Tuesday, October 4, 2016

IS ഭീകരത

ഇതാ IS ഭീകരരെ കേരളത്തിൽ നിന്നും പിടിച്ചിരിക്കുന്നു. 

കേരളം ഭരിച്ച ഇടതും വലതും സർക്കാരുകളുടെയും അതിലെ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാപിത താൽപ്പര്യങ്ങൾ കൊണ്ട് മാത്രമാണ് കേരളത്തിൽ ഭീകരവാദവും തീവ്രവാദവും വളർന്നത്. ഇവിടെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല തീവ്ര വാദം എന്ന് എല്ലാവർക്കുമറിയാം. ഓരോ കാലഘട്ടത്തിൽ ഉണ്ടാകുന്ന തീവ്രവാദത്തെ അക്കാലത്തെ സർക്കാരുകൾ മറച്ചു വച്ച് എന്ന് തന്നെ പറയാം. അധ്യാപകന്റെ കൈ വെട്ടു കേസിൽ തീവ്ര വാദ സംഘടനകളുടെ ഇടപെടൽ ഉണ്ടായിരുന്നതായി ഏവർക്കും അറിയാവുന്നതാണ്. പക്ഷെ ശരിയായ ഒരു അന്വേഷണം  നടത്താതെ അതിനെ ഒഴിവാക്കുകയാണ് ചെയ്തത്. അന്വേഷണ ഏജൻസികൾ ഭരണ കൂടത്തിന്റെ ഭാഗമാകുമ്പോൾ സത്യത്തിനും നീതിയ്ക്കും നിൽക്കാതെ, നിസ്പക്ഷമായ അന്വേഷണം നടത്താതെ ഭരിക്കുന്നവരുടെ നിക്ഷിപ്ത താൽപ്പര്യത്തിന് ചൊൽപ്പടിക്ക് നിൽക്കുന്നത് കാണാം.അതിന്റെ പരിണിത ഫലമാണിന്ന് കണ്ണൂരിലെ കനക മലയിൽ നാം കണ്ടത്.

കൈവെട്ടു കേസ് മാത്രമല്ല മറ്റു പല കേസിലും തീവ്രവാദികളുടെ കരങ്ങൾ കണ്ടതാണ്.അവിടെയൊക്കെ മറ്റു പരിഗണന വച്ച് മുന്നോട്ടു പോകാതിരുന്നു. അതിനു  നമ്മൾ പിന്തുണയും നൽകി. 

ഈ രാഷ്ട്രീയക്കാർക്ക് കൂട്ടായി അവരുടെ പിന്നിൽ നാം അണി  നിരക്കുന്നു. പ്രത്യയ ശാസ്ത്രങ്ങളോ ആദർശങ്ങളോ ഒന്നുമില്ല. അന്ധമായ ആരാധന. ഇവിടെ തീവ്രവാദികൾ ഇല്ല എന്ന് തല്പര രാഷ്ട്രീയ പാർട്ടികൾ പറയുമ്പോൾ അത് സത്യം അല്ല എന്ന് അറിയുമെങ്കിൽ കൂടി നമ്മൾ അതിനെ പിന്താങ്ങുന്നു. അതാണ് നമ്മൾ മാറ്റേണ്ടത്.

ഇപ്പോൾ കണ്ണൂരിൽ നിന്നും പിടിച്ചവർ ഭീകരർ തീവ്രവാദികൾ അല്ല എന്നുള്ള വാദഗതികളുമായി പല സ്ഥാപിത താൽപ്പര്യക്കാരും വന്നു കഴിഞ്ഞു. അതിനെ അനുകൂലിക്കാനും ഒരു കൂട്ടം ജനം ഉണ്ടായി.എന്തിന്? നമ്മൾ വിശ്വസിക്കുന്ന പാർട്ടിയാണ് പറഞ്ഞത്. അത് കൊണ്ട് അത് ഏറ്റു  പറയണം. അത്ര തന്നെ. നേതാക്കൾ അധികാരത്തിൽ ഇരിക്കാനും പണമുണ്ടാക്കാനും സുഖഭോഗങ്ങൾ അനുഭവിക്കാനും ആണ് ഇതിനൊക്കെ കൂട്ടു നിൽക്കുന്നത്. പട്ടിണിപ്പാവങ്ങളായ സാധാരണക്കാരോ?

സ്വർഗ്ഗ രാജ്യം നൽകാം എന്ന മോഹന വാഗ്ദാനം നൽകിയാണ് ചാവേറുകളെ ഇതിലേയ്ക്ക് ആകർഷിക്കുന്നത്. തീവ്രവാദം വന്ന ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു സമാധാനം വന്നിട്ടുണ്ടോ? ഇല്ല. എല്ലായിടവും കൊല്ലും കൊലയും അരക്ഷിതാവസ്ഥയും ആണ് ഉള്ളത്. അതിനൊരു മാറ്റം വരികയുമില്ല. എന്നും രക്ത ചൊരിച്ചിൽ തന്നെ ആയിരിക്കും അവിടങ്ങളിൽ ഒക്കെ.

