2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

സി.ബി.ഐ.





ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണം ഏറ്റെടുക്കാം എന്ന് പറഞ്ഞു സി.ബി.ഐ. സ്വമേധയാ മുന്നോട്ടു വന്നിരിക്കുന്നു!

പ്രമാദമായ പല കേസുകളും ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാത്ത സി.ബി.ഐ. ആണ് അങ്ങോട്ട് കേറി ഈ കേസ് ഞങ്ങൾ അന്വേഷിക്കാം എന്ന് പറഞ്ഞിരിക്കുന്നത്. ധാരാളം കേസുകൾ അന്വേഷിക്കാനുണ്ട്, അതിനു വേണ്ട ഉദ്യഗസ്ഥർ ഇല്ല എന്ന ന്യായം പറഞ്ഞാണ് അവർ കേസുകൾ ഏറ്റെടുക്കാത്തത്. ഒരു പരിധി വരെ അത് ശരിയുമാണ്. കാരണം അഴിമതി കേസുകൾ ധാരാളമായി വരുകയാണ് . 2ജി, കൽക്കരി ഖനി തുടങ്ങിയ  ലക്ഷം കോടികളുടെ അഴിമതി ക്കേസുകൾ ആണ് ഇന്നുള്ളത്.പിന്നെ തെളിയാത്ത മറ്റു പല കേസുകളും. അത് കൊണ്ട് സി.ബി.എ. കേസുകളുടെ ബാഹുല്യം കൊണ്ട് വിഷമിക്കുകയാണ്.

അങ്ങിനെയുള്ള സ്.ബി.ഐ. ആണ് ഇന്നലെ ഹൈ ക്കോടതിയിൽ കേറി പറഞ്ഞത് കേസ് ഞങ്ങൾ അന്വേഷിച്ചോളാമേ  എന്ന്. കേസ് ഏറ്റെടുക്കാൻ പറ്റുമോ, അല്ലെങ്കിൽ കേസ് അത്ര പ്രമാദം ആണ് അത് കൊണ്ട് ഏറ്റെടുക്കണം എന്നൊന്നും കോടതി ചോദിച്ചില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ഹർജി കോടതിയിൽ വന്നു. സി.ബി.ഐ.അതിൽ ഒരു കക്ഷി ആണ്. കേസ് വന്നപ്പോഴേ സി.ബി.ഐ. വക്കീൽ ഒരു അഫിഡവിറ്റ് കൊടുത്തു. ഞങ്ങൾ കേസ് അന്വേഷിച്ചു കൊള്ളാം എന്ന്.

ഇനി കേസ് എന്താണെന്ന് നോക്കാം. 1,76,000 കോടിയുടെ 2-ജി സ്പെക്ട്രം അഴിമതിയോ 1,86,000 കോടിയുടെ കൽക്കരി ഖനി അഴിമതിയോ അല്ല. ഒരു ർ സർവീസ് കേസ്. ജേക്കബ് തോമസ് IPS ലീവ് എടുത്തു ഒരു  സ്വകാര്യ കോളേജിൽ പഠിപ്പിക്കാൻ പോയി ശമ്പളം വാങ്ങി. അതാണ് കേസ്. അതിനാണു സി.ബി.ഐ. അന്വേഷിക്കാമെന്നു പറയുന്നത്. ഇതൊരു രേഖയാണ്. ലീവ് എടുത്തു, പഠിപ്പിക്കാൻ പോയി., അവിടെ നിന്നും ശമ്പളം വാങ്ങി, അത് തിരിച്ചു കൊടുത്തു.  ആ രേഖകൾ എല്ലാം ഉണ്ട്. ഒരു സാദാ ക്ളർക്ക്   നോക്കിയാൽ പോലും മനസിലാകുന്ന കാര്യം. അതിനെന്തിനാ സി.ബി.ഐ.?അത് തെറ്റാണെങ്കിൽ അതിനു വകുപ്പ് തല നടപടികൾ ഉണ്ടാവണം. അത്ര തന്നെ.

അഴിമതിക്കാർക്കൊക്കെ ഇപ്പോൾ പേടിയായിത്തുടങ്ങി. പഴയ മന്ത്രി ബാബു,മാണി, എന്നിവർ കുടുങ്ങിയിരിക്കുകയാണ്. സോളാർ കേസ് വന്നാൽ  ഉമ്മൻ ചാണ്ടിയും കുടുങ്ങും. പിന്നെ ചാണ്ടിയുടെ ഭരണത്തിൽ കാശുണ്ടാക്കിയ പല IAS ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്നു. ഇതൊക്കെ സത്യാ സന്ധനായ ജേക്കബ് തോമസിന്റെ കീഴിലുള്ള വിജിലൻസ് ആണ് നടത്തുന്നത്. അതൊക്കെ തെളിയുകയും ചെയ്യും.അതാണ് ഇവർക്കൊക്കെ പേടി.അങ്ങേരെ പുകച്ചു പുറത്തു ചാടിച്ചു ഏതെങ്കിലും ലല്ലു-പഞ്ചു (നട്ടെല്ലില്ലാത്ത)  വിനെ കൊണ്ട് അന്വേഷിപ്പിക്കാനാണ് ഇവരെല്ലാം ചേർന്ന് ശ്രമിക്കുന്നത്. അതിൽ സി.ബി.ഐ.യും വീണു എന്ന് പറയാം.

ഏതായാലും കോടതി ആണ് അവസാന തീരുമാനം എടുക്കേണ്ടത്. ഒരു സർവീസ് കാര്യം തീരുമാനിക്കാൻ സി.ബി.ഐ. വേണം എന്ന് കോടതി പറയില്ല എന്ന് വിശ്വസിക്കാം.

5 അഭിപ്രായങ്ങൾ:

  1. സിബിഐ അന്വേഷിക്കാമെന്ന് സ്വമേധയാ വന്നപ്പോഴേ സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലായി, ജേക്കബ് തോമസ് നേരായ വഴിയിലൂടെയാണെന്നും അദ്ദേഹത്തെ ഒതുക്കാൻ പ്രബല പക്ഷം സിബിഐയെ കൂട്ടുപിടിച്ചിരിക്കയാണെന്നും. അദ്ദേഹം വാങ്ങിയ ഒരു വശത്തെ ശമ്പളം തെറ്റു മനസ്സിലാക്കി തിരിച്ചടച്ച് ഒത്തുതീർപ്പാക്കിയതാണ്.അതോടെ അതവിടെ അവസാനിക്കുകയും ചെയ്തതാണ്. പിന്നെന്തിനാ വീണ്ടും CBI - ...?

    മറുപടിഇല്ലാതാക്കൂ
  2. അഴിമതിരഹിത ഭരണം ആഗ്രഹിച്ച കേരളജനതയ്ക്ക്‌ മുന്നിൽ ഇനി വേറേ ഒരു ഓപ്ഷനുമില്ലല്ലോ.ഒരു തൂക്കുസഭ വന്നാലറിയാം എന്തെങ്കിലും മാറ്റമുണ്ടാകുമോന്ന്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നാലെന്താ? ആരെങ്കിലും കേറി അഡ്ജസ്റ് ചെയ്തു കൊടുക്കും

      ഇല്ലാതാക്കൂ
  3. ഏതായാലും കോടതി ആണ്
    അവസാന തീരുമാനം എടുക്കേണ്ടത്.
    ഒരു സർവീസ് കാര്യം തീരുമാനിക്കാൻ
    സി.ബി.ഐ. വേണം എന്ന് കോടതി
    പറയില്ല എന്ന് വിശ്വസിക്കാം...

    മറുപടിഇല്ലാതാക്കൂ