള ഒരു ചരക്കാണെന്നമനോഭാവമാണ്
  ഇതിന്‍റെ പ്രശ്നം. ഒരു കണ്‍സ്യുമര്‍ സൊസൈറ്റിയില്‍
  പ്രത്യേകിച്ചു ഇന്നത്തെ കേരളത്തില്‍ ഇതും ഇതിനപ്പുറവും നടക്കും.
  പൊതുജനം കഴുതൈ!!!!!

  ReplyDelete
  Replies
  1. ഏഷ്യാനെറ്റ് നടത്തിയ ഒരു സർവേ ഇന്നലെ കണ്ടിരുന്നു. അത് ആലോചിക്കുമ്പോൾ തല കറങ്ങുന്നു. ചാണ്ടിക്ക് ഇനിയും ചാൻസ് ഉണ്ടെന്ന്

   Delete
 4. ബോംബ് ഒരെണ്ണം കിട്ടുമൊ...... അടുത്ത തവണ അധികാരത്തിൽ വരികയാണെങ്കിൽ സ്വയം പൊട്ടിച്ച് മരിക്കാനാാാാ........

  ReplyDelete
  Replies
  1. ഇനി അങ്ങിനെ എന്തെങ്കിലും ആലോചിച്ചേ രക്ഷയുള്ളൂ വിനോദെ

   Delete
 5. പൊതു സമൂഹം ജാഗ്രതയോടെ ഇരിക്കണം.
  കുറച്ചു മാസങ്ങളെ ഇനി ഭരണം ഉള്ളൂ. അതിനു മുൻപ്
  ബാക്കിയുള്ള കേരളവും കൂടി വിൽക്കാൻ ഇനിയും ശ്രമങ്ങൾ ഉണ്ടാകും...!

  ReplyDelete
  Replies
  1. എല്ലാം മാധ്യമ സൃഷ്ടി എന്ന് പറയുന്ന ഇവരെ തുറന്നു കാട്ടാൻ മാധ്യമങ്ങൾ തന്നെ വേണം.,

   Delete
 6. പ്രതിപക്ഷവും..............?
  പൊതുസമൂഹം ജാഗരൂകരായിരിക്കണം!
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete