2014, നവംബർ 22, ശനിയാഴ്‌ച

കോപ്പിയടി

"വില്ലാളി വീരാ, വീര മണികണ്ഠ" എന്ന ശരണ മന്ത്രം വൃച്ഛിക മാസം  ഒന്ന് മുതൽ എങ്ങും മുഴങ്ങി കേൾക്കുന്നു. കേരള സർവകലാശാലയിൽ കേൾക്കുന്ന മന്ത്രം ആകട്ടെ അൽപ്പം വ്യത്യസ്തം. "കോപ്പിയടി   വീരാ, വീര മണികണ്ഠ" എന്നതാണ്.

 കോപ്പിയടിയിൽ വിദ്യാർഥികൾ അല്ല അധ്യാപകരാണ് ഇപ്പോൾ മുന്നിൽ. അതും വൈസ് ചാൻസലർ ലെവലിൽ ഉള്ളവർ. കേരള സർവകലാശാല പ്രൊ-വൈസ് ചാൻസലർ ആയ വീര മണികണ്ഠൻ ആണ് ഏറ്റവും പുതിയതായി കോപ്പിയടിയിൽ പിടിയിൽ ആയ വീരൻ. വെറും വീര മണികണ്ഠൻ അല്ല. ഡോക്ടർ വീര മണികണ്ഠൻ.  ഈ ഡോക്ടരേറ്റ് കിട്ടാൻ ഉണ്ടാക്കിയ ഗവേഷണ  പ്രബന്ധം ഏതാണ്ട് 70 ശതമാനം കോപ്പി അടിച്ചതാണ് എന്ന് കണ്ടു പിടിച്ചിരിയ്ക്കുന്നു.  ഇപ്പോൾ കോപ്പി അടി  വളരെ എളുപ്പമാണ്. നെറ്റിൽ കയറുക, കട്ട് മോഷ്ടിയ്ക്കുക. അതായത് 'കട്ട് ആൻഡ്‌ പേസ്റ്റ്' എന്ന് തനി മലയാളം.കോപ്പി അടി കണ്ടു പിടിയ്ക്കാനും ഇപ്പോൾ അത് പോലെ എളുപ്പമാണ്. ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കിയാൽ എവിടെ നിന്നെല്ലാം കോപ്പി അടിച്ചു എത്രയൊക്കെ അടിച്ചു മാറ്റി എന്നെല്ലാം കൃത്യമായി അറിയാൻ കഴിയു. അങ്ങിനെ ആണ് "ഡോക്ടർ" പിടിയിൽ ആയത്. 

പണ്ട്  ജെ.വി.വിളനിലം  എന്നൊരു വൈസ് ചാൻസലർ കേരള സർവകലാശാലയിൽ ഉണ്ടായിരുന്നു. അങ്ങേരാണ്‌ വ്യാജ  ഡോക്ടരേറ്റ്ന് പിടിയിൽ ആകുന്ന ആദ്യ വി.സി. സക്സസ് കോളേജിൽ നിന്നും അംഗീകാരം ഇല്ലാത്ത ഒരു    ഡോക്ടരേറ്റു മായി ആണ് വന്നത്.ഇങ്ങേരുടെ രണ്ടാമത്തെ ഡോക്ടരേറ്റ്, ആംസ്റ്റർഡാം സർവകലാശാലയിൽ നിന്നുമുള്ളതും , ഡി.ലിറ്റും സംശയകരം ആയിരുന്നു. വിള നിലത്തിനു എതിരെ എസ്.എഫ്.ഐ. മാസങ്ങളോളം നീണ്ടു നിന്ന സമരം നടത്തി. ഒന്നും സംഭവിച്ചില്ല.( അന്ന് ശ്രീ സതാസിവത്തെ പ്പോലെ ഒരു ചാൻസലർ ഇല്ലായിരുന്നു.) വിളനിലം  സത്യം പറഞ്ഞു. കൊടുത്ത ലക്ഷങ്ങൾ തിരിച്ചു തന്നാൽ ഞാൻ പോകാം. കേരള കോണ്‍ഗ്രസ്സിന്റെ നോമിനി ആയിരുന്നു പുള്ളി. കാലാവധി തികച്ചു തന്നെ ആണ് അങ്ങേര് പോയത്. അതാണ്‌ കേരളം.

മാണി കോണ്‍ഗ്രസ്സിന്റെ നോമിനി ആയ  എം.ജി. സർവകലാശാല വി.സി. ഡോക്ടർ എ.വി. ജോർജിനെ കള്ള സർറ്റിഫിക്കറ്റ് നൽകി ജോലി നേടിയതിന്  ഗവർണർ പിരിച്ചു വിട്ടത്  ഇക്കഴിഞ്ഞ മെയ് 12 ന്. കോഴിക്കോട് വി.സി.( അത് ലീഗ് നോമിനി) കള്ളത്ത രത്തിൽ ശമ്പളം വാങ്ങിയത് ഇപ്പോൾ തിരിച്ചു പിടിയ്ക്കുകയാണ്. കേരളത്തിലുള്ള  മറ്റു വി.സി. മാരുടെയും  കള്ളത്തരങ്ങൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിയ്ക്കുന്നു. 

പുതിയ ചാൻസലർ എല്ലാ വി.സി., പ്രൊ-വി.സി.മാരുടെയും മറ്റു വകുപ്പ് മേധാവികളുടെയും യോഗ്യതകളും ബിരുദവും എല്ലാം ഒന്ന് നോക്കിയാൽ കുറെ കള്ളന്മാർ പുറത്താകും.

