2017, ജൂലൈ 22, ശനിയാഴ്‌ച

സ്പീക്കറുടെ കസേര

ഒരു കഥയുണ്ട്. പ്രതാപിയായ കാരണവരുടെ  വീട്ടിൽ ചെന്ന ഒരു ഭിക്ഷക്കാരനോട് ' ഒന്നുമില്ല '  പറഞ്ഞു കാര്യസ്ഥൻ പറഞ്ഞയച്ചു. '' ഒന്നും ഇല്ല  എന്ന് പറയാൻ നീ ആരാ" എന്ന് കാര്യസ്ഥനോട് ക്ഷോഭിച്ചു. എന്നിട്ട്   ആ ഭിക്ഷക്കാരനെ തിരിച്ചു വിളിച്ചു എന്നിട്ടു പറഞ്ഞു  " ഒന്നും  ഇല്ല". പറയേണ്ടത് കാര്യസ്ഥനല്ല കാരണവർ ആണ്. ഞാനെന്ന ഭാവം, അധികാര ഭാവം തലയ്ക്കു പിടിച്ചതു കാണിക്കുന്നൂ ഈ കഥ.

ഇന്നലെ സ്പീക്കർ പോലീസിനെ വിരട്ടി. എന്റെ അനുവാദം  ഇല്ലാതെ രണ്ടു എം.എൽ.എ. മാരുടെ ,മൊഴി  എന്തിനു എടുത്തു? മൂന്നാമത്തെ എം.എൽ.എ. യുടെ മൊഴി എടുക്കണ്ട എന്ന് ഉത്തരവും ഇട്ടു. എടുത്തതിന്. അത് കഴിഞ്ഞു പോലീസ് ചെന്ന് സ്പീക്കറുടെ അനുമതി ചോദിച്ചു. " ശരി എടുത്തോളൂ" എന്ന് സ്പീക്കർ ഉത്തരവും ഇട്ടു.  " ഒന്നും  ഇല്ല" എന്ന് കാര്യസ്ഥൻ പറഞ്ഞത് പോരാഞ്ഞു സ്വയം പറഞ്ഞ കാരണവർ.

കാരണവരുടെ സ്വഭാവം ഇപ്പോൾ ജന പ്രതിനിധികൾക്ക് കിട്ടിയിരിക്കു കയാണ്‌. എം.എൽ.എ. ഹോസ്റ്റലിൽ  ഗുണ്ടാ ആക്രമണം ഒന്നുമല്ല നടന്നത്. പോലീസ് അതിക്രമവും അല്ല. നേരത്തെ നോട്ടീസ് കൊടുത്തു സമയം ചോദിച്ചു പാവം പോലീസ് വിനീത വിധേയരായി എം.എൽ.എ.മാരുടെ മൊഴി എടുത്തു. അത്ര തന്നെ.  ഒരു സ്ത്രീ  പീഡന,ഗൂഡാലോചന  ക്കേസാണിത്. എത്രയും പെട്ടെന്ന് സംശയമുള്ളവരുടെ മൊഴി എടുത്തു, തെളിവ് ശേഖരിച്ചു കുറ്റവാളികളെ അറസ്റ്റ് ചെയ്തു ശിക്ഷിക്കാൻ ഉള്ള സൗകര്യം ചെയ്തു കൊടുക്കുകയല്ലേ ഉത്തരവാതിത്വപ്പെട്ട ജന പ്രതിനിധി ചെയ്യേണ്ടത്? അതോ നടപടി ക്രമങ്ങളുടെ നൂലാമാലകളിൽ പെടുത്തുകയോ? 

സ്പീക്കറുടെ അന്തസ്സൊക്കെ നമ്മൾ കണ്ടതാണ്. കഴിഞ്ഞ നിയമസഭയിൽ അന്നത്തെ സ്പീക്കറുടെ കസേര എടുത്തു മറിച്ചതിൽ ഒരാളാണ് ഇന്നത്തെ സ്പീക്കർ.




3 അഭിപ്രായങ്ങൾ:

  1. ഹാ ഹാ ഹാാ...മൊഴി എടുക്കണ്ടാന്ന് ഉത്തരവിട്ടില്ലല്ലോ!!!!

    മറുപടിഇല്ലാതാക്കൂ
  2. അതേതായാലും ഭാഗ്യമായി

    മറുപടിഇല്ലാതാക്കൂ
  3. " ഒന്നും ഇല്ല" എന്ന് കാര്യസ്ഥൻ
    പറഞ്ഞത് പോരാഞ്ഞു സ്വയം പറഞ്ഞ കാരണവർ....


    ഈ സ്പീക്കറുടെ അന്തസ്സൊക്കെ നമ്മൾ
    കണ്ടതാണ്. കഴിഞ്ഞ നിയമസഭയിൽ അന്നത്തെ
    സ്പീക്കറുടെ കസേര എടുത്തു മറിച്ചതിൽ ഒരാളാണ് ഇന്നത്തെ സ്പീക്കർ.

    മറുപടിഇല്ലാതാക്കൂ