2015, മാർച്ച് 2, തിങ്കളാഴ്‌ച

ആന്റണി.

"കുറ്റി ചൂലുകളെ നിർത്തിയാലും ജനം ജയിപ്പിയ്ക്കുന്ന കാലം കഴിഞ്ഞു".- എ.കെ. ആന്റണി.

ആ സത്യം നേരത്തെ മനസ്സിലാക്കിയത് കൊണ്ടാണ്   ഇലക്ഷനിൽ നിൽക്കാതെ നേരെ രാജ്യ സഭയിൽ കയറി പറ്റിയത്.  




രാഹുൽ ഗാന്ധി പൂർവ്വാധികം ശക്തിയായി തിരിച്ചു വരും എന്നൊരു പ്രവചനം കൂടി  നടത്തിയിരിയ്ക്കുകയാണ്  ഈ മഹാൻ.  നെഹ്‌റു കുടുംബത്തെ സേവിച്ച് മതിയായിട്ടില്ല അദ്ദേഹത്തിന്.  രാഹുൽ ഗാന്ധിയുടെ കൊച്ചിനെ കൂടി കളിപ്പിച്ചിട്ട് രംഗം വിടാം എന്നാണ് ചിന്ത. അതിന് രാഹുൽ കല്യാണം കഴിയ്ക്കുന്നതും ഇല്ല. ഇപ്പം രാഹുലിനെ കാണാനുമില്ല.കഷ്ടം. ഇനി എന്ത് ചെയ്യും? കേരളത്തിൽ ആണെങ്കിൽ ചാണ്ടി അടുപ്പിയ്ക്കുന്നതും ഇല്ല.








 ഡൽഹിയിൽ മന്ത്രി ആയിരിക്കുമ്പോൾ വന്നതാണ് ഈ പച്ച തൊപ്പി. എന്തിനാണ് ഇതെന്ന് ഒരു പിടിയും ഇല്ല. ( മുസ്ലിം ലീഗിനെ സന്തോഷിപ്പിയ്ക്കാനാണോ ഈ പച്ച) പ്രധാനപ്പെട്ട പ്രതിരോധ വകുപ്പ് അല്ലേ കയ്യിൽ.വലുതായിട്ട് ഒന്നും ചെയ്യാനുമില്ല, ഭരണവും കോഴ വാങ്ങലുമെല്ലാം നേരിട്ട് ഹൈ കമാൻഡ് ആണ്. എന്നാൽ ജാള്യം മറയ്ക്കാൻ ഒരു തൊപ്പി ആകട്ടെ എന്ന് വിചാരിച്ചു വച്ചതായിരിയ്ക്കും.

6 അഭിപ്രായങ്ങൾ:

  1. ആ ആദര്ശം ആന്റണി
    അതിപ്പോ സുധീരൻ അടങ്കൽ എടുത്തു
    അതാണ് അല്ലെങ്കിലും ഒരെതിരാളി വേണം
    കരുണാകരൻ പോയപ്പോ ആന്റണി യും മങ്ങി

    മറുപടിഇല്ലാതാക്കൂ
  2. ആന്റണിക്ക് ഇനി ഉപദേശിക്കാം ..അങ്ങേരു കേരളത്തിലായിരുന്നപ്പോഴും ഇതൊക്കെത്തന്നെയാണല്ലോ നടന്നിരുന്നത് ..

    മറുപടിഇല്ലാതാക്കൂ
  3. "കുറ്റി ചൂലുകളെ നിർത്തിയാലും ജനം ജയിപ്പിയ്ക്കുന്ന കാലം കഴിഞ്ഞു".- എ.കെ. ആന്റണി.

    ആ സത്യം നേരത്തെ മനസ്സിലാക്കിയത് കൊണ്ടാണ് ഇലക്ഷനിൽ നിൽക്കാതെ നേരെ രാജ്യ സഭയിൽ കയറി പറ്റിയത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാൻ എന്തെങ്കിലും പറയുന്നു. അത്ര തന്നെ.

      ഇല്ലാതാക്കൂ