2015, മാർച്ച് 23, തിങ്കളാഴ്‌ച

ക്രിക്കറ്റ് കളി

ഇന്ത്യയ്ക്ക് അനുകൂലമായി സിഡ്നി പിച്ച്  ഒരുക്കുന്നു എന്ന ആരോപണവുമായി ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാർ രംഗത്ത്. പിച്ച് സ്പിന്നിനെ അനുകൂലിക്കും എന്നും അത് ഇന്ത്യയ്ക്ക് അനുകൂലം ആകുമെന്നാണ് ഇവർ പറയുന്നത്.  ഇന്ത്യ ഫൈനലിൽ വരണം എന്നുള്ള രീതിയിൽ ആണ് അമ്പയറിംഗ് നടക്കുന്നത് എന്ന് ബംഗ്ലാദേശും പറയുന്നു. പാകിസ്ഥാനും പറയുന്നു.

ഇത് ലോക കപ്പ് ആണ്. ഈ പങ്കെടുത്ത ഓരോ കളിക്കാരനും  കോടികളും ലക്ഷങ്ങളും ആണ് തിരിച്ചു വീട്ടിലേയ്ക്ക് കൊണ്ട് പോകുന്നത്. ഈ പണം എവിടെ നിന്ന് ഉണ്ടാകുന്നു? കാണികളുടെ കയ്യിൽ നിന്നും ടി.വി. പരസ്യ വരുമാനത്തിൽ നിന്നും. 

ഈ കളി കാണാൻ പോകുന്നത് കൂടുതലും ആരാ? ഇന്ത്യാക്കാർ.സായിപ്പന്മാർ ആകട്ടെ കുറെയെണ്ണം തുണിയെല്ലാം ഉരിഞ്ഞ് സൂര്യ സ്നാനം ചെയ്യാനാണ് അവിടെ ചെല്ലുന്നത്.  ഇന്ത്യ കളിച്ചാൽ മാത്രമേ  ഇത്രയും കാണികളെ കിട്ടൂ. പരസ്യം കിട്ടൂ. അതിനു അനുസരിച്ചാണ് കളികൾ നടക്കുന്നത്.  അറബി നാട്ടിലെ കളി കണ്ടിട്ടില്ലേ? ഇന്ത്യയും പാകിസ്ഥാനും നേർക്ക്‌ നേർ വരണം. ഇന്ത്യാക്കാരും പാകിസ്ഥാൻകാരും  ആവേശ ഭരിതർ.ജയം ഒരു യുദ്ധം ജയിച്ച പോലെ. ഇത് മുതലെടുത്ത്‌ നടത്തിപ്പുകാർ പണം ഉണ്ടാക്കുന്നു. 

IP L ലെ കളികൾ നമ്മൾ കണ്ടുവല്ലോ. ഒത്തുകളി അങ്ങിനെ പലതും. കാശുണ്ടാക്കണം അത് മാത്രമാണ് നടത്തുന്നവരുടെയും കളിക്കാരുടെയും ലക്ഷ്യം.ഇപ്പോൾ ഇന്ത്യയെ ചീത്ത പറയുന്ന ഈ ആസ്ട്രേലിയൻ കളിക്കാർ ഉണ്ടല്ലോ IP L സീസണ്‍ ആയാൽ ഒരു പ്രശ്നവും ഉണ്ടാക്കാതെ മര്യാദക്കാരായി ഇൻഡ്യയിൽ വന്ന് കളിച്ചു പോകുമല്ലോ. കാരണം എന്താ? നല്ല കാശല്ലേ കിട്ടുന്നത്? കാശു കിട്ടിയാൽ ഈ സായിപ്പന്മാർ എന്തും ചെയ്യും.

പാകിസ്ഥാൻ കാര് IP L ൽ കളിക്കാൻ കുറെ പണിഞ്ഞതാ.  അതിനു അവർക്കും നാണമില്ല. ഒരു സീസണ്‍ കഴിയുമ്പോൾ പട്ടിണി ക്കാരായ പാകിസ്ഥാൻ ക്രിക്കറ്റ് കാർക്കും കോടികൾ കൊണ്ടു പോകാമല്ലോ.പക്ഷെ കാര്യം നടന്നില്ല.അതിൽ അവർ നിരാശരുമാണ്.