ഇവിടെ ഇതിന്റെയൊക്കെ തിക്ത ഫലം അനുഭവിക്കുന്നത് സാധാരണ ജനം തന്നെയാണ്.  നേതാക്കളല്ല  സാധാരണ ജനങ്ങൾ ആണ് ഇവരുടെ തോക്കിനു ഇരയാകുന്നത്. അത് കൊണ്ട് രാഷ്ട്രീയ-വർഗീയ വാദികളുടെ വലയിൽ വീഴാതെ നമുക്ക് തീവ്രവാദത്തിനു എതിരെ പൊരുതാം. സമാധാനമായി ജീവിക്കാം.

8 comments:

 1. മാർക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ നുഴഞ്ഞുകയറിയാൽ മതേതരമെന്ന് പേരുമാകും,വർഗ്ഗീയതയെ എതിർക്കാനെന്ന പേരിൽ രാജ്യദ്രോഹം നടത്തുകയും ചെയ്യാം എന്ന നിലയായിക്കഴിഞ്ഞു.വിചാരണയ്ക്ക്‌ പോലും വിടാതെ ഈ ജന്തുക്കളെ കൊന്നുകളയണം.ഇവരുടെ വീട്ടുകാർക്ക്‌ ഊരുവിലക്ക്‌ കൽപ്പിക്കണം.മതവർഗ്ഗീയതയെന്ന ഈ കുത്തിക്കഴപ്പ്‌ അതോടെ അവസാനിക്കണം.രാജ്യം നൽകുന്ന അവാകാശാധികാരങ്ങളെല്ലാം അനുഭവിച്ചിട്ട്‌ ഇവറ്റകൾക്ക്‌ എങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നുന്നു.????

  ReplyDelete
  Replies
  1. അതെ സുധീ. സ്വന്തം കാര്യത്തിന് വേണ്ടി രാജ്യത്തെ ഒറ്റു കൊടുക്കുന്നവർ

   Delete
 2. സ്വർഗ്ഗരാജ്യത്തിൽ ജീവിക്കാൻ എന്തും ചെയ്യാൻ മനുഷ്യർ തെയ്യാറാകും. ഭൂമിയിൽ നിഷിദ്ധമായതൊക്കെ സ്വർഗ്ഗത്തിൽ ലൈസൻസോടെ അനുഭവിക്കാൻ കഴിയും. ആവശ്യത്തിലധികം വെള്ളമടിച്ച് കിറുങ്ങി നടക്കാം. വെളളമൊഴിച്ച് തന്ന് നമ്മളെ മത്തുപിടിപ്പിക്കാൻ സുന്ദരികളായ സ്ത്രീകൾ. പിന്നെ ഏതു നേരവും പാട്ടും നൃത്തവും എന്നൊക്കെയാണ് സ്വർഗ്ഗത്തെക്കുറിച്ച് ചില വർണ്ണനകളിൽ കാണുന്നത്. അപ്പോൾപ്പിന്നെ മത്തുപിടിക്കാത്തവർ ആരാണുണ്ടാകുക. ഇങ്ങനെയെല്ലാം പറഞ്ഞ് പഠിപ്പിച്ച് ദൈവത്തിന്റെ പേരിൽ ശപഥം ചെയ്യിച്ച്, ഏതു മാർഗ്ഗത്തിലൂടെയും സഹോദരങ്ങളെ വെട്ടിക്കൊന്നിട്ടായാലും സ്വർഗ്ഗം പൂകണം.പിന്നെ മദിച്ചു രസിച്ചുല്ലസിച്ച് നടക്കണം.

  ReplyDelete
  Replies
  1. സ്വർഗ്ഗത്തിലെ രസം മാത്രമല്ല വി.കെ. ഇതിൽ ചേരുമ്പോഴും മോഹന വാഗ്ദാനങ്ങൾ ആണ്. ഒരിക്കൽ പെട്ടു കഴിഞ്ഞാൽ രക്ഷയില്ല. കൊല്ലുക അത്ര തന്നെ.

   Delete
 3. നല്ല സാക്ഷരതയും ജീവിതനിലവാരവും സ്നേഹിക്കാൻ ബന്ധുക്കളും ഒക്കെ ഉണ്ടായിട്ടും തീവ്രവാദത്തിന്റെ പിന്നാലെ പോകാൻ ഇവന്മാർക്കൊക്കെ എന്തിന്റെ കേടാണോ ആവോ?!

  ReplyDelete
  Replies
  1. ബന്ധുക്കളുടെ സ്നേഹത്തിനപ്പുറമായി മതം പിടി മുറുക്കുന്നതു കൊണ്ട്. തുടക്കം മുതൽ അതിൽ ആമഗ്നരായതു കൊണ്ട്, കൊച്ചു ഗോവിന്ദാ

   Delete
 4. എവിടേയും ഇതിന്റെയൊക്കെ
  തിക്ത ഫലം അനുഭവിക്കുന്നത് സാധാരണ
  ജനം തന്നെയാണ്. നേതാക്കളല്ല സാധാരണ
  ജനങ്ങൾ ആണ് ഇവരുടെ തോക്കിനു ഇരയാകുന്നത്.
  അത് കൊണ്ട് രാഷ്ട്രീയ-വർഗീയ വാദികളുടെ വലയിൽ
  വീഴാതെ നമുക്ക് തീവ്രവാദത്തിനു എതിരെ പൊരുതാം. സമാധാനമായി ജീവിക്കാം....

  ReplyDelete
  Replies
  1. ചത്ത് വീഴുന്നത് പാവങ്ങൾ ആണെന്ന് ഇതിൽ പോകുന്നവനും മറക്കുന്നു മുരളീ

   Delete