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2014, നവംബർ 22 10:33 AM

    എങ്ങും അഴിമതി തന്നെ.!!
    കേരളത്തിലെ "അഴി"കള്‍ 'മതി'യാവില്ല ഇത്രയും പേരെ ശിക്ഷിക്കാന്‍.!!


    ഇവിടെ തിരുത്ത് ആവശ്യമെന്നു തോന്നുന്നു...
    . അതായത് 'കട്ട് ആൻഡ്‌ പേസ്റ്റ്' എന്ന് തനി മലയാളം...
    വെട്ടിയെടുക്കുക, ഒട്ടിക്കുക എന്നതല്ലേ മലയാളം... കമ്പ്യൂട്ടര്‍ ഭാഷയിൽ ഇല്ലെങ്കിലും കൂടി...

    മറുപടിഇല്ലാതാക്കൂ
  2. കുറച്ചൊക്കെ മാറ്റം വരും. രാഷ്ട്രീയക്കാരുടെ (അവരാണല്ലോ അധികാരത്തിൽ വരുന്നത്) ആർത്തിക്ക് (മണ്ണ്,പെണ്ണ്, പൊന്ന്, പണം തുടങ്ങി എല്ലാറ്റിനോടും) അറുതി വന്നാലേ ഇതിനൊരവസാനം ഉണ്ടാകൂ. നമ്മളാൽ കഴിവത് ചെയ്തു അതിനായി കാത്തിരിയ്ക്കാം ഋതു.
    വെട്ടിയെടുക്കുക, ഒട്ടിക്കുക എന്ന് ഇന്നേ വരെ ഈ ഭൂമി മലയാളത്തിൽ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? അഥവാ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ ആർക്കെങ്കിലും അത് മനസ്സിലാകുമോ? അങ്ങിനെ മറ്റവൻ തനി മലയാളം ആയി.

    മറുപടിഇല്ലാതാക്കൂ
  3. ഇന്റർനെറ്റിൽ അല്പം സ്മാർട്ടാണെങ്കിൽ ഒരു പി. എഛ്. ഡി. ഒപ്പിക്കാൻ വലിയ ബുദ്ധിമുട്ടില്ലെന്ന് ആളുകൾ 
    പറയാൻ തുടങ്ങിയിരിക്കുന്നു. ഈശ്വരാ, ഭാഗ്യം. എനിയ്ക്ക് ഇമ്മാതിരി കുന്ത്രാണ്ടങ്ങളൊന്നുമില്ല. എന്തൊരാശ്വാസം!

    മറുപടിഇല്ലാതാക്കൂ
  4. അഴിമതി എപ്പോഴും മുകളിൽ നിന്ന് താഴെ തട്ടിൽ ലേക്കാണ് സഞ്ചരിക്കുന്നത് നമ്മുടെ വ്യവസ്ഥിതിയിൽ, അഴിമതി വികേന്ദ്രീകരണം അധികാര വികേന്ദ്രീകരണം എങ്ങിനെ നടപ്പാവാനാണ്, എന്റെ ബിരുദ സർട്ടിഫിക്കറ്റിൽ ജെ ബി വിളനിലത്തിന്റെ ഒപ്പ് ചിരിക്കുന്നു
    എസ് എഫ് ഐ അന്ന് നടത്തിയ സമരങ്ങളുടെ ഓര്മ മാത്രം ബാക്കി

    മറുപടിഇല്ലാതാക്കൂ
  5. ഇൻറർ നെറ്റ് അറിഞ്ഞില്ലെങ്കിലും ഇപ്പോൾ കുഴപ്പമില്ല ആൾ രൂപൻ. കയ്യിൽ കാശുണ്ടോ? അത് മതി. ശ്രീലങ്കയിൽ കിട്ടും ഡോക്ടരേറ്റ്. അടുത്ത കാലത്ത് അതിന്റെ ഒരു ഏജന്റും ആയി കൊച്ചിയിൽ നടത്തിയ രഹസ്യ ക്യാമറ ദൃശ്യങ്ങൾ ചാനലുകളിൽ വന്നിരുന്നു. പള്ളിക്കൂടത്തിൽൻറെ തിണ്ണ പോലും കാണാത്ത, നാട്ടിൽ അണ്ടിയും കളിച്ചു നടന്നിരുന്നവർ നേരെ അങ്ങ് ദുബായിൽ പോയിട്ട് കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ടൈയ്യും കോട്ടും ഒക്കെയായി ഡോക്ടർ എന്ന് പേരിന് മുൻപിൽ ചേർത്ത് നാട്ടിൽ വന്നിറങ്ങിയത് നമ്മൾ കാണുന്നുണ്ടല്ലോ. അതിൻറെ കളി ഇത് തന്നെ.

    മറുപടിഇല്ലാതാക്കൂ
  6. ബൈജു, ഇനി വിള നിലത്തിന്റെ ഒപ്പ് ഒറിജിനൽ ആണോ വ്യാജൻ ആണോ എന്ന് കൂടി ഒന്ന് നോക്ക്. കാശുണ്ടോ ജനം അംഗീകരിയ്ക്കും ആദരിയ്ക്കും. അതാണ്‌ ഇവിടെ നടക്കുന്നത്. ഒരു വായുനോക്കിയായാലും ഒരു ബി.എം.ഡബ്ലൂ/ ഓഡിയിൽ വന്നിറങ്ങിയാൽ നമ്മൾ ആരാധനയോടെ നോക്കാറി ല്ലേ ? അത് തന്നെ പ്രശ്നം.

    മറുപടിഇല്ലാതാക്കൂ