Monday, November 17, 2014

റോജി റോയി
പണം ഉണ്ടെങ്കിൽ അധികാര സ്ഥാനങ്ങളിൽ സ്വാധീനം ചെലുത്തി നീതിയെ ചവിട്ടിക്കൂട്ടി, സത്യത്തെ കുഴിച്ചു മൂടി, കൊലപാതികൾക്കും കള്ളന്മാർക്കും ഇവിടെ സസുഖം കഴിയാം എന്നുള്ളതിന്റെ ഉദാഹരണങ്ങൾ വീണ്ടും വീണ്ടും നമ്മെ വേട്ടയാടുകയാണ്. ഏറ്റവും അവസാനം അതിൻറെ ബലിയാട്  റോജി റോയി എന്ന പാവം പെണ്‍കുട്ടി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ നഴ്സിങ്ങ് വിദ്യാർത്ഥിനി. ഈ  നവംബർ 6ന്  പത്താം നിലയിൽ നിന്നും വീണ് മരിച്ചതാണ് സംഭവം. 

അഭയ കൊലപാതകം ആത്മഹത്യ ആക്കാനും കൊലപാതകികളെ  രക്ഷിയ്ക്കാനും ഒരു സംസ്ഥാന ഭരണ കൂടം മുഴുവൻ ദുരുപയോഗിച്ചതിന്റെ തെളിവുകൾ ആണ് ഒന്നൊന്നായി പുറത്തു വരുന്നത്. ഫോറൻസിക് രേഖ തിരുത്തിയവരെ വെറുതെ വിട്ടതാണ് ഏറ്റവും അവസാനം വന്നത്.

 4 വർഷം തിരുവനന്തപുരം വട്ടപ്പാറ പി.എം.എസ്. സ്വകാര്യ ഡെന്റൽ കോളേജിൽ റോജി റോയി യുടെ മരണത്തിന്  സമാനമായ സംഭവം  നടന്നു.മൂന്നാം വർഷ ഡെന്റൽ വിദ്യാർത്ഥിനി അധാപകരുടെയും മാനേജ്മെന്റിന്റെയും പീഡനത്താൽ മനം നൊന്ത് മൂന്നാം നിലയിൽ നിന്നും ചാടി മരണപ്പെട്ടു. അന്വേഷണം നടന്നു. അതിൻറെ വിചാരണ  4 വർഷത്തിനു ശേഷം നെടുമങ്ങാട് കോടതിയിൽ ഇപ്പോൾ തുടങ്ങി. വീട്ടുകാർക്ക് പോയി അത്ര തന്നെ.

 കിംസ് ആശുപത്രിയിലെ രണ്ടാം വർഷ ബി.എസ് .സി.  നഴ്സിങ്ങ് വിദ്യാർത്ഥിനി ആയിരുന്നു റോജി റോയി. ഇവിടെയും പ്രിൻസിപ്പലിന്റെ  പീഡനം ആണെന്നും ശരിയായ അന്വേഷണം വേണമെന്നും വീട്ടുകാർ ആവശ്യപ്പെടുന്നു. എന്നത്തെയും പോലെ സർക്കാർ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. 

ഏതായാലും സോഷ്യൽ മീഡിയകൾ ഇത് ഏറ്റെടുത്തത് കൊണ്ട് ജനങ്ങൾ എല്ലാവരും അറിയുന്നു. പത്രങ്ങൾ തമസ്ക്കരിച്ചാലും വാർത്ത ജനങ്ങളിൽ എത്തും. നവംബർ 15 ന് റോജിയ്ക്ക് വേണ്ടി മെഴുകുതിരി തെളിച്ചാണ് ജനങ്ങൾ ഈ സമരത്തിൽ പങ്കെടുത്തത്. കിംസ് ആശുപത്രിയ്ക്ക് മുൻപിൽ അവരെ പോലീസ് തടയുകയും ചെയ്തു.റോജിയ്ക്ക് ആദരാഞ്ജലികൾ. കുറ്റക്കാരെ കണ്ടെത്തും എന്ന ആശയും.

6 comments:

 1. പ്രതീക്ഷകൾ പ്രത്യേകിച്ച് സാധാരണ ജനത്തിന്റെ പ്രതീക്ഷകൾ വെറും മെഴുകുതിരിയാവുന്നു.. തിരുവനന്തപുരത്തെ പട്ടിക്കൂട് സ്കൂൾ തൊട്ടു ക്ലീനെറിനെ ബലിയാടാക്കാൻ ശ്രമിച്ച മലപ്പുറം സ്കൂൾ ഈ നഴ്സിംഗ് കോളേജ് അഭയ രേഖ തിരുത്തൽ എല്ലാം പറഞ്ഞു വയ്ക്കുന്ന ഒരു യഥാര്ത്യം ആടിനെ പട്ടി ആക്കുന്ന വിദ്യ കൂടി ജനത്തിനെ വിഡ്ഢികളാക്കി ഉന്നതങ്ങളിൽ പലപ്പോഴും നടക്കുന്നു

  ReplyDelete
 2. ഈ ദുസ്ഥിതി മാറും, മാറണം ബൈജു

  ReplyDelete
 3. ആസ്പത്രിക്കാർ വലിയ സ്വാധീനമുള്ളവർ തന്നെ. ഈ വാർത്ത ഒരു 
  സംഭവമേ അല്ലാതെ പോയി. പത്രങ്ങളിലോ ചാനലുകളിലോ വന്നില്ല. 
  ഈ പത്രക്കാർക്കൊന്നും ഉളുപ്പില്ലാതെ പോയല്ലോ. ആസ്പത്രിയുടെ ഒരു 
  സാരഥിക്ക് പത്മശ്രീ ശുപാർശ ചെയ്തിട്ടുണ്ടെന്ന് എവിടെയോ 
  വായിച്ചതായി ഓർക്കുന്നു. ഈശ്വരോ രക്ഷ!!!

  ReplyDelete
 4. ഞാനെഴുതിയത് തെറ്റി. ഈ സംഭവം ഒരു വാർത്തയാകാതെ പോയി എന്നാണെഴുതേണ്ടിയിരുന്നത്. 
  ഈ ആസ്പത്രി മൂലം എനിയ്ക്ക് വളരെ ദു:ഖകരമായ ഒരനുഭവമുണ്ട്. പക്ഷേ, അതിപ്പോഴെഴുതാനാവില്ല.

  ReplyDelete
 5. പിന്നെ ഒരു കാര്യം കൂടി, എന്റെ വി'കൃതി'കൾ വായിച്ചതിന് നന്ദി. എന്റെ ബ്ലോഗിൽ ഞാൻ വളരെ ചുരുക്കമായേ മറുപടി എഴുതാറുള്ളൂ. 

  ReplyDelete
 6. ഈ ആശുപത്രിയുടെ മേധാവി കഴിഞ്ഞ തവണ 'പ്രാഞ്ചിയേട്ടൻ' ആകാൻ നോക്കി. നടന്നില്ല. ഇത്തവണ, അല്ലെങ്കിൽ അടുത്ത, അല്ലെങ്കിൽ അടുത്ത തവണ, എന്നെങ്കിലും എങ്ങിനെ എങ്കിലും അവർ അത് സംഘടിപ്പിച്ചു എടുക്കും. പണം അതാണ്‌ കീർത്തി. നന്ദി ആൾരൂപൻ.

  ReplyDelete