2017, ജൂലൈ 31, തിങ്കളാഴ്‌ച

പി.ടി. ഉഷ

ഇനി മുതൽ  പത്ര മാധ്യമങ്ങളെയോ കാണില്ല എന്ന് പറഞ്ഞിരിക്കുന്ന പി.ടി. ഉഷ ഒരു 8 വർഷംപിറകോട്ടൊന്നു നോക്കുമോ? 2009 ൽ ഭോപ്പാലിൽ നടന്ന ദേശീയ അത്‍ലറ്റിക്ക് മീറ്റിൽ  സ്വീകരിക്കാൻ ആരുമില്ലാതെ  ഉഷയും മത്സരാർത്ഥികളും 5 മണിക്കൂർ  കറങ്ങി നടന്നതും അവിടത്തെ  മന്ത്രി  മാപ്പു പറഞ്ഞതും  ഒക്കെ  മാധ്യമങ്ങൾ ഈ പ്രശ്നം പുറത്തു കൊണ്ട് വന്നത് കൊണ്ടല്ലേ? അന്ന് ഇന്റർവ്യൂ കൊടുക്കാനും ഒക്കെ ഉഷയ്ക്ക് ഉത്സാഹം ആയിരുന്നല്ലോ.

ഉഷ അത്യധ്വാനം ചെയ്തതു  കൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തിയത്. തന്റെ കഴിവും മത്സര ബുദ്ധിയും ഒന്നു  കൊണ്ട് മാത്രമാണ് ഉഷ പയ്യോളിയിൽ നിന്നും ലോസ് ആഞ്ചലസ്‌ ഒളിംപിക് ട്രാക്കിൽ എത്തിയതെന്നും ഒക്കെ എല്ലാവർക്കും അറിയാം. പ്രതികൂല സാഹചര്യങ്ങളോട്  പൊരുതി ആണെന്നും. പക്ഷേ ഇതിനൊക്കെ ഒരു അവസരം കിട്ടണം. പിന്തുണയും. അത് ഉഷയ്ക്ക്  കിട്ടി. കേരളത്തിൽ നിന്നും ഭാരതത്തിൽ നിന്നും. കേരളത്തിലെ ഓരോ ആളും ഉഷയ്ക്ക് വേണ്ടി നില കൊണ്ടു. മാധ്യമങ്ങൾ ഒന്നാകെ ഉഷയ്ക്ക് വേണ്ടി എഴുതി,പറഞ്ഞു. കഴിവ് കൊണ്ട് മാത്രം എങ്ങും എത്തില്ല എന്ന് ഉഷയ്ക്ക് സ്വന്തം അനുഭവത്തിൽ നിന്നും നന്നായി   അറിയാമല്ലോ. കഴിവ് തെളിയിക്കാൻ ഉള്ള അവസരങ്ങൾ കിട്ടണം. അങ്ങിനെ കിട്ടിയത് കൊണ്ട് മാത്രമാണ് ഉഷ ഈ നിലയിൽ എത്തിയത്. അതിനു നാടിന്റെയും നാട്ടാരുടേയും പിന്തുണ കിട്ടി.

ഇവിടെ ചിത്രയ്ക്ക് കിട്ടാതെ പോയത് അവസരം ആണ്. ലോക അത്‍ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ  അവസരം ആണ് നിഷേധിക്കപ്പെട്ടത്. അതും ഉഷ ഉണ്ടായിരുന്ന ഒരു കമ്മിറ്റിയിൽ നിന്നും. അതാണ് മാധ്യമങ്ങൾ പറഞ്ഞത്. ഉഷയുടെ കൂടെ എന്നും ഉണ്ടായിരുന്ന  അതേ മാധ്യമങ്ങൾ.  ജനങ്ങളും ഒപ്പം കൂടി. മറ്റൊരു ഉഷയെ ആണ് കേരളം ചിത്രയിൽ കണ്ടത്. അതിനുള്ള അവസരം ആണ് നിഷേധിക്കപ്പെട്ടത്. പഴയ ഒരു വീഡിയോ നോക്കൂ.അന്നത്തേതിലും നിസ്സഹായയായും  വേദനയോടെയും  കരയുകയല്ലേ  ഇന്ന് ചിത്ര? 






2 അഭിപ്രായങ്ങൾ:

  1. ഇവിടെ ചിത്രയ്ക്ക് കിട്ടാതെ പോയത്
    അവസരം ആണ്. ലോക അത്‍ലറ്റിക്ക്സ്
    ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവസരം
    ആണ് നിഷേധിക്കപ്പെട്ടത്. അതും ഉഷ ഉണ്ടായിരുന്ന
    ഒരു കമ്മിറ്റിയിൽ നിന്നും. അതാണ് മാധ്യമങ്ങൾ പറഞ്ഞത്. ഉഷയുടെ കൂടെ എന്നും ഉണ്ടായിരുന്ന അതേ മാധ്യമങ്ങൾ. ജനങ്ങളും ഒപ്പം കൂടി. മറ്റൊരു ഉഷയെ ആണ് കേരളം ചിത്രയിൽ കണ്ടത്. അതിനുള്ള അവസരം ആണ് നിഷേധിക്കപ്പെട്ടത്.

    മറുപടിഇല്ലാതാക്കൂ