ഇന്ത്യക്കാർ മോശം.പക്ഷെ അവരുടെ കാശ് നല്ലത്.

അമേരിക്കൻ പ്രസിഡന്റ് ആകാനുള്ളതിനെക്കാളും  തള്ളാണ് BCCI പ്രസിഡന്റ് ആകാൻ.ശ്രീനിവാസൻ എന്തെല്ലാം കളിച്ചു? സുപ്രീം കോടതി ഇടപെട്ടത് കൊണ്ട് നടന്നില്ല. അതാ വന്നു മറ്റൊരു താപ്പാന.ഡാൽമിയ. 

ഭാരതത്തിലെ ജനങ്ങൾ വിഡ്ഢികൾ ആയതു കൊണ്ടാണ് ഇങ്ങിനെയൊക്കെ നടക്കുന്നത്. സ്വന്തം തന്ത ചത്തു കിടന്നാലും ക്രിക്കറ്റ് കളി കാണണം. അല്ലെങ്കിൽ സ്കോർ എങ്കിലും അറിയണം.

കളി എന്താണ് എന്നറിയാത്തവനും ഇത് കാണും. സ്കോർ എത്ര,ഔട്ട്‌ ആയോ എന്നറിഞ്ഞാൽ മതി. ഇത് പണ്ടേ തുടങ്ങിയതാണ്‌ . വടക്കേ ഇന്ത്യയിൽ  എല്ലാവരുടെയും ചെവിയിൽ ഒരു ട്രാൻസിസ്ടർ റേഡിയോ കാണും.  ക്രിക്കറ്റ്  കമന്ററി യും ആയി. റേഡിയോ ഇല്ലാത്തവൻറെ  സ്ഥിരം ചോദ്യം "കിത്ത്ന ഹോ ഗയാ?"  മനസ്സിലാവാതെ കമന്ററി  കേൾക്കുന്നവന്റെ  സ്ഥിരം മറുപടിയും  " അഭി അഭി ലഗായാ" ഇപ്പം വച്ചതെ ഉള്ളൂ എന്ന്.

പാവം ഇന്ത്യാക്കാർ. ഒത്തു കളി എന്തെന്നറിയാതെ ഇന്നും ചെവിയിൽ   ട്രാൻസിസ്ടർ റേഡിയോയും ആയി വിഡ്ഢികൾ ആയി നടക്കുന്നു. കഷ്ട്ടം.

സിഡ്നിയിൽ കാണാം നമുക്ക്. 
  

5 അഭിപ്രായങ്ങൾ:

  1. ഈ കളി കാണാൻ പോകുന്നത് കൂടുതലും ആരാ? ഇന്ത്യാക്കാർ.സായിപ്പന്മാർ ആകട്ടെ കുറെയെണ്ണം തുണിയെല്ലാം ഉരിഞ്ഞ് സൂര്യ സ്നാനം ചെയ്യാനാണ് അവിടെ ചെല്ലുന്നത്. ഇന്ത്യ കളിച്ചാൽ മാത്രമേ ഇത്രയും കാണികളെ കിട്ടൂ. പരസ്യം കിട്ടൂ. അതിനു അനുസരിച്ചാണ് കളികൾ നടക്കുന്നത്. അറബി നാട്ടിലെ കളി കണ്ടിട്ടില്ലേ? ഇന്ത്യയും പാകിസ്ഥാനും നേർക്ക്‌ നേർ വരണം. ഇന്ത്യാക്കാരും പാകിസ്ഥാൻകാരും ആവേശ ഭരിതർ.ജയം ഒരു യുദ്ധം ജയിച്ച പോലെ. ഇത് മുതലെടുത്ത്‌ നടത്തിപ്പുകാർ പണം ഉണ്ടാക്കുന്നു.

    മറുപടിഇല്ലാതാക്കൂ