2015, മാർച്ച് 29, ഞായറാഴ്‌ച

ചാമ്പ്യൻ

സൈന നേവാൾ ലോക നമ്പർ വണ്‍

സൈന നേവാൾ ഇൻഡ്യ ഓപ്പണ്‍ ചാമ്പ്യൻ 





ലോക 8 ആം  നമ്പർ രാച്ചനോക് ഇന്ടാനോനെ 21-16, 21-14  ന് തോൽപ്പിച്ച് ഇൻഡ്യ ഓപ്പണ്‍ നേടുന്ന ആദ്യത്തെ ഭാരതീയൻ.

അഭിനന്ദനങ്ങൾ.

2009 - ആദ്യത്തെ സൂപ്പർ സീരീസ് കിരീടം -ഇന്തോനേഷ്യൻ 
2010 - ലോക നമ്പർ -2  .കോമണ്‍ വെൽത്ത് ഗയിംസ് സ്വർണം -ഡൽഹി 
2012 - ഒളിമ്പിക്സ് ബ്രോണ്‍സ് - ലണ്ടൻ 
2012 - ഡെന്മാർക്ക്‌ ഓപ്പണ്‍ 
2014- ഏഷ്യൻ ഗയിംസ് ബ്രോണ്‍സ് 
2014 - ചൈന ഓപ്പണ്‍ സ്വർണം .

ഇന്നലെ -  ലോക നമ്പർ വണ്‍

ഇന്ന്    -     ഇൻഡ്യ ഓപ്പണ്‍ ചാമ്പ്യൻ 

ഈ വിജയത്തിന് പിറകിൽ ഒരു മലയാളി ടച്ച് ഉണ്ട്.സൈനയുടെ കോച്ച് വിമൽ കുമാർ .അദ്ദേഹത്തിനും അഭിനന്ദനങ്ങൾ.


സെമി ഫൈനലിൽ  ആസ്ട്രേലിയയ്ക്ക്  ടോസ് കിട്ടി അവർ ബാറ്റ്‌ ചെയ്തത്  കൊണ്ട് ഇൻഡ്യ തോറ്റു എന്ന്  നമ്മൾ കാരണം കണ്ടെത്തി.  ഫൈനലിൽ ടോസ് ന്യൂ സീലാണ്ടിന്.അവർ ബാറ്റ് ചെയ്തു.  ജയിച്ചതോ ആസ്ട്രേലിയ. എന്താണു അതിനു ഇന്ത്യാക്കാർ കണ്ടെത്തുന്ന എക്സ്ക്യുസ് ?

കൊഹ് ലിയുടെ കാമുകിയുടെ വരവ്, ധോണിയുടെ കഴിവ് കേട് എന്നിങ്ങിനെ കാരണങ്ങൾ ചർച്ച ചെയ്ത് സ്വന്തം ജീവിതം ഹോമിക്കുന്ന വിഡ്ഢികളായ ഇന്ത്യാക്കാരെ ക്രിക്കറ്റ് ഒന്നു നിർത്തൂ.  സൈനയെ പ്പോലുള്ള  കളിക്കാരെ പ്രോത്സാഹിപ്പിക്കൂ. 


6 അഭിപ്രായങ്ങൾ:

  1. സൈനയെപ്പോലെയുള്ള കളിക്കാർക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല എന്നുള്ളത് ഭാരതത്തിലെ കായികരംഗത്തിന് അപമാനം തന്നെയാണ്.

    ഒരു പിശകു ചൂണ്ടിക്കാണിക്കട്ടെ.ഒളിമ്പിക്സ് വെങ്കലമാണ് സൈന നേടിയത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജ്യുവൽ, ക്രിക്കറ്റ് മറ്റെല്ലാ കളികളേയും നശിപ്പിക്കും. ഒളിമ്പിക് ബ്രോണ്‍സ്

      ഇല്ലാതാക്കൂ
  2. ഈ കളികാണൽ പത്തുകൊല്ലമായി നിർത്തിയിട്ട്. കോഴക്കേസ് തന്നെ സംഭവം.എന്നാലും ഇപ്രാവശ്യം ഒന്നു മോഹിച്ചുപോയി. താങ്കൾ പറഞ്ഞത് നൂറ്റൊന്നുരു ശരി തന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ മോഹം സെമി ഫൈനലിലെ നുള്ളിക്കളഞ്ഞ് അവർ സഹായിച്ചു അല്ലേ ശശികുമാർ

      ഇല്ലാതാക്കൂ
  3. കൊഹ് ലിയുടെ കാമുകിയുടെ വരവ്, ധോണിയുടെ കഴിവ് കേട് എന്നിങ്ങിനെ കാരണങ്ങൾ ചർച്ച ചെയ്ത് സ്വന്തം ജീവിതം ഹോമിക്കുന്ന വിഡ്ഢികളായ ഇന്ത്യാക്കാരെ ക്രിക്കറ്റ് ഒന്നു നിർത്തൂ. സൈനയെ പ്പോലുള്ള കളിക്കാരെ പ്രോത്സാഹിപ്പിക്കൂ. ..

    മറുപടിഇല്ലാതാക്കൂ