2015, മാർച്ച് 24, ചൊവ്വാഴ്ച

ആധാർ നിർബന്ധം

ബഹുമാനപ്പെട്ട സുപ്രീം കോടതി   പറഞ്ഞു  ' ആധാർ നിർബന്ധം ആക്കരുത്. 2013 സെപ്റ്റംബറിൽ കോടതി ഇറക്കിയ ഉത്തരവ് അതെ പടി നില നിൽക്കുന്നു . അതിനാൽ കേന്ദ്രം എല്ലാ സംസ്ഥാന ചീഫ്  സെക്രട്ടറി മാർക്കും ഉടൻ കത്ത് അയക്കണം. സർക്കാർ / മറ്റു കാര്യങ്ങൾക്ക് ആധാർ  ഒരു കാരണ വശാലും നിർബന്ധം ആക്കരുത് എന്ന് നിർദ്ദേശം നൽകി ക്കൊണ്ട്.

ഈ മാർച്ച് 16 ന് ആണ് സുപ്രീം കോടതി വിധി പറഞ്ഞത്. പക്ഷേ  നമ്മുടെ സംസ്ഥാനത്തെ ചീഫ് എലക്ടറൽ ഓഫീസർ ഇതറിഞ്ഞ മട്ടില്ല. സീനിയർ IAS ഓഫീസർ നളിനി നെറ്റോ ആണ് ഈ പദവിയിൽ എന്നാണ് അവരുടെ സൈറ്റ് കാണിക്കുന്നത്. ഏതായാലും നമ്മുടെ ഓഫീസർ ഈ സുപ്രീം കോടതി വിധി അറിഞ്ഞ മട്ടില്ല. 

അവർ ആാധാർ കാർഡ് ഉപയോഗിക്കാൻ വൻ തോതിൽ പരസ്യം ചെയ്യുകയാണ്.പത്രത്തിലും റേഡിയോ യിലും മറ്റും. വോട്ടേഴ്സ് ID  കാർഡിനു പകരം പുതിയ കളർ ഫോട്ടോ ചേർത്ത ID കാർഡ് കൊടുക്കുന്നു. അവരുടെ സൈറ്റ് നോക്കുക എന്ന്. സൈറ്റിൽ കയറിയാൽ പറയുന്നത് " ആധാർ കാർഡ് നമ്പർ എഴുതുക" എന്ന്. അതില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല.

എന്താണ്  ഇതിന്റെയൊക്കെ അർത്ഥം? സുപ്രീം കോടതി ആണോ വലുത് അതോ ചീഫ് എലക്ടറൽ ഓഫീസർ ആണോ? ഒന്നുകിൽ ചീഫ് എലക്ടറൽ ഓഫീസർ സുപ്രീം കോടതി വിധി കണ്ടിട്ടില്ല,കേട്ടിട്ടില്ല. അല്ലെങ്കിൽ അതിനെ ധിക്കരിയ്ക്കുന്നു.

ജനം എന്തുചെയ്യും?

2 അഭിപ്രായങ്ങൾ:

  1. അതെ പല കാര്യങ്ങളും ഇങ്ങിനെ തന്നെയാണല്ലോ നാട്ടിൽ
    അണ്ടിയോ മൂത്തത് അതോ മാങ്ങയോ മൂത്തത് എന്നപോൽ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ടവർ നമ്മൾ.

      ഇല്ലാതാക്കൂ