2015, മാർച്ച് 26, വ്യാഴാഴ്‌ച

ചെയർമാൻ




"അൽപ്പൻ അർധരാത്രിക്ക് കുട പിടിക്കും" എന്ന് പറഞ്ഞതു രാജ് മോഹൻ ഉണ്ണിത്താനെ ഉദ്ദേശിച്ചാണോ എന്ന് സംശയം തോന്നും. രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങ് പോലെ എന്തോ വലിയ സംഭവം ആണ്   ഫിലിം ഡെവലപ്പ്മെൻറ് കോർപറേഷൻ എന്ന തുക്കടാ കോർപറേഷൻറെ ചെയർമാൻ ജോലി എന്നാണ് ആ പാവം ധരിച്ചിരിക്കുന്നത്‌. അതു കൊണ്ട് കുറെ രാഷ്ട്രീയ ക്കാരെ കൂട്ടി ഒരു വലിയ ചടങ്ങ് സംഘടിപ്പിച്ചാണ്  രാജ്മോഹൻ സ്ഥാനം ഏറ്റത്. ഡാഷ് കൊണ്ട് ആറാട്ട്‌ എന്ന് കേട്ടിട്ടുണ്ടല്ലോ. 

ജോലി യൊന്നും ഇല്ലാതെ ഇരിക്കുന്ന രണ്ട് മന്ത്രിമാരെയും വി.എം. സുധീരനെയും പിന്നെ രണ്ടു എം.പി. മാരെയും കുറെ ചോട്ടാ  നേതാക്കളെയും ഈ ചടങ്ങിന് രാജ് മോഹന് കൂടെ കിട്ടി. തിരുവഞ്ചൂർ- പണിയൊന്നും ഇല്ല- സി.ബി. ഐ. വരുമ്പോൾ മാത്രമേ ഇനി പണി വരുകയുള്ളൂ. ഈ സമയം കൊണ്ട് ഏതെങ്കിലും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്ഡിൽ പോയി അങ്ങേര് നോക്കിയാരുന്നെങ്കിൽ അത്രയും എങ്കിലും ആയേനെ.  പിന്നെ  മന്ത്രി ശിവകുമാർ. ആശുപത്രികളിൽ മരുന്നില്ല ഡോക്ടർമാർ ഇല്ല. അതൊന്നും നോക്കാതെ  ഉണ്ണിത്താന്റെ സ്ഥാനാരോഹണത്തിന് പോയിരിക്കുന്നു. മദ്യ നയം കഴിഞ്ഞതോടു കൂടി സുധീരന് ഒരു   ജോലി യും ഇല്ല. ഈച്ചയടിച്ചു ഇരിപ്പ് തന്നെ.

ഒരു മൈതാന പ്രസംഗം നടത്തിയാണ് ഉണ്ണിത്താൻ സ്ഥാനം ഏറ്റെടുത്തത്. ഇതിനിടെ സുധീരൻ ഒരു സത്യം പറഞ്ഞു. ഉണ്ണിത്താൻ വലിയ വാചകമടിയാണ്.  അതൊക്കെ കുറച്ച്,  പണി എടുക്കാം എന്ന് ഏറ്റത് കൊണ്ടാണ് ഈ പണി ഏൽപ്പിച്ചത് എന്ന്  സുധീരൻ പറഞ്ഞു.

പിന്നെ ഉണ്ണിത്താന്റെ ഉദ്ദേശം നേരത്തെ തന്നെ അങ്ങേര് വെളിപ്പെടുത്തിയിട്ടുണ്ട്. "പത്ത് മുപ്പത്താറു കൊല്ലം കോണ്‍ഗ്രസ്സിൽ പ്രവർത്തിച്ചിട്ടു ഒരു പൈസ പോലും  കിട്ടിയില്ല" എന്ന്. അതെല്ലാം കൂടി  പലിശ സഹിതം   ഈ കോർപറേഷനിൽ നിന്നും പിടിക്കാൻ ആയിരിക്കും ഉണ്ണിത്താന്റെ  ഉദ്ദേശം. 

അത് മനസ്സിലാക്കി ദയ തോന്നി ആയിരിക്കും ചാണ്ടി ഈ അപ്പക്കഷണം കൊടുത്തത്.  ദയ തോന്നുന്നത് സ്വാഭാവികം. ഇരുട്ടു വീണാൽ ചാനലോട് ചാനലുകൾ കയറിയിറങ്ങി പാതിരാവ് വരെ കോണ്‍ഗ്രസ്സ് കാരുടെ തോന്നിവാസങ്ങളെ എല്ലാം  ന്യായീകരിച്ച് അലറി വിളിച്ച് ജനങ്ങളുടെ മുൻപിൽ അപഹാസ്യൻ ആകുന്ന നികൃഷ്ട്ട പ്രവർത്തി  അല്ലേ കാലങ്ങളായി  ഈ  ആജ്ഞാനുവർത്തി  ചെയ്തു   കൊണ്ടിരുന്നത് ? 

 ചല ചിത്ര വികസനം  ഒഴികെ എല്ലാം നടക്കുന്ന ചലച്ചിത്ര വികസന   കോർപറേഷനിൽ  എന്ത് നടക്കുന്നു എന്ന്  കാത്തിരുന്നു കാണാം.ചാനലിൽ ഒച്ച വയ്ക്കുനത് പോലെ അല്ല ഈ പണി.

2 അഭിപ്രായങ്ങൾ:

  1. "പത്ത് മുപ്പത്താറു കൊല്ലം കോണ്‍ഗ്രസ്സിൽ പ്രവർത്തിച്ചിട്ടു ഒരു പൈസ പോലും കിട്ടിയില്ല" എന്ന്. അതെല്ലാം കൂടി പലിശ സഹിതം ഈ കോർപറേഷനിൽ നിന്നും പിടിക്കാൻ ആയിരിക്കും ഉണ്ണിത്താന്റെ ഉദ്ദേശം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നും പാർശ്വ വൽക്കരിക്കപ്പെട്ട ഒരു പാവം രാഷ്ട്രീയ ക്കാരന്റെ ആർത്തി.

      ഇന്ന് ബാർ ഉടമ ബിജു രമേശ്‌ പറഞ്ഞത് ഏകദേഷം 50 കോടി എങ്കിലും മദ്യ മന്ത്രി കോഴ വാങ്ങിയത് എന്ന്.

      ഇല്ലാതാക്കൂ