2013, ജനുവരി 12, ശനിയാഴ്‌ച

നായ്ക്കുരണിപ്പൊടി ATTACK

അധ്യാപകര്‍ വിദ്യാര്‍ഥി കളുടെ മേല്‍ നായ്ക്കുരണി പ്പൊടി വിതറി. വിദ്യാര്‍ഥികളെ പള്ളിക്കൂടത്തില്‍ വരുന്നത് തടയാന്‍. അവര്‍ പഠിക്കുന്നത് തടയാന്‍..... അത് വഴി അധ്യാപക സമരം വിജയിപ്പിക്കാന്‍. ഒരധ്യാപകനെ പിഞ്ചു വിദ്യാര്‍ ഥികളുടെ മുന്നിലിട്ട് വെട്ടി പല കഷണങ്ങളാക്കി കൊലപ്പെടുത്തിയ പാരമ്പര്യം ഉള്ള അതെ കേരളത്തില്‍ ആണ് വിദ്യാര്‍ഥി കളുടെ മേലുള്ള ഈ ആക്രമണം.

ദേഹമാസകലം ചൊരിഞ്ഞു തിണര്‍ത്തു വേദനയുമായി ഈ പിഞ്ചു കുഞ്ഞുങ്ങള്‍ എത്ര സഹിച്ചു കാണും? അവര്‍ ചെയ്ത തെറ്റ് എന്താണ്? എന്നത്തേയും പോലെ പള്ളിക്കൂടത്തില്‍  പോയി . പഠിക്കാന്‍. . തങ്ങളുടെ ഗുരുനാഥന്‍ മാരുടെ സമരത്തെ പിന്തുണച്ചില്ല എന്നാ തെറ്റാണ് അവര്‍ ചെയ്തത്. 

പിഞ്ചു കുഞ്ഞുങ്ങളെ പ്പോലും ആക്രമിക്കുന്ന വിധം നമ്മുടെ സമൂഹം അധപ്പതിച്ചു.  ഈ നിഷ്ടൂര കൃത്യത്തിനു എതിരെ പ്രതികരിക്കാന്‍, അതിനെ അപലപ്പിക്കാന്‍  പ്രബുദ്ധ കേരളത്തിലെ പൌരന്‍ മുന്നോട്ടു വന്നില്ല എന്നത് നമ്മുടെ മാനസിക ജീര്‍ണത വിളിച്ചോതുന്നു.

1 അഭിപ്രായം:

  1. സംഘടന തന്നെ ലക്ഷ്യമില്ലാതെ അലയുകയാണ് അപ്പോള്‍ പിന്നെ അണികളുടെ കാര്യം പറയണോ?

    മറുപടിഇല്ലാതാക്കൂ