2015, മാർച്ച് 16, തിങ്കളാഴ്‌ച

സർക്കാർ ജോലി

തിരുവനന്തപുരം നഗര സഭയിലെ ജീവനക്കാർ കാണിച്ച ഉത്തരവാദിത്വ ബോധം ഒരു നല്ല മാതൃകയാണ്. അവധി ദിവസമായ ഞായറാഴ്ച അപ്പീസിൽ എത്തി ജോലി പൂർത്തിയാക്കുകയാണ് അവർ ചെയ്തത്. നിയമസഭ സമരവും തുടർന്നുള്ള ഹർത്താലും മുടക്കിയ ജോലി ആണ് അവർ  ഞായറാഴ്ച ചെയ്തത്.  സ്വന്തം ജോലി സമയ ബന്ധിതമായി പൂർത്തിയാക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. ശമ്പളം വാങ്ങുന്നതിനാൽ അതിൻറെ ചുമതലയും ബാധ്യതയും അവരിൽ തന്നെ നിക്ഷിപ്തമായിരിക്കുന്നു.  അതിനാൽ അങ്ങിനെ ചെയ്യുന്നത് ഒരു മഹാ  കാര്യമായി കാണേണ്ടതില്ല. പക്ഷെ ഇവിടെ അവരുടേതല്ലാത്ത കാരണങ്ങളാൽ മുടങ്ങിയ ജോലിയാണ് അവധി ദിവസം തീർത്തത്. അതാണ്‌ ശ്ലാഘനീയമായത്. 

ഇവിടെ മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. ജോലി ചെയ്യാതെ ശമ്പളം പറ്റാനാണ് സർക്കാർ ജോലി എന്നൊരു ധാരണ ഇന്ന് ഉദ്യോഗസ്ഥരുടെ ഇടയിൽ  രൂഡമൂലമായിരിക്കുകയാണ്. സ്വന്തം  സർവീസ്  സംഘടനകളിൽ ആളെ കൂട്ടാനായി രാഷ്ട്രീയ പാർട്ടികളും ജോലി കുറച്ചു ചെയ്യാൻ പരോക്ഷമായി സഹായിക്കുന്നുമുണ്ട്. ഇങ്ങിനെയുള്ള   സാഹചര്യത്തിൽ  അവധി ദിവസം ജോലി ചെയ്തതാണ് ഇവരുടെ ഈ സംരംഭം മഹത്തരമാക്കുന്നത്.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻ തോതിൽ അനുഭവിച്ചിട്ടും, നിയമസഭയിൽ കിടന്ന് അടിപിടി കൂടുകയും ചന്ത ത്തരം കാട്ടുകയും ചെയ്ത  എം.എൽ.എ.മാരും മന്ത്രിമാരും ഈ ഉദ്യോഗസ്ഥരെ കണ്ടു പഠിക്കട്ടെ.  

ജനന-മരണ വിഭാഗത്തിൽ നാൽപ്പതോളം ജീവനക്കാരാണ് ഞായറാഴ്ച ജോലി ചെയ്തു ആയിരത്തിലേറെ സർറ്റിഫിക്കറ്റുകൾ പൂർണമാക്കിയത്. ഈ ജീവനക്കാർക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. ആത്മാർഥമായ ജോലി ഇനിയും പ്രതീക്ഷിക്കുന്നു. ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.  എല്ലാ വിധ ആശംസകളും.

ഒരേ ഒരു അപേക്ഷ. നിങ്ങൾ ഈ ചെയ്ത നല്ല കാര്യത്തിൻറെ  ക്രെഡിറ്റ് എടുക്കാൻ എട്ടു കാലി മമ്മൂഞ്ഞിനെ പ്പോലെ രാഷ്ട്രീയക്കാർ വരും.ഒരു രാഷ്ട്രീയ പാർട്ടിയെയും അവരുടെ സർവീസ് സംഘടനകളെയും അതിന്  അനുവദിക്കരുത്. ഇതിൻറെ എല്ലാ കീർത്തിയും നിങ്ങൾക്കുള്ളതാണ്.

2 അഭിപ്രായങ്ങൾ:

  1. നമ്മുടെ നാട്ടിൽ ജോലി ചെയ്യാതെ ശമ്പളം പറ്റാനാണ് സർക്കാർ ജോലി എന്നൊരു ധാരണ ഇന്ന് ഉദ്യോഗസ്ഥരുടെ ഇടയിൽ രൂഡമൂലമായിരിക്കുകയാണ്.

    പുറം രാജ്യങ്ങളിൽ ഇല്ലാത്തതും അതാണ് , എല്പിച്ച ജോലി പറഞ്ഞ സമയത്ത് പൂർത്തീകരിച്ചിരിക്കണം..
    അതാണ് ഇവരുടെയൊക്കെ പുരോഗതിക്ക് കാരണവും...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇന്ത്യയിലും മാറ്റം വരുമെന്നു പ്രതീക്ഷിക്കാം അല്ലേ മുരളി മുകുന്ദൻ

      ഇല്ലാതാക്കൂ